ഇന്ത്യക്ക് ഇത് അഭിമാന നിമിഷം…! ഓസ്കർ വേദിയിൽ തിളങ്ങാൻ ബോളിവുഡ് താരം ദീപിക പദുക്കോൺ ; താരത്തിന് ആശംസകളുമായി രൺവീർ

ഇന്ത്യക്ക് ഇത് അഭിമാന നിമിഷം…! ഓസ്കർ വേദിയിൽ തിളങ്ങാൻ ബോളിവുഡ് താരം ദീപിക പദുക്കോൺ ; താരത്തിന് ആശംസകളുമായി രൺവീർ

Spread the love

സ്വന്തം ലേഖകൻ

2023 ലെ ഓസ്കർ വേദിയിൽ അവതാരകയായി ബോളിവുഡ് താരം ദീപിക പദുക്കോൺ എത്തും. സോഷ്യൽ മീഡിയയിലൂടെയാണ് ഈ സന്തോഷ വാർത്ത താരം ആരാധകരെ അറിയിച്ചത്.

95ാം ഓസ്കര്‍ പുരസ്കാരവേദിയില്‍ ഇന്ത്യന്‍ സാന്നിധ്യമായി ദീപിക പദുക്കോണും. ഡ്വെയ്ന്‍ ജോണ്‍സന്‍, മൈക്കല്‍ ബി. ജോര്‍ഡന്‍ എന്നിവരുള്‍പ്പടെ 16 അവതാരകരുടെ പട്ടികയാണ് അക്കാദമി പ്രസിദ്ധീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിസ് അഹമദ്, എമിലി ബ്ലണ്ട്, ഗ്ലെൻ ക്ലോസ്, ട്രോയ് കോട്സൂർ, ജെനീഫർ കോണലി, സാമൂവൽ എൽ ജാക്സൻ, മെലീസ മക്കാർതി, സോ സാൽഡന, ഡോണി യെൻ, ജൊനാഥൻ മേജോഴ്സ്, ക്വസ്റ്റ് ലൗ എന്നിവരാണ് ദീപികയ്‌ക്കൊപ്പം വേദിയിലെത്തുന്ന താരങ്ങൾ

മൂന്നാം തവണയാണ് ഒരു ഇന്ത്യന്‍ താരം ഓസ്കര്‍ വേദിയില്‍ അവതാരകയായി എത്തുന്നത്. ഏത് പുരസ്കാരമായിരിക്കും ദീപിക പ്രഖ്യാപിക്കുകയെന്ന് വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഫിഫ ലോകകപ്പ് ഫൈനല്‍ വേദിയില്‍ ഐക്കര്‍ കസിയസിനൊപ്പം ലോകകിരീടം മൈതാനത്ത് അവതരിപ്പിച്ചതും ദീപികയായിരുന്നു. സ്റ്റാര്‍ ട്രെക് ചിത്രത്തിലൂടെ ലോകശ്രദ്ധ നേടിയ മോഡല്‍ പെര്‍സിസ് കംബാറ്റയാണ് ഓസകര്‍ പ്രഖ്യാപിക്കാനെത്തിയ ആദ്യ ഇന്ത്യക്കാരി.

2016ല്‍ പ്രിയങ്ക ചോപ്രയും ഓസ്കര്‍ അവതാരകയായിരുന്നു. മികച്ച എഡിറ്റിങ് പുരസ്കാരമാണ് പ്രിയങ്ക ചോപ്ര ഹോളിവുഡ് താരം ലീവ് ഷ്രൈബര്‍ക്കൊപ്പം പ്രഖ്യാപിച്ചത്. ദീപികയ്ക്ക് പുറമേ ഇന്ത്യന്‍ സാന്നിധ്യമായി രാഹുല്‍ സിപ്ലിഗഞ്ചും കാല ഭൈരവയും ചേര്‍ന്ന് ഓസ്കര്‍ നാമനിര്‍ദേശം ലഭിച്ച RRR ലെ ഗാനം വേദിയില്‍ ആലപിക്കും. ഒറിജിനല്‍ സോങ്, ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം, ഡോക്യുമെന്ററി ഷോട്ട് ഫിലിം വിഭാഗങ്ങളാണ് ഇന്ത്യന്‍ ചിത്രങ്ങള്‍ മല്‍സരിക്കുന്നത്.