ഉറക്കക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ? സുഖമായി ഉറങ്ങാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഈ മാർഗ്ഗങ്ങൾ പരീക്ഷിച്ചു നോക്കൂ..!

ഉറക്കക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ? സുഖമായി ഉറങ്ങാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഈ മാർഗ്ഗങ്ങൾ പരീക്ഷിച്ചു നോക്കൂ..!

Spread the love

സ്വന്തം ലേഖകൻ

നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. നല്ല ഉറക്കം ലഭിക്കുന്നതിന് നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉറക്കത്തെയും ഉറക്കക്കുറവിനെയും പറ്റി കാര്യമായ ആവലാതികൾ ഇല്ലാത്തവരായിരുന്നു കുറച്ചു കാലം മുൻപ് വരെ മലയാളികൾ. എന്നാൽ, ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങൾ ഉറക്കക്കുറവും അനുബന്ധ ആരോഗ്യ പ്രശ്നങ്ങളും മലയാളികളുടെ ജീവിതത്തിന്റേയും ഭാഗമാക്കി. മാനസിക പ്രശ്നങ്ങൾ, പൊണ്ണത്തടി, ജീവിതശൈലീ രോഗങ്ങൾ എന്നിവയൊക്കെ ഉറക്കമില്ലായ്മയ്ക്ക് കാരണമായേക്കാം.

ശരിയായ ഉറക്കം ലഭിക്കാത്തത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നതായി ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. വിഷാദ രോഗം, ഉത്കണ്ഠ, ഹൈപ്പർ ടെൻഷൻ, ഹൃദ്രോഗം, മസ്തിഷ്ക രോഗങ്ങൾ എന്നിവ ഉറക്കക്കുറവ് മൂലം ഉണ്ടാകുന്നു. ശരിയായ ഉറക്കം ലഭിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്ന ചില പ്രായോഗിക മാർഗങ്ങൾ പരിചയപ്പെടാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. ഉറങ്ങാൻ ഉപയോഗിക്കുന്ന മുറി ശാന്തവും അനാവശ്യമായ ഒച്ചകൾ ഇല്ലാത്തതും ആയിരിക്കണം. ബെഡ് റൂമിൽ നിന്നും ടെലിവിഷൻ ഒഴിവാക്കുക.

2.സന്ധ്യക്ക് ശേഷം ഒച്ചപ്പാടും ബഹളവുമുള്ള ടെലിവിഷൻ പരിപാടികൾ കാണുന്നത് ഒഴിവാക്കുക.

3. ബെഡ് റൂം വൃത്തിയായി സൂക്ഷിക്കുക.

4. ശബ്ദം കുറച്ച്, മൃദുവായ സംഗീതം മാത്രം ബെഡ് റൂമിൽ കേൾക്കുക.

5. ഉറങ്ങുന്നതിന് മുൻപ് ചായ, കാപ്പി തുടങ്ങിയവ കഴിക്കുന്നത് ഒഴിവാക്കുക.

6. ഉറങ്ങുന്നതിന് മുൻപ് വയർ നിറയെ ഭക്ഷണം കഴിക്കാതിരിക്കുക. ഉറങ്ങുന്നതിന് മുൻപ് മദ്യം കഴിക്കാതിരിക്കുക.

8. സന്ധ്യക്ക് ശേഷം ബെഡ് റൂമിൽ മങ്ങിയ വെളിച്ചം മാത്രം ഉപയോഗിക്കുക.

9. പകൽ ഉറക്കം ഒഴിവാക്കുക.

10.ഉറക്കവും ഉണരുന്ന സമയവും ക്രമീകരിക്കുക.

11.മാംസം, മുട്ട, ഇലക്കറികൾ തുടങ്ങിയ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

12. സിട്രസ് പഴങ്ങൾ, ബ്രൊക്കോളി, തക്കാളി, തണ്ണിമത്തൻ തുടങ്ങിയ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.

13.ഫിറ്റ്നസ് നിലനിർത്താൻ പതിവായി വ്യായാമം ചെയ്യുക.

14.രാത്രി വൈകി അത്താഴം കഴിക്കുന്നത് ഒഴിവാക്കുക.

15.ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് തന്നെ മൊബെെൽ ഫോൺ, ലാപ്പ് ടോപ്പ് എന്നിവ മാറ്റിവ്ക്കുക.‍