പെരുമ്പാവൂർ പോലെ മധ്യതിരുവിതാംകൂറിലെ മിനി ബംഗാളായി പായിപ്പാട് ; ഇവിടെയുണ്ട് തെങ്ങുക്കയറ്റക്കാർ മുതൽ വർക്ക് ഷോപ്പ് ജീവനക്കാർ വരെ ; അറിയാം പായിപ്പാടിനെക്കുറിച്ച്….

സ്വന്തം ലേഖകൻ കോട്ടയം: കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ വളരെ പെട്ടാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് കേരളത്തിലേക്ക് ഉണ്ടായത്. അങ്കമാലിയും പെരുമ്പാവൂരുമെല്ലാം ഇതരസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രമാണ്. കോട്ടയം ജില്ലയിലും ഇതരസംസ്ഥാന തൊഴിലാളികൾ ധാരാളമായി ഉണ്ട്. മധ്യതിരുവിതാംകൂറിലെ ഒരു മിനി ബംഗാളാണ് ജില്ലയിലെ ചങ്ങനാശേരിക്ക് സമീപത്തെ പായിപ്പാട് പഞ്ചായത്ത്. കേരളത്തിലേക്കുള്ള ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് ഉണ്ടായകാലം മുതൽക്ക് തന്നെ പായിപ്പാടും ഇതര സംസ്ഥാനക്കാരുടെ കേന്ദ്രമായി മാറിയിട്ടുണ്ട്.ചങ്ങനാശേരി, കോട്ടയം മേഖലകളിൽ നിർമ്മാണജോലികൾ നടത്തുന്ന കരാറുകാരുടെ തൊഴിലാളികളായി ആദ്യം നൂറോളം തൊഴിലാളികളാണ് പായിപ്പാട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ താമസത്തിനെത്തിയത്. പായിപ്പാട് […]

കൊറോണ വൈറസ് ബാധ : കോട്ടയത്തിന് ആശ്വസിക്കാം…! രോഗം സ്ഥിരീകരിച്ച ചെങ്ങളം സ്വദേശികൾ രോഗവിമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോട്ടയം സ്വദേശികളായ ദമ്പതികൾ രോഗവിമുക്തരായി. റാന്നിയിൽ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയിതിനെ തുടർന്നാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. മാർച്ച് എട്ടിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ ആദ്യ നാലു സാമ്പിളുകളുടെയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു. എന്നാൽ മാർച്ച് 18, 20 തീയതികളിൽ ശേഖരിച്ച സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളത്. പത്തനംതിട്ട ജില്ലയിൽ ആദ്യമായി രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയതിനെത്തുടർന്നാണ് ദമ്പതികൾക്ക് വൈറസ് ബാധയുണ്ടായത്. […]

സൂക്ഷിച്ചാൽ ദുഃഖിക്കണ്ട…! കൊറോണക്കാലത്ത് ചുമ്മാ നാടുകാണാൻ ഇറങ്ങിയാൽ തലോടലിന് പകരം തല്ല് ഉറപ്പ് : അടച്ചുപൂട്ടൽ നടപ്പാക്കാൻ കർശന നടപടികളുമായി പൊലീസ്

സ്വന്തം ലേഖകൻ കാസർഗോഡ്: സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ നിരോധമാജ്ഞയും പ്രഖ്യാപിച്ച കാസർകോട് ജില്ലയിൽ കൊറോണക്കാലത്ത് ചുമ്മാ നാട് കാണാൻ ഇറങ്ങിയാൽ തലോടലിനു പകരം തല്ല് വരും. സൂക്ഷിച്ചാൽ ദു:ഖിക്കണ്ട. അടച്ചുപൂട്ടൽ നടപ്പാക്കാൻ കർശന നടപടിയുമായി പൊലീസ് അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തെ അടച്ചുപൂട്ടൽ സംബന്ധിച്ച നടപടികൾ ഏകോപിപ്പിക്കാൻ ഐ.ജിമാർ, ഡി.ഐ.ജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ അഞ്ചു മണി മുതൽ ശക്തമായ പൊലീസ് സന്നാഹം നിരത്തുകളിൽ ഇറങ്ങിയിരിക്കുകയാണ്. യാതൊരു വിധ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ […]

കൊറോണ വൈറസ് ബാധ : കേരളത്തിൽ ലോക്ക് ഡൗൺ ആരംഭിച്ചു ; മാർച്ച് 31 വരെ ലഭ്യമാകുന്ന ആവശ്യ സാധന-സേവനങ്ങൾ ഇവയൊക്കെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് രോഗ ബാധയുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ സമ്പൂർണ്ണ ലോക്ക് ഡൗൺ ആരംഭിച്ചു. മാർച്ച് 31 വരെയാണ് ലോക്ക്ഡൗൺ. അവശ്യ സാധനങ്ങളുടെയും മരുന്നുകളുടെയും മാത്രം ലഭ്യത ഉറപ്പാക്കും. സംസ്ഥാനത്തെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ അഞ്ച് വരെ മാത്രമായിരിക്കും പ്രവർത്തിക്കുക. അതേസമയം കാസർകോട് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത് കർശന നിയന്ത്രണങ്ങളാണ്. ജില്ലയിലെ കടകൾ രാവിലെ പതിനൊന്ന് മുതൽ വൈകീട്ട് അഞ്ച് വരെയായിരിക്കും പ്രവർത്തനം. ബാറുകൾ പ്രവർത്തിക്കില്ല. ബിവറേജസ് ഔട്ട്‌ലറ്റുകൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും; സമയത്തിലും ക്രമീകരണങ്ങളിലും […]

കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി തമിഴ്‌നാടും കർണ്ണാടകയും ; യാത്രാവിലക്ക് കാസർഗോഡ് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്

സ്വന്തം ലേഖകൻ കൊല്ലം: കൊറോണ ഭീതിയുടെ പശ്ചത്താലത്തിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാടും കർണ്ണാടകയും. കേരളത്തിന്റെ അയൽസംസ്ഥാനങ്ങൾ അതിർത്തിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് കാസർഗോഡ് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ്. കൊറോണ ഭീതിയിൽ കൊല്ലം ജില്ലാ അതിർത്തിയായ പുളിയറ ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞു. കർശന പരിശോധനകൾക്ക് ശേഷം കെ.എസ്.ആർ.ടി.സി ബസുകളും ചരക്ക് വാഹനങ്ങളും മാത്രമാണ് കടത്തിവിടുന്നത്. ഇതിന് പുറമെ കേരളത്തിൽ നിന്നെത്തുന്ന മുഴുവൻ വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ക്ഷേത്രദർശനം, വിവാഹം, വിനോദയാത്രകൾ എന്നിവയ്ക്കുള്ള പ്രവേശനം കർശനമായി നിരോധിച്ചു. […]

എടാ കൊറോണേ.., നീ നമ്മളെ ഒരു ചുക്കും ചെയ്യില്ല ; കൊറോണ വൈറസിനെതിരെ എൽകെജിക്കാരനും ചേട്ടനും ഒന്നിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ കൊച്ചി : കൊറോണ വൈറസ് ലോകത്തുണ്ടാക്കിയ  ഭീതിയുടെ നടുക്കത്തിലാണ് ജനങ്ങൾ. കൊറോണ വൈറസിന്റെ വ്യാപനം തടയാൻ എൽകെജിയിൽ പഠിക്കുന്ന അനിയൻ നീരജിനെ നായകനാക്കി എട്ടാം ക്ലാസുകാരൻ നിരഞ്ജൻ ആണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. കൊറോണ വൈറസിനെ തടയാൻ ലോകരോഗ്യ സംഘടന നിർദ്ദേശിച്ചത് പ്രകാരം വിശദമായി കൈകഴുകുന്ന നീരജിന്റെ ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. ‘എടാ കെറേണേ, നീ നമ്മളെ ഒരു ചുക്കും ചെയ്യില്ല’ എന്ന് പഞ്ച് ഡയലോഗിലാണ് സഹോദകന്മാരുടെ വീഡിയോ അവസാനിക്കുന്നത്. ഇരുവരും ചേർന്ന് പുറത്തിറക്കിയ വിഡിയോയുടെ രണ്ടാം ഭാഗമാണിത്. തട്ടത്തുമല ഗവൺമെന്റ് ഹയർ […]

കരുതലോടെ കേരളം…! വിദേശത്ത് നിന്നും മടങ്ങിയെത്തുന്നവരിൽ ചുമ, പനി എന്നിവയുള്ളവരോട് 28 ദിവസം വീടുകളിൽ കഴിയാൻ നിർദ്ദേശം ; വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കായി നെറ്റ് സ്പീഡ് ഉറപ്പാൻ ജിയോ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണയെ തുരത്താൻ കരുതലോടെ സംസ്ഥാന സർക്കാർ. കോവിഡ് 19 ബാധിത രാജ്യങ്ങളിൽനിന്നു തിരിച്ചെത്തുന്നവരുടെ പരിശോധനയ്ക്കും നിരീക്ഷണത്തിനും പുതിയ മാർഗനിർദേശങ്ങൾ ആരോഗ്യ വകുപ്പ് അധികൃതർ പുറപ്പെടുവിച്ചു. വിദേശത്ത് നിന്നും തിരിച്ചെത്തുന്നവരെ എ, ബി, സി കാറ്റഗറികളായി തിരിക്കും. ചെറിയ പനി, ചുമ തുടങ്ങിയവ ഉള്ളവർ കാറ്റഗറി ‘എ’യിലാണ്. ഇവർ വീടുകളിൽ 28 ദിവസം നിരീക്ഷണത്തിൽ കഴിയണം. കടുത്ത പനിയും തൊണ്ടവേദനയുമുള്ളവരെയും ചെറിയ പനി, ചുമ എന്നിവയുള്ള ഗർഭിണികൾ, 60 വയസിനുമേൽ പ്രായമുള്ളവർ, ഗുരുതര രോഗബാധിതർ എന്നിവരെയും കാറ്റഗറി ‘ബി’യിൽ ഉൾപ്പെടുത്തും. ഇവർ […]

സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊറോണ വൈറസ് : രോഗം സ്ഥിരീകരിച്ചത് വുഹാനിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥിക്ക് ; രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വർദ്ധിക്കാൻ സാധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒരാൾക്കു കൂടി കൊറോണ വൈറസ്. ഗോരം സ്ഥിരീകരിച്ചത് വുഹാനിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥിയ്ക്ക്.രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വർദ്ധിക്കാൻ സാധ്യതയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ അറിയിച്ചു.കാസർകോട് ജില്ലയിലെ ഒരു വിദ്യാർത്ഥിക്ക് കൂടിയാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം മൂന്നായി. വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥി കാസർഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണെന്നും വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും […]

സംസ്ഥാനത്ത് കൊറോണ വൈറസ് : എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം ; ഊർജ്ജിത നടപടികളുമായി ആരോഗ്യ വകുപ്പ്

സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം. ഊർജിത നടപടികളുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പുമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ തൃശൂരിൽ നടന്ന ഉന്നതതല അവലോകന യോഗം പുലർച്ചെ 1 മണിക്കാണ് അവസാനിച്ചത്. കൊറോണ വൈറസ് രോഗലക്ഷണങ്ങളുമായി എത്തുന്നവരെ പരിചരിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ പരിശീലനം നൽകുമെന്നും സുരക്ഷാ ഉപകരണങ്ങൾ ആവശ്യമുള്ളത്ര ശേഖരിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും യോഗത്തിനു ശേഷം നടത്തിയ ആരോഗ്യമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച മുതൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യോഗത്തിൽ ചർച്ചചെയ്തുവെന്നും മന്ത്രി പറഞ്ഞു. കൂടാതെ, ശനിയാഴ്ച […]

മഹാപ്രളയത്തിനിടക്കും സംസ്ഥാനത്ത് സാമ്പത്തിക തട്ടിപ്പ് ; നേമം ബ്ലോക്കിൽ മാത്രം കണ്ടെത്തിയത് മൂന്നര ലക്ഷം രൂപയുടെ തട്ടിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പോയ വർഷത്തെ മഹാപ്രളയകാലത്ത് വൻ സാമ്പത്തിക തട്ടിപ്പ്. ബ്ലോക്ക് പഞ്ചായത്തുകൾ മുൻ വർഷത്തെ പദ്ധതിവിഹിതത്തിന്റെ ബാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കണമെന്ന സർക്കാർ ഉത്തരവിന്റെ മറവിൽ നടന്നത് വൻ സാമ്പത്തിക തിരിമറിയെന്ന് റിപ്പോർട്ട്. അക്കൗണ്ടിൽ ചെലവഴിക്കാതെ കിടന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് അടച്ചതായി രേഖയുണ്ടാക്കി, തുക ഉദ്യോഗസ്ഥർ കൈക്കലാക്കി തട്ടിപ്പ് നടത്തിയതായാണ് വിവരം.തിരുവനന്തപുരം നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ മാത്രം മൂന്നര ലക്ഷം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പദ്ധതി വിഹിതത്തിൽ ചെലവഴിക്കാതെ ബാക്കിയുള്ള തുകയ്ക്ക് ഡി.ഡി എടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ […]