play-sharp-fill
കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി തമിഴ്‌നാടും കർണ്ണാടകയും ; യാത്രാവിലക്ക് കാസർഗോഡ് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്

കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി തമിഴ്‌നാടും കർണ്ണാടകയും ; യാത്രാവിലക്ക് കാസർഗോഡ് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്

സ്വന്തം ലേഖകൻ

കൊല്ലം: കൊറോണ ഭീതിയുടെ പശ്ചത്താലത്തിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാടും കർണ്ണാടകയും. കേരളത്തിന്റെ അയൽസംസ്ഥാനങ്ങൾ അതിർത്തിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് കാസർഗോഡ് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ്.


കൊറോണ ഭീതിയിൽ കൊല്ലം ജില്ലാ അതിർത്തിയായ പുളിയറ ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞു. കർശന പരിശോധനകൾക്ക് ശേഷം കെ.എസ്.ആർ.ടി.സി ബസുകളും ചരക്ക് വാഹനങ്ങളും മാത്രമാണ് കടത്തിവിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പുറമെ കേരളത്തിൽ നിന്നെത്തുന്ന മുഴുവൻ വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ക്ഷേത്രദർശനം, വിവാഹം, വിനോദയാത്രകൾ എന്നിവയ്ക്കുള്ള പ്രവേശനം കർശനമായി നിരോധിച്ചു. വൈകുന്നേരത്തോടെ നിയന്ത്രണം കർശനമാക്കാൻ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വാളയാർ അതിർത്തി വഴിയുള്ള വാഹന ഗതാഗതത്തിനും തമിഴ്‌നാട് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം കോയമ്പത്തൂരിൽ സ്ഥിരതാമസമാക്കിയവരെയും ആശുപത്രികളിലേക്ക് പോകുന്നവരെയും മാത്രമാണ് നിലവിൽ കടത്തിവിടുന്നത്.കുടക് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചതോടെ കേരളത്തിലേക്കുള്ള പ്രവേശനാതിർത്തിയായ കിളിയന്തറ ചെക്ക് പോസ്റ്റിൽ ആരോഗ്യ വകുപ്പ് പൊലീസ് റവന്യു സംഘം പരിശോധന കൂടുതൽ കർശനമാക്കിയിട്ടുണ്ട്.

എന്നാൽ ഏതെങ്കിലും ഒരു സാഹചര്യത്തിൽ കേരളത്തിലേക്ക് അയൽ സംസ്ഥാനങ്ങലിൽ നിന്നും ചരക്ക് വാഹനങ്ങളും മറ്റുള്ള വാഹനങ്ങളും കടത്തി വിട്ടില്ലെങ്കിൽ കേരളം അരിയും പച്ചക്കറിയുമില്ലാതെ വലയുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.