പെയ്‌തൊഴിഞ്ഞു രാത്രിമഴ; കവയത്രി സുഗതകുമാരി ടീച്ചര്‍ അന്തരിച്ചു

  സ്വന്തം ലേഖകന്‍ കോട്ടയം: കവയത്രി സുഗതകുമാരി(86) അന്തരിച്ചു. കോവിഡ് ബാധിതയായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്കാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയും സ്ത്രീസംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. സൈലന്റ് വാലി പ്രക്ഷോഭം മുതല്‍ സൈബര്‍ ഇടങ്ങളിലെ അതിക്രമണങ്ങളെക്കുറിച്ച് വരെ ടീച്ചര്‍ ശബ്ദമുയര്‍ത്തി. അഭയഗ്രാമം, അത്താണി എന്നീ സ്ഥാപനങ്ങളുടെ അമരക്കാരിയായിരുന്നു. 1996ല്‍ വനിതാ കമ്മീഷന്റെ ആദ്യ അദ്ധ്യക്ഷയായി. 2006ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. മറ്റ് നിരവധി […]

എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 17ന് ആരംഭിക്കും; ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി ഏഴ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്തും. ഹയര്‍ സെക്കന്‍ഡറി / വിഎച്ച്എസ്ഇ രണ്ടാം വര്‍ഷം, എസ്എസ്എല്‍സി (ഹിയറിങ് ഇംപയേഡ് ഉള്‍പ്പെടെ), ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപയേഡ് ഉള്‍പ്പെടെ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എസ്എസ്എല്‍സി ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി 7; പിഴ സഹിതം 12 വരെ. പ്ലസ്ടു ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി 4; തുടര്‍ന്ന് 20 രൂപ പിഴയോടെ 8 വരെ. ഹയര്‍ സെക്കന്‍ഡറി / വിഎച്ച്എസ്ഇ പരീക്ഷ രാവിലെ 9.40നും […]

സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കൊവിഡ് 19 ; രോഗം സ്ഥിരീകരിച്ചവരിൽ ആരോഗ്യ പ്രവർത്തകരും ; കോട്ടയത്ത് രണ്ട് പേർക്ക് കൂടി വൈറസ് ബാധ ; 62 പേർക്ക് രോഗമുക്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കോവിഡ് 19. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ ആരോഗ്യ പ്രവർത്തകരും. അതേസമയം ഇന്ന് 62 പേർക്ക് രോഗ മുക്തി.കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 27 പേർ വിദേശത്ത് നിന്നും എത്തിയവരും 37 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്.സമ്പർക്കം മൂലം 14 പേർക്കും അഞ്ച് ആരോഗ്യ പ്രവർത്തകർ എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. തൃശൂർ 25, പാലക്കാട് 1, മലപ്പുറം 10, കാസർഗോഡ് 10, […]

അറബിക്കടലിൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറുന്നു ; കോട്ടയം ഉൾപ്പടെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ഇരട്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി മാറുന്നു. ഇതോടെ സംസ്ഥാനത്ത് കോട്ടയം ഉൾപ്പെടെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലിൽ രൂപം കൊണ്ട ഇരട്ട ന്യൂനമർദ്ദം അതിതീവ്ര ചുഴക്കലിക്കാറ്റായി നാളെ ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്ര തീരങ്ങളിൽ പ്രവേശിക്കും. മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും കേന്ദ്രഭരണപ്രദേശമായ ദാമിനുമിടയിലെ പ്രദേശങ്ങളിൽ മണിക്കൂറിൽ പരമാവധി […]

കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ നാളെയെത്തും ; യാത്രക്കാരെ ഇരുപത് അംഗ സംഘമായി തിരിക്കും ; രോഗലക്ഷണങ്ങൾ ഉള്ളവരെ പ്രത്യേക വഴിയിലൂടെ ആശുപത്രിയിലേക്ക് മാറ്റും : നിയന്ത്രണങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക് ഡൗണിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലേക്ക് എത്തിക്കുന്നതിനായുള്ള കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ നാളെ പുലർച്ചെ തിരുവനന്തപുരത്ത് എത്തും. ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ ട്രെയിനിൽ 700 യാത്രക്കാർ വരെ തമ്പനൂരിലേക്ക് എത്തുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഡൽഹിയിൽ നിന്നുള്ള ട്രെയിനിന് സംസ്ഥാനത്ത് സ്റ്റോപ്പുൾ ഉള്ളത്. നാളെ പുലർച്ചെ അഞ്ചരയോടെ ട്രെയിൻ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തുമെന്നാണ് കണക്കുകൂട്ടൽ. റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരെ 20 അംഗ സംഘമായി തിരിക്കും. പതിഞ്ച് ടേബിളുകൾ പരിശോധനയ്ക്കായി ഒരുക്കും. രണ്ട് […]

കേന്ദ്രം ശാസിച്ചു, സംസ്ഥാന സർക്കാർ ഇളവുകൾ പിൻവലിച്ചു : ഇരുചക്ര വാഹനത്തിൽ രണ്ടുപേർ യാത്ര ചെയ്യരുത്‌, ഹോട്ടലുകളിൽ പാഴ്‌സൽ സൗകര്യം മാത്രം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക് ഡൗണിൽ സംസ്ഥാനത്ത് നൽകിയ ഇളവുകൾ പിൻവലിച്ചു. കേന്ദ്രത്തിന്റെ നിർദേശ പ്രകാരമാണ് ഇളവുകൾ തിരുത്തിയത്. പുതിയ നിർദ്ദേശ പ്രകാരം ബാർബർ ഷോപ്പുകൾ തുറക്കാൻ അനുവദിക്കില്ല. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമുണ്ടാകില്ല, പകരം പാഴ്‌സൽ മാത്രമാണ് ഉണ്ടാവുക. ബൈക്കിൽ രണ്ടുപേർ യാത്ര ചെയ്യാൻ പാടില്ല. ഇളവുകൾ പ്രഖ്യാപിച്ചത് മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചാണെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് […]

സി.ബി.എസ്‌.ഇ സ്‌കൂളുകളിൽ ഡൊണേഷനും ഫീസ് വർധനവും ഉണ്ടാവില്ല, പുതിയ യൂണിഫോം നിർബന്ധമല്ല : പ്രഖ്യാപനവുമായി കേരള സി.ബി.എസ്‌.ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനത്തെ സിബിഎസ്ഈ സ്‌കൂളുകളിൽ അടുത്ത അധ്യയന വർഷത്തിൽ ഡൊണേഷനും ഫീസ് വർദ്ധനവും ഉണ്ടാവില്ലെന്ന് കേരള സിബിഎസ്ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷന്റേതാണ് തീരുമാനം. കൂടാതെ വരുന്ന അധ്യയന വർഷത്തിൽ പുതിയ യൂണിഫോം നിർബന്ധമല്ല. വിദ്യാർത്ഥികൾക്ക് പഴയ പാഠപുസ്തകങ്ങളും ഉപോയഗിക്കാമെന്നും അസോസിയേഷൻ വ്യക്തമാക്കി. സംഘടനയുടെ കീഴിൽ വരുന്ന 1488 സ്‌കൂളുകളിൽ ഈ തീരുമാനം ബാധകമാവും.കുട്ടികളിൽ നിന്നും അടുത്ത അധ്യയനവർഷം ഡൊണേഷൻ വാങ്ങുവാൻ പാടില്ല , ഫീസ് വർദ്ധനവ് ഉണ്ടാകുവാൻ പാടില്ല തുടങ്ങിയ നിർദ്ദേശങ്ങൾ […]

കൊറോണയെ തോൽപ്പിച്ച കോട്ടയത്തിന് ഇളവുണ്ടോ ? സംസ്ഥാനത്തെ കൂടുതൽ ഇളവുകൾ ഇന്നറിയാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏതൊക്കെ മേഖലകളിൽ ഇളവ് പ്രഖ്യാപിക്കണമെന്ന കാര്യം ഇന്നറിയാം. ലോക് ഡൗൺ കാലത്തെ ഇളവുകളെ കുറിച്ച് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കൂടാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും പൊതു സ്ഥിതിയും സർക്കാർ വിലയിരുത്തും. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ രോഗത്തിന്റെ വ്യാപനം വലിയ തോതിൽ കുറഞ്ഞെങ്കിലും വലിയ ഇളവുകൾ പ്രഖ്യാപിക്കാൻ സാധ്യത കുറവാണ്. എന്നാൽ കാർഷികതോട്ടം മേഖലകൾക്കാണ് കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കുന്നത്. കൂടാതെ തൊഴിലിടങ്ങൾക്കും കർഷകരുടെ ഉൽപന്നങ്ങൾ വിൽക്കുന്നതിലും കൂടുതൽ […]

മൂന്നാം നാൾ അവരെത്തും…! ഡൽഹി സൈനിക കാമ്പിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഗർഭിണിയടക്കമുള്ള സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ഇറ്റലിയിൽ നിന്നെത്തി ഡൽഹി സൈനിക കാമ്പിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന മലയാളികൾ ഉൾപ്പെടെ 40 അംഗ സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചു. ബസിലാണ് 40 അംഗ സംഘം ബസിൽ പുറപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ പുറപ്പെട്ട ബസ് മൂന്നാംനാൾ കേരളത്തിലെത്തും. 30 മലയാളികളുള്ള സംഘത്തിൽ ഒരു ഗർഭിണിയുമുണ്ട്. തമിഴ്‌നാട്ടുകാരായ ഏഴ് പേരും ബസിലുണ്ട്. രണ്ട് തവണ പരിശോധിച്ച് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചതിനെതുടർന്നാണ് നാട്ടിലേക്ക് മടങ്ങുന്നത്. മാർച്ച് 15നും 22നും ഇറ്റലിയിലെ മിലാനിൽ നിന്നും റോമിൽ നിന്നും ഡൽഹിയിൽ എത്തിയവരാണിവർ. […]

തുടർച്ചയായ പരിശോധനകൾ, കോണ്ടാക്ട് ട്രാക്കിങ്ങ്, പാകം ചെയ്ത ഭക്ഷണവും ശുചിത്വവും…! ഇതാണ് മാതൃക : കോവിഡ് പ്രതിരോധത്തിൽ കൊച്ചു കേരളത്തെ പുകഴ്ത്തി വാഷിങ്ടൺ പോസ്റ്റ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡിനെ പ്രതിരോധത്തിൽ ലോകത്തിൽ തന്നെ മാതൃകയായിരിക്കുകയാണ് നമ്മുടെ കൊച്ചു കേരളം. കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന കോവിഡ് പ്രതിരോധത്തെ പുകഴ്ത്തി എഴുതിയിരിക്കുകയാണ് രാജ്യന്തര മാധ്യമമായ വാഷിങ്ടൺ പോസ്റ്റ്. തുടർച്ചയായ പരിശോധനകൾ, കോണ്ടാക്ട് ട്രാക്കിങ്, പാകം ചെയ്ത ഭക്ഷണവും ശുചിത്വവും, ഈ നാലുകാര്യങ്ങളാണ് കേരളത്തിൽ രോഗവ്യാപനത്തെ തടഞ്ഞതെന്നും, വാഷിങ്്ടൺപോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം കൊവിഡിനെതിരെ കേരളാ സർക്കാർ സ്വീകരിച്ച നടപടികളെയും തീരുമാനങ്ങളെയും റിപ്പോർട്ടിൽ വിശദമായി വിലയിരുത്തുകയും ചെയ്യുന്നു. രോഗവ്യാപനം തടയാനുള്ള നടപടികൾ, കൊവിഡ് സംശയമുള്ളവരെ ക്വാറന്റൈൻ ചെയ്യൽ, രോഗികളുടെ റൂട്ട് മാപ്പും സമ്പർക്ക പട്ടികയും തയ്യാറാക്കൽ, […]