കട്ടപ്പനയിൽ വൻ കഞ്ചാവ് വേട്ട..! 13 കിലോ കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

സ്വന്തം ലേഖകൻ ഇടുക്കി : കട്ടപ്പനയിൽ വൻ കഞ്ചാവ് വേട്ട. 13 കിലോ കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്നുപേരെ പിടികൂടി. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

വാടകയ്ക്കെടുത്ത കാർ വഴിയിൽ ഉപേക്ഷിച്ച നിലയിൽ; പരിശോധനയിൽ കണ്ടെത്തിയത് 177 കിലോ കഞ്ചാവ്; പോലീസ് അന്വേഷണം

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിയിൽ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാറിൽ 177 കിലോ കഞ്ചാവ് കണ്ടെത്തി. പള്ളുരുത്തി കേന്ദ്രീയ നഗറിന് സമീപത്താണ് മാരുതി നെക്‌സ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്ത്. 10 ദിവസം മുമ്പ് കടവന്ത്ര സ്വദേശികൾ വാടകയ്ക്കെടുത്ത കാറാണ് വഴിയരികില്‍ കണ്ടെത്തിയത്. കാര്‍ വാടകയ്ക്ക് നല്‍കിയവര്‍ തിരികെ ലഭിക്കാതെ വന്നപ്പോഴാണ് അന്വേഷണം നടത്തിയത്. കാർ നിറയെ ചാക്കുകെട്ടുകൾ കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. സംഭവത്തിൽ സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. കാര്‍ വാടകയ്ക്ക് എടുത്തവരെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

പ്രതി – എലി, കുറ്റം – തൊണ്ടിമുതൽ കരണ്ടു ….! തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ തെളിവായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പകുതിയും കാണാനില്ല; എലി കരണ്ടെന്ന് പ്രോസിക്യൂഷൻ..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ തെളിവായി സൂക്ഷിച്ചിരുന്ന കഞ്ചാവ് എലി കരണ്ടു. തൊണ്ടിമുതൽ കേസ് നടപടികൾക്കായി എടുത്തപ്പോഴാണ് ഇതിൽ പകുതിയും കാണാനില്ലെന്ന് മനസിലായത്. എലി കരണ്ടതാകാമെന്ന് പ്രോസിക്യൂഷൻ മജിസ്ട്രേറ്റ്  കോടതിയെ അറിയിക്കുകയായിരുന്നു.  2016 ൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ കന്റോൺമെന്റ് പൊലിസ് അറസ്റ്റ് ചെയ്ത സാബു എന്നയാളുടെ കേസിലെ നിർണായക തൊണ്ടിമുതലായിരുന്നു ഇത്. 125 ഗ്രാം കഞ്ചാവുമായാണ് സാബുവിനെ അന്ന് പോലീസ് പിടികൂടിയത്. കേസിന്റെ വിചാരണ ഘട്ടത്തിൽ തൊണ്ടിമുതൽ പുറത്തെടുത്തപ്പോഴാണ് പകുതിയും കാണാനില്ലെന്ന് മനസ്സിലായത്. ഇതോടെയാണ് കുറ്റം എലിയുടെ […]

സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യാൻ കഞ്ചാവ് മിഠായി; കേരളത്തിൽ പിടികൂടിയത് 98 കിലോ കഞ്ചാവ്; അച്ഛനും മകനും ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊച്ചി : കേരളത്തില്‍ വൻ കഞ്ചാവ് വേട്ട . ഇന്നലെ പിടികൂടിയത് 98കിലോ കഞ്ചാവ്. വയനാട് കൊച്ചി കാസർഗോഡ് എന്നിവിടങ്ങളിൽ നിന്നായി കഞ്ചാവുമായെത്തിയ ആറ് പേര്‍ അറസ്റ്റിലായി. കാസർഗോഡ് കാറില്‍ കടത്തുകയായിരുന്ന എട്ട് കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. വാഹന പരിശോധനക്കിടെയാണ് കറന്തക്കാട് വച്ച്‌ കാറില്‍ കടത്തുകയായിരുന്ന എട്ട് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടിയത്. ഇടുക്കി പത്താംമൈലിലെ അന്‍സാര്‍ അസീസ്, ശ്രീജിത്ത്, എന്നിവരാണ് അറസ്റ്റിലായി. ഇവര്‍ കഞ്ചാവ് കടത്തിയ കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ […]

ലോക് ഡൗണിൽ ഇരട്ടിലാഭം ലക്ഷ്യമിട്ട് സെമിത്തേരിയിൽ കഞ്ചാവ് കൃഷിയിറക്കിയ മൂന്ന് പേർ പിടിയിൽ ; സംഭവം കൊച്ചിയിൽ

സ്വന്തം ലേഖകൻ കൊച്ചി : വെള്ളവും ചാണക്കപ്പൊടിയും നൽകി സെമിത്തേരിയിൽ കഞ്ചാവ് ചെടികൾ വളർത്തിയെടുക്കും. പാകമായാൽ ടെറസിലിട്ട് ഉണക്കി ചെറുപൊതികളിലാക്കി വില്പപന. ലോക്ക് ഡൗൺകാലത്തെ ഇരട്ടിലാഭം ലക്ഷ്യമിട്ട് സെമിത്തേരിയിരിൽ കഞ്ചാവ് കൃഷി നടത്തിയ മൂന്ന് പേർ എക്‌സൈസ് പിടിയിൽ. സെമിത്തേരിയിൽ കഞ്ചാന് കൃഷി നടത്തിയ ഇടകൊച്ചി ചെട്ടിക്കളത്തിൽ വീട്ടിൽ അനീഷ് (30), പനയപ്പള്ളി വലിയ വേലിക്കകം വീട്ടിൽ മജീദ് (37), തമിഴ്‌നാട് ദിണ്ഡിഗൽ സ്വദേശിയും കരിവേലിപ്പടിയിൽ വാടകക്ക് താമസിക്കുകയും ചെയ്യുന്ന വെങ്കയ്യൻ (30) എന്നിവരെയാണ് എക്‌സെസ് എസ്.ഐ ഷൈജുവും സംഘവും പിടികൂടിയത്. ചുള്ളിക്കൽ പ്രദേശത്തെ […]

കഞ്ചാവുമായി യുവാവിനെ പിടികൂടി : എരുമേലിയിലെ കഞ്ചാവ് മാഫിയയുടെ പ്രധാന ഇടനിലക്കാരനെന്ന് സൂചന

സ്വന്തം ലേഖകൻ എരുമേലി : കഞ്ചാവുമായി യുവാവിനെ എക്‌സൈസ് പിടികൂടി. കരിങ്കലുംമൂഴി കാവുങ്കൽ വീട്ടിൽ അലക്‌സാണ്ടറുടെ മകൻ സ്റ്റെബിൻ അലക്‌സാണ്ടർ (24) ആണ് പിടിയിലായത്. കരിങ്കലും മുഴിയിലെ  വീട്ടിൽ സുഹൃത്തുക്കളോടൊപ്പമിരിക്കെയാണ് സ്റ്റെബിൻ പിടിയിലായത്, ഒപ്പമുണ്ടായിരുന്നവർ എക്സൈസിനെ കണ്ട് ഓടി രക്ഷപെട്ടു. കരിങ്കലും മുഴിയിലെ ആളൊഴിഞ്ഞ വീട്ടിൽ സ്ഥിരമായി ആർക്കാർ വന്നു പോകുന്നത് എക്സൈസ് നിരീക്ഷിച്ചു വരികയായിരുന്നു എരുമേലി, മുക്കൂട്ടുതറ ഭാഗത്ത് വ്യാപകമായി സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയിരുന്ന സംഘത്തിലുള്ളയാളാണ് സ്റ്റെബിനെന്ന് നാട്ടുകാർ പറയുന്നു., ഇയാൾ എരുമേലി ഭാഗത്തെ പ്രധാന കഞ്ചാവ് ഇടനിലക്കാരനാണെന്ന് എക്സൈസിന് […]

എക്‌സൈസിന്റെ കൈവശം വൻമയക്കുമരുന്ന് ശേഖരം ; കൈവശമുള്ളത് 1500 കോടി രൂപയുടെ ലഹരി വസ്തുക്കൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: എക്‌സൈസ് അധികൃതരുടെ കൈവശമുള്ളത് വൻ മയക്കുമരുന്ന് ശേഖരം. 2016മുതൽ വിവിധ കേസുകളിലായി എക്‌സൈസ് അധികൃതർ പിടികൂടിയ തൊണ്ടിമുതലായ ലഹരി മരുന്നുകളുടെ മാർക്കറ്റിലെ 1500 കോടി കവിയും. പൊലീസിന്റെ സഹായത്തോടെയാണ് എക്‌സൈസ് അധികർതർ ഇവ സൂക്ഷിക്കുന്നത്. കൂടാതെ സായുധ ക്യാമ്പുകളിൽ പ്രത്യേക സ്‌ട്രോങ് റൂമുകൾ സജ്ജീകരിച്ച് പ്രത്യേക വിജ്ഞാപനം ഇറക്കും. കഞ്ചാവ് 5870 കിലോ, ഹാഷിഷ് 166 കിലോ, ബ്രൗൺഷുഗർ 750 ഗ്രാം, ഹെറോയിൻ 601 ഗ്രാം എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടിയിൽ പിടികൂടിയത്. ഇതുകൂടാതെ കഴിഞ്ഞ മൂന്നുവർഷത്തിനിടെ സ്‌ട്രോങ് റൂമിലേക്ക് […]

കോളജ് വിദ്യാർത്ഥികൾക്കായി വിലപറഞ്ഞുറപ്പിച്ച് കൊണ്ടുവന്ന 380 മയക്കുമരുന്ന് ഗുളികളും മൂന്ന് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ ; അറസ്റ്റിലായത് തിരൂർ സ്വദേശികൾ

സ്വന്തം ലേഖകൻ പെരിന്തൽമണ്ണ : പ്രൊഫഷണൽ കോളജുകളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുവാക്കൾക്ക് വിൽക്കുന്നതിനായി വില പറഞ്ഞുറപ്പിച്ച് കൊണ്ടുവന്ന 380 നെട്രോസിപ്പാം മയക്കുമരുന്ന് ഗുളികകളും മൂന്ന് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. പെരിന്തൽമണ്ണ ടൗണിൽ ഗ്യാസ് ഗോഡൗണിന് സമീപം വച്ച് തിരൂർ ആലിൻചോട് സ്വദേശികളായ വേട്ടുവക്കാട്ടിൽ മുഹമ്മദ് ഹജ്‌സർ (26), തയ്യിൽപറമ്പിൽ മുഹമ്മദ് നിഷാദ് (26) എന്നിവരെയാണ് 380 ഓളം നെട്രോസിപ്പാം ടാബ്ലെറ്റുകളും 3 കിലോഗ്രാം കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജന്റുമാർ മുഖാന്തിരം അനധികൃതമായി പ്രവർത്തിക്കുന്ന ഷോപ്പുകളിൽനിന്നും അറുപതിനായിരം രൂപയ്ക്ക് […]

ആറു കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ മലമ്പുഴ : ആറു കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. കല്ലടിക്കോട് കരിമ്പ സ്വദേശികളായ മൂന്നു യുവാക്കളെ മലമ്പുഴയിൽ നിന്നും പാലക്കാട് ലഹരി വിരുദ്ധ സ്‌ക്വാഡാണ് പിടികൂടിയത്. കല്ലടിക്കോട്, കരിമ്പ സ്വദേശികളായ പിടിയിലായത്. ബിജു ബാബു (27), ബിനോയ് (24) മൃദുൽ (22) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി മലമ്പുഴ, പുല്ലങ്കുന്നം , മരിയ നഗർ പള്ളിക്കു സമീപത്തു നിന്നും വാഹന പരിശോധനക്കിടെ പിടികൂടിയത്.   മലമ്പുഴ, കവ, ആനയ്ക്കൽ കേന്ദ്രീകരിച്ച് വിനോദ സഞ്ചാരികൾ, സ്‌കൂൾ, കോളെജ് വിദ്യാർത്ഥികൾ എന്നിവർക്ക് വിൽപ്പന […]

പത്ത് കിലോ കഞ്ചാവ് ഇടപാടുകാർക്ക് കൈമാറുന്നതിനിടെ യുവാവ് ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിൽ

  സ്വന്തം ലേഖകൻ വാളയാർ : പത്ത് കിലോ കഞ്ചാവുമായി യുവാവിനെ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടി. വാളയാർ അതിർത്തിയിൽ നിന്നും തമിഴ്‌നാട് കമ്പം തേനി സ്വദേശിയായ അളക് രാജ ( 27) ആണ് പിടിയിലായത്. പിടിച്ചെടുത്ത് കഞ്ചാവിന് വിപണിയിൽ അഞ്ചു ലക്ഷത്തോളം രൂപ വില വരും. വാളയാർ, കഞ്ചിക്കോട്, പാലക്കാട് മേഖലകൾ കേന്ദ്രീകരിച്ച് അന്യസംസ്ഥാന തൊഴിലാളികൾ , സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ, എന്നിവർക്ക് വിൽപ്പന നടത്താൻ കൊണ്ടുവന്നതാണ്. കമ്പത്തു നിന്നും ബസ് മാർഗ്ഗം വാളയാറെത്തി ഇടപാടുകാർക്ക് കൈമാറാൻ നിൽക്കുന്ന സമയത്താണ് പിടിയിലായത്. ന്യൂ […]