ആറു കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

ആറു കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

മലമ്പുഴ : ആറു കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. കല്ലടിക്കോട് കരിമ്പ സ്വദേശികളായ മൂന്നു യുവാക്കളെ മലമ്പുഴയിൽ നിന്നും പാലക്കാട് ലഹരി വിരുദ്ധ സ്‌ക്വാഡാണ് പിടികൂടിയത്. കല്ലടിക്കോട്, കരിമ്പ സ്വദേശികളായ പിടിയിലായത്. ബിജു ബാബു (27), ബിനോയ് (24) മൃദുൽ (22) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി മലമ്പുഴ, പുല്ലങ്കുന്നം , മരിയ നഗർ പള്ളിക്കു സമീപത്തു നിന്നും വാഹന പരിശോധനക്കിടെ പിടികൂടിയത്.

 

മലമ്പുഴ, കവ, ആനയ്ക്കൽ കേന്ദ്രീകരിച്ച് വിനോദ സഞ്ചാരികൾ, സ്‌കൂൾ, കോളെജ് വിദ്യാർത്ഥികൾ എന്നിവർക്ക് വിൽപ്പന നടത്താനാണ് ഇവർ കഞ്ചാവ് എത്തിച്ചത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ആറു ലക്ഷത്തോളം രൂപ വിലവരും. ന്യൂഇയർ ആഘോഷത്തിനായി കേരളത്തിലേക്ക് വൻ തോതിൽ കഞ്ചാവ് കടത്തുന്നതിനായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയത്. ഇവവരെ നാളെ കോടതിയിൽ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്‌ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.

പാലക്കാട് ജില്ല പോലീസ് മേധാവി ശിവവിക്രം ഐപിഎസ്സിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡി.വൈ.എസ്.പി ബാബു തോമസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പാലക്കാട് ഡി.വൈ.എസ്.പി സാജു എബ്രഹാം, മലമ്പുഴ സബ് ഇൻസ്‌പെക്ടർ സി.കെ രാജേഷ് , ജി.എസ്.ഐ വിജയരാഘവൻ ,എസ്.സി.പി.ഒ സുജയബാബു, പ്രവീൺ സി.പപി.ഒമാരായ വിജയൻ , അരുൺ , വിനു ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. എസ് ജലീൽ, ആർ. കിഷോർ, കെ.അഹമ്മദ് കബീർ, ആർ.വിനീഷ്, എസ്. ഷനോസ്, ആർ. രാജീദ്, എസ് . ഷമീർ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.