ദേശീയപാത വികസനത്തിന് ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം പൊറുത്തോളും; കേവല വിശ്വാസത്തിന്റെ പേരില്‍ വികസനത്തിന് വഴി മുടക്കേണ്ടതില്ല; ആരാധനാലയങ്ങളെ ഒഴിവാക്കാന്‍ എന്‍എച്ച് അലൈന്‍മെന്റ് മാറ്റേണ്ട ആവശ്യമില്ല; സുപ്രധാന വിധിയുമായി കേരള ഹൈക്കോടതി

സ്വന്തം ലേഖകന്‍ എറണാകുളം: ദേശീയപാതാ വികസനത്തിനായി ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം പൊറുത്തോളുമെന്ന് ഹൈക്കോടതി. ജസ്റ്റിന് പി വി കുഞ്ഞികൃഷ്ണന്റേതാണ് സുപ്രധാന നിരീക്ഷണം. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു എന്ന ഗാനശകലം ഉള്‍പ്പെടെ പരാമര്‍ശിച്ചാണ് കോടതി വിധി പറഞ്ഞത്. ആരാധനാലയങ്ങള്‍ ഉള്ളതിന്റെ പേരില്‍ എന്‍ച്ച് അലൈന്‍മെന്റ് മാറ്റേണ്ട ആവശ്യമില്ല. കേവല വിശ്വാസത്തിന്റെ പേരില്‍ വികസനത്തിന് വഴിമുടക്കേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. കോടതി വിധി അഭിനന്ദാര്‍ഹമാണെന്ന് സ്വമി സന്ദീപാനന്ദഗിരി പ്രതികരിച്ചു. വിധി വളച്ചൊടിച്ച് പൊതുസമൂഹത്തില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും വിധിയുടെ അര്‍ത്ഥം ചരിത്രപ്രാധാന്യം ഉള്‍പ്പെടെ കണക്കിലെടുക്കാതെ […]

സമരത്തിന് പോയവര്‍ക്ക് ശമ്പളം കൊടുക്കേണ്ടന്ന് ഹൈക്കോടതി; സമരദിനങ്ങള്‍ ശമ്പള അവധിയായി കണക്കാക്കി ഉത്തരവിറക്കിയ സര്‍ക്കാരിന് കനത്ത് തിരിച്ചടി

സ്വന്തം ലേഖകന്‍ കൊച്ചി: സമര ദിനങ്ങള്‍ ശമ്പള അവധിയായി കണക്കാക്കി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ 2019 ജനുവരി 8, 9 തിയതികളില്‍ നടന്ന അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തെ ശമ്ബളം അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് കോടതി റദ്ദാക്കിയത്. സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ഹാജര്‍ രജിസ്റ്റര്‍ പരിശോധിച്ച് നടപടിയെടുക്കാനും ശമ്പളം നല്‍കിയിട്ടുണ്ടങ്കില്‍ തിരിച്ചുപിടിക്കാനും കോടതി നിര്‍ദേശിച്ചു. സ്വീകരിച്ച നടപടി കോടതിയെ അറിയിക്കണം. ഹര്‍ജി രണ്ടു മാസം കഴിഞ്ഞ് പരിഗണിക്കും. സമരം ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് […]

നാട്ടിലേക്ക് പ്രവാസികളെ എത്തിക്കുന്ന ചാർട്ടേഡ് വിമാനങ്ങൾക്കുള്ള കേന്ദ്ര മാർഗനിർദ്ദേശങ്ങൾ ഹാജരാക്കണം :ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾ നാട്ടിലേക്ക് എത്തിക്കുന്ന ചാർട്ടേഡ് വിമാനങ്ങൾക്കുള്ള കേന്ദ്ര മാർഗനിർദ്ദേശങ്ങൾ ഹാജരാക്കാൻ ഉത്തരവുമായി ഹൈക്കോടതി. സംസ്ഥാനം കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാൻ കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന നടപടി ചോദ്യം ചെയ്ത് പത്തനംതിട്ട സ്വദേശി റെജി താഴമൺ അടക്കം സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ബഞ്ചിന്റെ പരിഗണനയിലുള്ളത്. കേസിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു. അതേസമയം […]

ഏറ്റുമുട്ടലിൽ കൊലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാം ; ഹൈക്കോടതി

  സ്വന്തം ലേഖകൻ കൊച്ചി : പാലക്കാട് അഗളി മഞ്ചിക്കണ്ടിയിൽ തണ്ടർബോൾട്ടുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്‌ക്കരിക്കാൻ ഹൈക്കോടതി അനുമതി നൽകി . പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വേണ്ട വിവരങ്ങളുള്ളതിനാൽ മണിവാസകത്തിന്റെയും കാർത്തിയുടേയും മൃതദേഹങ്ങൾ സംസ്‌കരിക്കാമെന്ന് ജസ്റ്റീസ് ആർ നാരായണ പിഷാരടി പറഞ്ഞു. എന്നാൽ നിബന്ധനകളോടെയാണ് സംസ്‌ക്കാരത്തിന് അനുമതി നൽകിയത്. മാവോയിസ്റ്റുകളെ വെടിവെക്കാൻ പൊലീസുകാർ ഉപയോഗിച്ച തോക്കുകൾ പിടിച്ചെടുത്ത് ബാലിസ്റ്റിക് പരിശോധനക്ക് അയക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കൂടാതെ പരിശോധനാ ഫലം പാലക്കാട് സെഷൻസ് കോടതിയിൽ സമർപ്പിക്കണം. മരിച്ചവരുടെ വിരലടയാളം ശേഖരിക്കണം. മണിവാസകത്തിന്റെയും കാർത്തിയുടെയും […]

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് : മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഇടപെടലുകൾ അഭിനന്ദനീയം ; ഹൈക്കോടതി

  സ്വന്തം ലേഖകൻ കൊച്ചി: കനത്ത മഴയെത്തുടർന്ന് കഴിഞ്ഞദിവസം കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തിൽ നഗരസഭയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കൊച്ചി നഗരത്തിൽ ഇതുവരെ കാണാത്ത വെള്ളക്കെട്ടാണെന്നും, വെള്ളക്കെട്ട് നീക്കാൻ നഗരസഭ എന്താണ് ചെയ്തതെന്നും കോടതി ചോദിച്ചു. എന്നാൽ, ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടേയും സർക്കാരിന്റേയും ഇടപെടലുകൾ അഭിനന്ദനീയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. നഗരത്തിലെ വെള്ളക്കെട്ട് നീക്കാൻ നഗരസഭ എന്താണ് ചെയ്തത്, മുഖ്യമന്ത്രി ഇടപെട്ടതുകൊണ്ടാണ് കളക്ടർ രംഗത്തിറങ്ങിയത്. ഇല്ലെങ്കിൽ എന്താവുമായിരുന്നു നഗരത്തിന്റെ അവസ്ഥയെന്ന് കോടതി ചോദിച്ചു. അതേസമയം വേലിയേറ്റം കാരണം വെള്ളക്കെട്ടുണ്ടായതെന്ന കൊച്ചി മേയർ സൗമിനി ജെയിനിന്റെ […]

വെള്ളക്കെട്ട് ; നിഷ്‌ക്രിയമായ കൊച്ചി നഗരസഭയെ പിരിച്ചുവിടാൻ സർക്കാർ അടിയന്തരമായി ഇടപെടണം, നഗരത്തെ സിംഗപ്പൂർ ആക്കണമെന്നല്ല ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കുന്നതിനുളള സാഹചര്യം സൃഷ്ടിക്കണം ; ഹൈക്കോടതി

  സ്വന്തം ലേഖിക കൊച്ചി: കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടുണ്ടായ സാഹചര്യത്തിൽ കൊച്ചി നഗരസഭയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. നഗരസഭ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ കോടതി എന്തിനാണ് ഇങ്ങനെയൊരു നഗരസഭയെന്നും കോർപ്പറേഷനെ പിരിച്ചുവിടാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു. വിഷയത്തിൽ സർക്കാർ നാളെ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു. കനാൽ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിവേയാണ് നഗരസഭയ്‌ക്കെതിരെ കോടതി വിമർശനം ഉന്നയിച്ചത്. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് നഗരസഭയ്‌ക്കെതിരെ രൂക്ഷവിമർശനം നടത്തിയത്. നിഷ്‌ക്രിയമായ കൊച്ചി നഗരസഭ പിരിച്ചുവിടാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കൊച്ചി നഗരവാസികളുടെ രോദനം […]

പനമ്പിള്ളിനഗറിലെ കയ്യേറ്റം ഹൈക്കോടതിയുടെ ഇടപെടൽ ; അഭിഭാഷക കമ്മിഷനായി രാജേഷ് കണ്ണനെ നിയമിച്ചു

  സ്വന്തം ലേഖിക കൊച്ചി : പനമ്പിള്ളിനഗറിൽ അനധികൃതമായി  വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുകയാണെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യക്കേസിൽ അഭിഭാഷക കമ്മിഷനായി രാജേഷ് കണ്ണനെ നിയമിച്ചു. വ്യാപാര സ്ഥാപനങ്ങളാക്കി മാറ്റാൻ അനുമതി നൽകിയിട്ടുള്ള കെട്ടിടങ്ങൾ പരിശോധിക്കണം. ഇതിനുപുറമേ കെട്ടിടങ്ങളുടെ നിർമ്മാണോദ്ദേശ്യം മാറ്റിയതു നിയമപ്രകാരമാണെങ്കിൽ മാത്രമേ കച്ചവട ലൈസൻസ് നൽകാവൂ എന്നും കോടതി വ്യക്തമാക്കി. അനധികൃതമായി പ്രവർത്തിക്കുന്ന വ്യാപാരശാലകൾ അടച്ചുപൂട്ടണമെന്ന മുൻ ഉത്തരവ് പാലിക്കുന്നില്ലെന്ന് ആരോപിച്ച് പരിസരവാസിയായ ശോഭ നൽകിയിരിക്കുന്ന ഹർജിയാണ് ജസ്റ്റിസ് ചിദംബരേഷ് പരിഗണിച്ചത്. കെട്ടിടത്തിന്റെ നിർമ്മാണോദ്ദേശ്യം മാറ്റാനാവശ്യപ്പെട്ടുള്ള 76 അപേക്ഷകൾ ലഭിച്ചതായും 129 ലൈസൻസ് അപേക്ഷകളിൽ […]

ആനക്കൊമ്പ് കേസ് ; പൊതുജനമധ്യത്തിൽ തന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് മോഹൻലാൽ ഹൈക്കോടതിയിൽ

  സ്വന്തം ലേഖിക കൊച്ചി : ആനക്കൊമ്പ്് കേസിൽ വനം വകുപ്പിനെതിരെ ഹൈക്കോടതിയിൽ നടൻ മോഹൻലാലിന്റെ സത്യവാങ്മൂലം. ആനക്കൊമ്ബ് കൈവശം സൂക്ഷിക്കുവാൻ അനുമതിയുണ്ട്. ലൈസൻസിന് മുൻകാല പ്രാബല്യമുള്ളതിനാൽ ആനകൊമ്പ് സൂക്ഷിക്കുന്നതിൽ നിയമ തടസമില്ല. ഇതുമായി ബന്ധപ്പെട്ട് തനിക്കെതിരേ നൽകിയ കുറ്റപത്രം നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ഈ ഒരു സംഭവത്തിലൂടെ പൊതുജനമധ്യത്തിൽ തന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നു എന്നും മോഹൻലാൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ആനക്കൊമ്പ് കേസിൽ കഴിഞ്ഞമാസമാണ് മോഹൻലാൽ ഒന്നാംപ്രതിയാണെന്ന് വ്യക്തമാക്കി വനം വകുപ്പ് പെരുമ്പാവൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ആനക്കൊമ്പ് കൈവശം […]