പനമ്പിള്ളിനഗറിലെ കയ്യേറ്റം ഹൈക്കോടതിയുടെ ഇടപെടൽ ; അഭിഭാഷക കമ്മിഷനായി രാജേഷ് കണ്ണനെ നിയമിച്ചു

പനമ്പിള്ളിനഗറിലെ കയ്യേറ്റം ഹൈക്കോടതിയുടെ ഇടപെടൽ ; അഭിഭാഷക കമ്മിഷനായി രാജേഷ് കണ്ണനെ നിയമിച്ചു

Spread the love

 

സ്വന്തം ലേഖിക

കൊച്ചി : പനമ്പിള്ളിനഗറിൽ അനധികൃതമായി  വ്യാപാര സ്ഥാപനങ്ങൾ
പ്രവർത്തിക്കുകയാണെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യക്കേസിൽ അഭിഭാഷക കമ്മിഷനായി രാജേഷ് കണ്ണനെ നിയമിച്ചു. വ്യാപാര സ്ഥാപനങ്ങളാക്കി മാറ്റാൻ അനുമതി നൽകിയിട്ടുള്ള കെട്ടിടങ്ങൾ പരിശോധിക്കണം. ഇതിനുപുറമേ കെട്ടിടങ്ങളുടെ നിർമ്മാണോദ്ദേശ്യം മാറ്റിയതു നിയമപ്രകാരമാണെങ്കിൽ മാത്രമേ കച്ചവട ലൈസൻസ് നൽകാവൂ എന്നും കോടതി വ്യക്തമാക്കി. അനധികൃതമായി പ്രവർത്തിക്കുന്ന വ്യാപാരശാലകൾ അടച്ചുപൂട്ടണമെന്ന മുൻ ഉത്തരവ് പാലിക്കുന്നില്ലെന്ന് ആരോപിച്ച് പരിസരവാസിയായ ശോഭ നൽകിയിരിക്കുന്ന ഹർജിയാണ് ജസ്റ്റിസ് ചിദംബരേഷ് പരിഗണിച്ചത്. കെട്ടിടത്തിന്റെ നിർമ്മാണോദ്ദേശ്യം മാറ്റാനാവശ്യപ്പെട്ടുള്ള 76 അപേക്ഷകൾ ലഭിച്ചതായും 129 ലൈസൻസ് അപേക്ഷകളിൽ 11 എണ്ണം അനുവദിച്ചുവെന്നും അറിയിച്ചിട്ടുണ്ട്.
ചട്ടത്തിൽ പറയുന്ന അളവും മാനദണ്ഡങ്ങളും പരിഗണിക്കാതെ പാർപ്പിടാവശ്യത്തിനും പണിതകെട്ടിടങ്ങളും വ്യാപാരസ്ഥാപനങ്ങളാക്കി മാറ്രുകയാണെന്നും ലൈസൻസ് ഇല്ലാത്ത ചില സ്ഥാപനങ്ങൾ അടച്ചുപൂട്ടിയിട്ടില്ലെന്നും ഹർജിക്കാർ ആരോപിച്ചു.