ദേശീയപാത വികസനത്തിന് ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം പൊറുത്തോളും; കേവല വിശ്വാസത്തിന്റെ പേരില്‍ വികസനത്തിന് വഴി മുടക്കേണ്ടതില്ല; ആരാധനാലയങ്ങളെ ഒഴിവാക്കാന്‍ എന്‍എച്ച് അലൈന്‍മെന്റ് മാറ്റേണ്ട ആവശ്യമില്ല; സുപ്രധാന വിധിയുമായി കേരള ഹൈക്കോടതി

ദേശീയപാത വികസനത്തിന് ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം പൊറുത്തോളും; കേവല വിശ്വാസത്തിന്റെ പേരില്‍ വികസനത്തിന് വഴി മുടക്കേണ്ടതില്ല; ആരാധനാലയങ്ങളെ ഒഴിവാക്കാന്‍ എന്‍എച്ച് അലൈന്‍മെന്റ് മാറ്റേണ്ട ആവശ്യമില്ല; സുപ്രധാന വിധിയുമായി കേരള ഹൈക്കോടതി

Spread the love

സ്വന്തം ലേഖകന്‍

എറണാകുളം: ദേശീയപാതാ വികസനത്തിനായി ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം പൊറുത്തോളുമെന്ന് ഹൈക്കോടതി. ജസ്റ്റിന് പി വി കുഞ്ഞികൃഷ്ണന്റേതാണ് സുപ്രധാന നിരീക്ഷണം.

മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു എന്ന ഗാനശകലം ഉള്‍പ്പെടെ പരാമര്‍ശിച്ചാണ് കോടതി വിധി പറഞ്ഞത്. ആരാധനാലയങ്ങള്‍ ഉള്ളതിന്റെ പേരില്‍ എന്‍ച്ച് അലൈന്‍മെന്റ് മാറ്റേണ്ട ആവശ്യമില്ല. കേവല വിശ്വാസത്തിന്റെ പേരില്‍ വികസനത്തിന് വഴിമുടക്കേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതി വിധി അഭിനന്ദാര്‍ഹമാണെന്ന് സ്വമി സന്ദീപാനന്ദഗിരി പ്രതികരിച്ചു. വിധി വളച്ചൊടിച്ച് പൊതുസമൂഹത്തില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും വിധിയുടെ അര്‍ത്ഥം ചരിത്രപ്രാധാന്യം ഉള്‍പ്പെടെ കണക്കിലെടുക്കാതെ എല്ലാം ഇടിച്ച് നിരത്തുകയല്ലെന്നും വിവിധ മത അദ്ധ്യക്ഷന്മാര്‍ പറഞ്ഞു.

യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ റോഡ് സൈഡിലുള്ള കാണിക്കവഞ്ചികള്‍, കപ്പേളകള്‍, നേര്‍ച്ചക്കുറ്റികള്‍ എന്നിവ അതാത് മതവിഭാഗത്തിന്റെ പ്രതിനിധികള്‍ തന്നെ നീക്കം ചെയ്താല്‍ ഉയരാന്‍ സാധ്യതയുള്ള വിവാദങ്ങളെ ഭ്രൂണത്തിലെ നശിപ്പിക്കാം, ഇത് വിശ്വാസികളോടുള്ള വെല്ലുവിളിയാണ് തുടങ്ങി സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രതികരണങ്ങള്‍ സമ്മിശ്രമാണ്.

Tags :