ഏറ്റുമുട്ടലിൽ കൊലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാം ; ഹൈക്കോടതി

ഏറ്റുമുട്ടലിൽ കൊലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാം ; ഹൈക്കോടതി

 

സ്വന്തം ലേഖകൻ

കൊച്ചി : പാലക്കാട് അഗളി മഞ്ചിക്കണ്ടിയിൽ തണ്ടർബോൾട്ടുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്‌ക്കരിക്കാൻ ഹൈക്കോടതി അനുമതി നൽകി . പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വേണ്ട വിവരങ്ങളുള്ളതിനാൽ മണിവാസകത്തിന്റെയും കാർത്തിയുടേയും മൃതദേഹങ്ങൾ സംസ്‌കരിക്കാമെന്ന് ജസ്റ്റീസ് ആർ നാരായണ പിഷാരടി പറഞ്ഞു. എന്നാൽ നിബന്ധനകളോടെയാണ് സംസ്‌ക്കാരത്തിന് അനുമതി നൽകിയത്.

മാവോയിസ്റ്റുകളെ വെടിവെക്കാൻ പൊലീസുകാർ ഉപയോഗിച്ച തോക്കുകൾ പിടിച്ചെടുത്ത് ബാലിസ്റ്റിക് പരിശോധനക്ക് അയക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കൂടാതെ പരിശോധനാ ഫലം പാലക്കാട് സെഷൻസ് കോടതിയിൽ സമർപ്പിക്കണം. മരിച്ചവരുടെ വിരലടയാളം ശേഖരിക്കണം. മണിവാസകത്തിന്റെയും കാർത്തിയുടെയും മരണത്തിന്റെ കാരണം അന്വേഷിക്കണം. ഇതിൽ പൊലീസുകാർ എന്തങ്കിലും കുറ്റം ചെയ്‌തോ എന്ന് കണ്ടെത്തണം. പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് മരിച്ച മണി വാസകത്തിന്റെയും കാർത്തിയുടെയും ബന്ധുക്കൾ നൽകിയ ഹർജിയാണ് ഹൈകോടതി തീർപ്പാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group