വെള്ളക്കെട്ട് ; നിഷ്‌ക്രിയമായ കൊച്ചി നഗരസഭയെ പിരിച്ചുവിടാൻ സർക്കാർ അടിയന്തരമായി ഇടപെടണം, നഗരത്തെ സിംഗപ്പൂർ ആക്കണമെന്നല്ല ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കുന്നതിനുളള സാഹചര്യം സൃഷ്ടിക്കണം ; ഹൈക്കോടതി

വെള്ളക്കെട്ട് ; നിഷ്‌ക്രിയമായ കൊച്ചി നഗരസഭയെ പിരിച്ചുവിടാൻ സർക്കാർ അടിയന്തരമായി ഇടപെടണം, നഗരത്തെ സിംഗപ്പൂർ ആക്കണമെന്നല്ല ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കുന്നതിനുളള സാഹചര്യം സൃഷ്ടിക്കണം ; ഹൈക്കോടതി

 

സ്വന്തം ലേഖിക

കൊച്ചി: കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടുണ്ടായ സാഹചര്യത്തിൽ കൊച്ചി നഗരസഭയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. നഗരസഭ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ കോടതി എന്തിനാണ് ഇങ്ങനെയൊരു നഗരസഭയെന്നും കോർപ്പറേഷനെ പിരിച്ചുവിടാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു. വിഷയത്തിൽ സർക്കാർ നാളെ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു.

കനാൽ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിവേയാണ് നഗരസഭയ്‌ക്കെതിരെ കോടതി വിമർശനം ഉന്നയിച്ചത്. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് നഗരസഭയ്‌ക്കെതിരെ രൂക്ഷവിമർശനം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിഷ്‌ക്രിയമായ കൊച്ചി നഗരസഭ പിരിച്ചുവിടാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കൊച്ചി നഗരവാസികളുടെ രോദനം നാൾക്കുനാൾ കൂടിവരുകയാണെന്നും ഒരു മഴപെയ്ത് തോർന്നപ്പോൾ ആയിരകണക്കിന് ആളുകൾ ഇപ്പോഴും വെള്ളത്തിൽ കഴിയുകയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു. പ്രളയത്തേക്കാൾ ഭയാനകമായ സ്ഥിതിവിശേഷമാണ് നഗരത്തിൽ ഇന്നലെ ഉണ്ടായതെന്നും പാവപ്പെട്ട ജനങ്ങളുടെ കാര്യം നോക്കാൻ ആരുമില്ലെന്നും കോടതി പറഞ്ഞു. ഇത്തരം നിഷ്‌ക്രിയതക്കെതിരെ ജനങ്ങളുടെ ഭാഗത്തു നിന്നും എന്തുകൊണ്ട് പ്രതികരണം ഉണ്ടാവുന്നില്ലെന്നും കോടതി ചോദിച്ചു.

എന്തുകൊണ്ടാണ് നഗരസഭ ഇത്തരത്തിൽ പെരുമാറുന്നതെന്ന് കോടതി ചോദിച്ചു.കോർപറേഷന്റെ ഭാഗത്തുനിന്നും അനാസ്ഥ ഉണ്ടായാൽ സർക്കാർ ഉടൻ ഇടപെടണം. മുനിസിപ്പാലിറ്റീസ് ആക്ട് അനുസരിച്ച് സർക്കാരിന് വേണമെങ്കിൽ നഗരസഭയെ പിരിച്ചുവിട്ടുകൂടെയെന്നുവരെയുള്ള പരാമർശങ്ങൾ കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.

നഗരത്തെ സിംഗപ്പൂർ ആക്കണമെന്നല്ല, ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാനുള്ളസാഹചര്യം സൃഷ്ടിക്കണെന്നാണ് പറയുന്നതെന്ന് കോടതി വ്യക്തമാക്കി.