പ്രതിരോധ രഹസ്യങ്ങളടങ്ങിയ സുപ്രധാനരേഖകൾ വീട്ടിലെ കുളിമുറിയിൽ സൂക്ഷിച്ചു; യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ..! ജാമ്യത്തിൽ വിട്ടു; കുറ്റക്കാരനല്ലെന്ന് ആവർത്തിച്ച് ട്രംപ്
സ്വന്തം ലേഖകൻ വാഷിങ്ടൺ: യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ. പ്രതിരോധ രഹസ്യങ്ങൾ കൈവശം വച്ചു, ഗൂഢാലോചന നടത്തി തുടങ്ങിയ കേസുകളിലാണ് ട്രംപിന്റെ അറസ്റ്റ്. കോടതി നിർദേശപ്രകാരം മയാമി ഫെഡറൽ കോടതിയിൽ എത്തിയപ്പോഴാണ് അറസ്റ്റു ചെയ്തത്. പിന്നാലെ അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടു. കുറ്റക്കാരനല്ലെന്ന് ട്രംപ് കോടതിയിൽ ആവർത്തിച്ചു. യു.എസിൽ ദേശസുരക്ഷയുമായി ബന്ധപ്പെട്ട കേസിൽ ക്രിമിനൽക്കുറ്റം ചുമത്തപ്പെടുന്ന ആദ്യ മുൻപ്രസിഡന്റാണ് ട്രംപ്. ഫെഡറൽ ഗ്രാൻഡ് ജൂറിയുടെ അന്വേഷണത്തിനൊടുവിൽ യു.എസ്. നീതിന്യായവകുപ്പ് മിയാമി കോടതിയിൽ ട്രംപിന്റെപേരിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. അഞ്ച് സുപ്രധാനകുറ്റങ്ങളാണ് ട്രംപിന്റെപേരിൽ ചുമത്തിയിട്ടുള്ളത്. ആണവരഹസ്യങ്ങളടങ്ങിയ […]