ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് ; രോഗം സ്ഥിരീകരിച്ചത് ഉപദേഷ്ടാവായ ഹോപ് ഹിക്‌സിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിൽ

ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് ; രോഗം സ്ഥിരീകരിച്ചത് ഉപദേഷ്ടാവായ ഹോപ് ഹിക്‌സിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിൽ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് സ്ഥിരീകരിച്ചു. ഉപദേഷ്ടാവായ ഹോപ് ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

രോഗ ലക്ഷണങ്ങളുള്ള ഹിക്‌സ് ക്വാറന്റീൽ കഴിയുകയാണ്. ഹിക്‌സിന് രോഗം സ്ഥിരീകരിച്ചതോടെ പ്രസിഡന്റ് ട്രംപും ഭാര്യ മെലാനിയയും ക്വാറന്റീനിൽ കഴിയുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൻ രോഗബാധിതനായ വിവരം ട്രംപ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇരുവരും ക്വാറന്റൈനിൽ പ്രവേശിച്ചതായും രോഗത്തെ ഒരുമിച്ചു നേരിടാമെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു. എയർ ഫോഴ്‌സ് വണിൽ ട്രംപിനെ സ്ഥിരമായി അനുഗമിക്കുന്ന ഏറ്റവും അടുത്ത ഉപദേഷ്ടാക്കളിൽ ഒരാളാണ് ഹോപ് ഹിക്‌സ്.

ഉപദേഷ്ടാവായ ഹിക്‌സിന് പിന്നാലെ ട്രംപിനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചതോടെ നിരവധി പേർ നിരീക്ഷണത്തിൽ പോകേണ്ടി വരുന്ന സ്ഥിതിയാണ്. അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോ ബൈഡനുമായുള്ള സംവാദം നടന്നതും അടുത്ത ദിവസമാണ്. ഇതോടെ ബൈഡനും ക്വാറന്റീനിൽ പോകേണ്ടി വരുമെന്ന റിപ്പോർട്ടുകളുണ്ട്.

കോവിഡ് ഒരു സാധാരരോഗമാണെന്നായിരുന്നു ട്രംപിന്റെ നേരത്തേയുള്ള നിലപാട്. മാസ്‌ക് ധരിക്കാൻപോലും അദ്ദേഹം ആദ്യം കൂട്ടാക്കിയിരുന്നില്ല. കോവിഡ് വ്യാപനം രൂക്ഷമായ അമേരിക്കയിൽ കോവിഡ് മരണം 2 ലക്ഷം കവിഞ്ഞതിനിടെയാണ് പ്രസിഡന്റിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിക്കുന്നത്.

കോവിഡ് വ്യാപനം രൂക്ഷമായ അമേരിക്കയിൽ കോവിഡ് മരണം 2 ലക്ഷംകവിഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇതിന് മുൻപും വൈറ്റ് ഹൗസിലെ സുപ്രധാന ചുമതലകൾ വഹിക്കുന്ന നിരവധിപ്പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയും ചെയ്തിരുന്നു.