സമരക്കാര്‍ ദേശീയപതാക വലിച്ചെറിഞ്ഞോ? വീഡിയോ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും; ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ആള്‍ക്ക് കര്‍ഷകരുമായി ബന്ധമില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

സമരക്കാര്‍ ദേശീയപതാക വലിച്ചെറിഞ്ഞോ? വീഡിയോ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും; ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ആള്‍ക്ക് കര്‍ഷകരുമായി ബന്ധമില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

സ്വയം ലേഖകന്‍

ന്യൂഡല്‍ഹി: ഇന്നലെ തലസ്ഥാനത്തുണ്ടായ സംഘര്‍ഷത്തില്‍ ഇരുപത്തിരണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. മുകര്‍ബ ചൗക്, ഗാസിപുര്‍, ഡല്‍ഹി ഐ ടി ഒ, സീമാപുരി, നംഗ്ലോയി ടി പോയിന്റ്, തിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റത്. എട്ട് ബസുകളും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായും 83 പൊലീസുകാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ചെങ്കോട്ടയില്‍ സിഖ് മതവിഭാഗക്കാരുടെ കൊടി നാട്ടിയ സംഭവത്തില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. ഒരു സമരക്കാരന്‍ ത്രിവര്‍ണപതാക തറയിലേക്ക് വലിച്ചെറിയുന്നതിന്റെ വീഡിയോയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ വീഡിയോയുടെ ആധികാരികത പരിശോധിക്കാന്‍ ഫോറന്‍സിക് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി സംഘര്‍ഷത്തിലേക്ക് വഴി മാറിയത് പൊലീസ് കാരണമാണെന്ന് ആരോപിച്ച് കര്‍ഷക സംഘടനകള്‍ രംഗത്തെത്തി. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ആള്‍ക്ക് കര്‍ഷകരുമായി ബന്ധമില്ല. ബാഹ്യ ശക്തികളും സാമൂഹ്യ വിരുദ്ധരുമാണ് ആക്രമണം അഴിച്ചു വിട്ടതെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ വ്യക്തമാക്കി. ഇന്നലത്തെ അക്രമസംഭവങ്ങളുടെ ഡല്‍ഹിയിലും ചെങ്കോട്ട പരിസരത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. ചെങ്കോട്ടയ്ക്ക് സമീപം അര്‍ദ്ധസൈനികരെയാണ് വിന്യസിച്ചിട്ടുണ്ട്.

Tags :