മാസ്‌ക് വീട്ടിലും വേണ്ടിവരും; വൈറസിന്റെ പുതിയ വകഭേദം അടച്ചിട്ട മുറികളില്‍ വായുവിലൂടെ വ്യാപിക്കാന്‍ സാധ്യത; ലോകാര്യോഗ സംഘടനയുടെ പരിഷ്‌കരിച്ച റിപ്പോര്‍ട്ടില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍

സ്വന്തം ലേഖകന്‍ കോട്ടയം: കോവിഡ് 19 വൈറസിന്റെ പുതിയ വകഭേദം അടച്ചിട്ട മുറികളില്‍ വായുവിലൂടെ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പരിഷ്‌കരിച്ച റിപ്പോര്‍ട്ട്. ഇന്‍ഡോര്‍, വായുസഞ്ചാരമില്ലാത്ത ഇടുങ്ങിയ സ്ഥലങ്ങളില്‍ കോവിഡ് വായുവിലൂടെ പകരാനുള്ള സാധ്യതയാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. രോഗം ബാധിച്ച ആരെങ്കിലും വീട്ടില്‍ ഉണ്ടെങ്കിലോ, ഒരു പ്രദേശത്ത് നിരവധി ആളുകള്‍ക്ക് രോഗം ഉണ്ടെങ്കിലോ വീടിനുള്ളില്‍ പോലും മാസ്‌ക് ധരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് -19 ടാസ്‌ക് ഫോഴ്സ് നിര്‍ദേശിക്കുന്നത്. സാര്‍സ്-കോവ്-2 ന്റെ ഓരോ പുതിയ വകഭേദവും മുന്‍പത്തേതിനേക്കാള്‍ കൂടുതല്‍ പകര്‍ച്ചവ്യാധിയാണെന്നും കണ്ടെത്തിയിരിക്കുന്നു. കൊറോണ […]

സംസ്ഥാനത്ത് ഇന്ന് 41,953 പേര്‍ക്ക് കോവിഡ്; നിയന്ത്രണം കടുപ്പിക്കും: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർദ്ധിച്ചു; 16 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 58 മരണങ്ങൾ

  സ്വന്തം ലേഖകൻ   തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍ഗോഡ് 1056, വയനാട് 890 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,321 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

സംസ്ഥാനത്ത് വെന്റിലേറ്ററുകളും ഐസിയുകളും നിറഞ്ഞു; സഹായമഭ്യർഥിച്ച് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു ; ഓക്‌സിജന്‍ ക്ഷാമത്തിലേക്ക് കേരളവും

സ്വന്തം ലേഖകൻ    തിരുവനന്തപുരം: സംസ്ഥാനം ഓക്‌സിജന്‍ ക്ഷാമത്തിലേക്ക്. അടിയന്തര സഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. സംസ്ഥാനത്തെ പ്രധാന ആശുപത്രികളില്‍ ഒന്നായ ശ്രീചിത്രയില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ നടത്താനായില്ല.   ന്യൂറോ, കാര്‍ഡിയാക് വിഭാഗങ്ങളിലെ 10 ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജില്ലാകളക്ടര്‍ക്ക് ശ്രീചിത്രാ ആശുപത്രി അധികൃതര്‍ കത്തുനല്‍കി.     ആദ്യം കോവിഡ് ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ ഉറപ്പാക്കിയ ശേഷം മറ്റ് ആശുപത്രികള്‍ക്ക് നല്‍കാമെന്ന് നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതാണ് സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും […]

കള്ള് ഷാപ്പുകൾക്കും ഇറച്ചി- മത്സ്യ വിപണന കേന്ദ്രങ്ങൾക്കും പ്രവർത്തിക്കാം; റസ്റ്റൊറന്റുകളിലും ഭക്ഷണ ശാലകളിലും പാഴ്സൽ മാത്രമേ അനുവദിക്കൂ; പൊതുഗതാഗത സംവിധാനങ്ങളിൽ യാത്രചെയ്യുന്നവരുടെ പക്കൽ യാത്രാ രേഖകൾ ഉണ്ടായിരിക്കണം; സംസ്ഥാനത്ത് നാളെ മുതൽ ഞായറാഴ്ച വരെ കർശന നിയന്ത്രണങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: നാളെ മുതൽ ഞായറാഴ്ച വരെ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ. അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും നിയന്ത്രണം ബാധകമാകും.   സംസ്ഥാന- കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അതിന്റെ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ, വ്യക്തികൾ തുടങ്ങിയവക്ക്/ തുടങ്ങിയവർക്ക് പ്രവർത്തിക്കാം. അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം വേണ്ട ജീവനക്കാർ മാത്രം.ഇത്തരം സ്ഥാപനങ്ങളിൽ ആവശ്യത്തിലധികം ജീവനക്കാർ ഉണ്ടോയെന്ന് സെക്ടറൽ മജിസിട്രേറ്റുമാർ പരിശോധന നടത്തും. അവശ്യസേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികൾ, വ്യവസായ ശാലകൾ, സംഘടനകൾ എന്നിവയ്ക്ക് […]

കോട്ടയം ജില്ലയിലെ ചില പഞ്ചായത്തുകളില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അന്‍പത് ശതമാനത്തിന് മുകളില്‍; അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ കോട്ടയം കൈവിട്ട് പോയേക്കാം; പഞ്ചായത്തുകള്‍ ഏതൊക്കെയെന്ന് അറിയാം…

സ്വന്തം ലേഖകന്‍ വൈക്കം: ജില്ലയിലെ മറവന്‍തുരുത്ത്, ചെമ്പ് പഞ്ചായത്തുകളില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആര്‍) അന്‍പത് ശതമാനത്തിന് മുകളില്‍. അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ ജില്ലയുടെ അവസ്ഥ മോശമായേക്കും. മഹാരാഷ്ട്രയെ വിറപ്പിച്ച വൈറസ് വകഭേദം കോട്ടയത്തും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയിരുന്നു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.14 ശതമാനത്തിലേക്ക് ഉയര്‍ന്നതോടെ കടുത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് കോട്ടയത്ത്. ഏറ്റവും അധികം രോഗികളുള്ള കോട്ടയം നഗരസഭയില്‍ ഭൂരിഭാഗത്തിലും കോവിഡിന്റെ മഹാരാഷ്ട്ര വകഭേദമാണ് കണ്ടെത്തിയത്. കൊറോണ വൈറസിന്റെ യു.കെ വകഭേദത്തിനേക്കാള്‍ അപകടകാരിയാണ് മഹരാഷ്ട്ര വകഭേദം. […]

രാജ്യത്തിന്റെ കണ്ണുനീരായി തലസ്ഥാന നഗരം…! ഡൽഹിയിൽ ശ്മശാനങ്ങൾ നിറഞ്ഞു കവിഞ്ഞു ; ലോധി ശ്മശാനത്തിൽ ഒരു ദിവസം ദഹിപ്പിക്കുന്നത് 75ലധികം മൃതദേഹങ്ങൾ : മൃതദേഹങ്ങൾ സംസ്‌കരിക്കാൻ കൂടുതൽ സ്ഥലങ്ങൾ കണ്ടെത്താനൊരുങ്ങി അധികൃതർ

സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിയ്ക്കുകയാണ്. കോവിഡ് തരംഗത്തിനിടയിൽ ഓക്‌സിജൻ ക്ഷാമവും ഡൽഹിയെ ഏറെ വലയ്ക്കുന്നുണ്ട്. ഇതോടൊപ്പം ഉയരുന്ന മരണ നിരക്കും ഡൽഹിയെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 395 പേരാണ് ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെയിൽ 24, 235 പേർക്കാണ് ഡൽഹിയിൽ കോവിഡ് ബാധിച്ചത്. 33 ആണ് തലസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക്. ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള 26 ശ്മശാനങ്ങളിലെ വിവരങ്ങൾ പ്രകാരം ഏപ്രിൽ 18ന് ശേഷമുള്ള ഒരാഴ്ച്ച തന്നെ 3,096 കോവിഡ് […]

ഭാര്യയുടെ മൃതദേഹം ദഹിപ്പിക്കാനായി സൈക്കിളിൽ കെട്ടിവച്ച് കൊണ്ടുപോയ ഭർത്താവ് ;അമ്മയുടെ മൃതദേഹം 15 കിലോമീറ്ററോളം ബൈക്കിലിരുത്തി കൊണ്ടുപോയ മക്കൾ ;’നല്ല ദിനങ്ങൾ’ വരുമെന്ന് വീമ്പുപറയുന്ന മോദി സർക്കാർ എല്ലാം മറച്ചു വയ്ക്കുന്നു :കോവിഡ് താണ്ഡവത്തിന്റെ ഭീകര ദൃശ്യങ്ങളുമായി ഇന്ത്യയെ കടന്നാക്രമിച്ച് വിദേശ മാധ്യമങ്ങൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി : കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിയ്ക്കുകയാണ്. കോവിഡ് താണ്ഡവത്തിന്റെ ഭയാനകമായ ദൃശ്യങ്ങളുമായി ഇന്ത്യയെ കടന്നാക്രമിക്കുകയാണ് വിദേശ മാധ്യമങ്ങൾ. ഇതാണോ വാഗ്ദാനം ചെയ്ത നല്ല നാളുകൾ ? മോട്ടോർബൈക്കിൽ അമ്മയുടെ മൃതദേഹവുമായി പോകുന്ന മക്കളുടെ ചിത്രം പങ്കുവച്ച് വിദേശമാധ്യമങ്ങൾ ചോദിക്കുന്നു. എൻ.ഡി.എ യുടെ അച്ചാ ദിൻ ആയേഗാ എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യം ഓർമ്മപ്പെടുത്തിക്കൊണ്ടാണ് ആന്ധ്രാപ്രദേശിൽ നടന്ന ഈ ദയനീയ സംഭവം വിദേശ മാധ്യമങ്ങൾ പങ്കുവച്ചത്. ആംബുലൻസ് ലഭ്യമാകാതെ വന്നതോടെ സഹോദരങ്ങളായ നരേന്ദ്ര ചെഞ്ചുവിനും രമേഷ ചെഞ്ചുവിനുമാണ് തങ്ങളുടെ മാതാവിന്റെ മൃതദേഹം […]

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ 22 കോവിഡ് രോഗികൾ മരിച്ചു…! ഉത്തരേന്ത്യയിൽ നടന്നത് കേരളത്തിലും നടക്കും, ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കുള്ളിൽ കോട്ടയം ജില്ലാ ആശുപത്രിയിൽ 22 പേർ മരിച്ചുവെന്ന് വ്യാജ പ്രചരണം ; ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ബെഡുകൾ നിറഞ്ഞുവെന്നും ശബ്ദസന്ദേശം : ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്ന വ്യാജപ്രചാരണങ്ങൾ നടത്തുന്നവർ സൂക്ഷിച്ചോ പൊലീസ് വീട്ടുപടിക്കലെത്തിയിട്ടുണ്ട്

തേർഡ് ഐ ന്യൂസ് കോട്ടയം : കോവിഡ് ഭീതിയിൽ കഴിയുന്ന ജനങ്ങളെ ആശങ്കയിലാക്കി കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ 22 കോവിഡ് രോഗികൾ മരിച്ചുവെന്ന് വ്യാജ പ്രചരണം. ഒപ്പം ജില്ലയിലെ കോവിഡ് ചികിത്സ നടത്തുന്ന സ്വകാര്യ ആശുപത്രികളിലെ ബെഡുകൾ കോവിഡ് രോഗികളാൽ നിറഞ്ഞുവെന്ന തരത്തിലുള്ള വ്യാജ ശബ്ദ സന്ദേശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഉത്തരേന്ത്യയിൽ നടന്നത് ഇങ്ങ് കേരളത്തിലും നടക്കുമെന്നാണ് ശബ്ദ സന്ദേശത്തിന്റെ തുടക്കം. സംസ്ഥാനത്തെ മോർച്ചറികളെല്ലാം നിറഞ്ഞുകൊണ്ടിരിക്കുകയാണ്.  ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കുള്ളിൽ മരിച്ചുവെന്നും ശബ്ദ സന്ദേശത്തിലുണ്ട്. കോട്ടയം ജില്ലയിൽ കോവിഡ് ചികിത്സ […]

സൂക്ഷിക്കുക, കോട്ട(യം) തകരുമെന്ന് മുന്നറിപ്പ്; ജില്ലയില്‍ വ്യാപിക്കുന്ന കോവിഡിന്റെ മഹാരാഷ്ട്ര വകഭേദം നിസ്സാരക്കാരനല്ല; വായുവിലൂടെയും പകര്‍ന്നേക്കാം; ഡബിള്‍ മാസ്‌ക്കിംഗ് നിര്‍ബന്ധമാക്കുക; കോട്ടയത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം

സ്വന്തം ലേഖകന്‍ കോട്ടയം: ജില്ലയില്‍ വകഭേദം സംഭവിച്ച വൈറസിന്റെ വ്യാപനം രൂക്ഷഘട്ടത്തിലേക്ക്. മഹാരാഷ്ട്രയെ വിറപ്പിച്ച വൈറസ് വകഭേദം കോട്ടയത്തും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയിരുന്നു. ഇതോടെ നിലവിലുള്ളതിനേക്കാള്‍ കടുത്ത നിയന്ത്രണങ്ങള്‍ കോട്ടയത്ത് ഏര്‍പ്പെടുത്തിയേക്കാമെന്ന് അധികൃതര്‍. കോട്ടയത്ത് സ്ഥിതി അതീവ ഗുരുതരമായതോടെ വലിയ ആശങ്കയാണ് ജില്ലയില്‍ നിലനില്‍ക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.14 ശതമാനത്തിലേക്ക് ഉയര്‍ന്നതോടെ കടുത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് കോട്ടയത്ത്. മഹാരാഷ്ട്രയ്ക്ക് സമാനമായ അവസ്ഥ കോട്ടയത്തും സംജാതമായേക്കാം എന്നാണ് വിലയിരുത്തല്‍. ഏറ്റവും അധികം രോഗികളുള്ള കോട്ടയം നഗരസഭയില്‍ ഭൂരിഭാഗത്തിലും കോവിഡിന്റെ മഹാരാഷ്ട്ര വകഭേദമാണ് കണ്ടെത്തിയത്. […]

കോവിഡ് പരിശോധനാഫലം പോസിറ്റീവായാൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങും ; ബംഗളുരുവില്‍ മുവായിരത്തിലേറെ കോവിഡ് രോഗികളെ കണ്ടെത്താനാകാതെ പൊലീസ് : ആശങ്കയിൽ കർണ്ണാടക

സ്വന്തം ലേഖകൻ ബംഗളൂരു: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിയ്ക്കുകയാണ്. കോവിഡ് വ്യാപനം ഏറെ രൂക്ഷമായി സംസ്ഥാനങ്ങളിലൊന്നാണ് കർണ്ണാടക.രോഗവ്യാപനം വർദ്ധിച്ചതോടെ കർണ്ണാടകയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ പരിശോധനാ ഫലം പോസിറ്റീവായാൽ കോവിഡ് രോഗികളെ കാണാതാകുന്നത് ആരോഗ്യ പ്രവർത്തകരെയും പൊലീസിനെയും ആശങ്കയിലാക്കിയിരിക്കുകയാണ്. ബംഗളൂർ നഗരത്തിൽ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയ മൂവായിരത്തിലേറെ രോഗികളെ പൊലീസിന് കണ്ടെത്താനായിട്ടില്ലെന്നാണ് റവന്യൂ മന്ത്രി ആർ അശോക പറഞ്ഞത്. ആർടിപിസിആർ ഫലം പോസിറ്റീവായി കഴിഞ്ഞാൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു മുങ്ങും. ഇത്തരക്കാരാണ് കോവിഡ് വ്യാപനത്തിന്റെ […]