കോവിഡ് പരിശോധനാഫലം പോസിറ്റീവായാൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങും ; ബംഗളുരുവില്‍ മുവായിരത്തിലേറെ കോവിഡ് രോഗികളെ കണ്ടെത്താനാകാതെ പൊലീസ് : ആശങ്കയിൽ കർണ്ണാടക

കോവിഡ് പരിശോധനാഫലം പോസിറ്റീവായാൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങും ; ബംഗളുരുവില്‍ മുവായിരത്തിലേറെ കോവിഡ് രോഗികളെ കണ്ടെത്താനാകാതെ പൊലീസ് : ആശങ്കയിൽ കർണ്ണാടക

Spread the love

സ്വന്തം ലേഖകൻ

ബംഗളൂരു: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിയ്ക്കുകയാണ്. കോവിഡ് വ്യാപനം ഏറെ രൂക്ഷമായി സംസ്ഥാനങ്ങളിലൊന്നാണ് കർണ്ണാടക.രോഗവ്യാപനം വർദ്ധിച്ചതോടെ കർണ്ണാടകയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

എന്നാൽ പരിശോധനാ ഫലം പോസിറ്റീവായാൽ കോവിഡ് രോഗികളെ കാണാതാകുന്നത് ആരോഗ്യ പ്രവർത്തകരെയും പൊലീസിനെയും ആശങ്കയിലാക്കിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗളൂർ നഗരത്തിൽ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയ മൂവായിരത്തിലേറെ രോഗികളെ പൊലീസിന് കണ്ടെത്താനായിട്ടില്ലെന്നാണ് റവന്യൂ മന്ത്രി ആർ അശോക പറഞ്ഞത്.

ആർടിപിസിആർ ഫലം പോസിറ്റീവായി കഴിഞ്ഞാൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു മുങ്ങും. ഇത്തരക്കാരാണ് കോവിഡ് വ്യാപനത്തിന്റെ പിന്നിലെന്നും അശോക പറയുന്നു.

അതേസമയം കോവിഡ് സ്ഥിരീകരിച്ചാൽ സർക്കാർ സൗജന്യമായി നൽകുന്ന മരുന്നുകൾ ലഭിക്കണമെങ്കിൽ ഹോം ക്വാറന്റീനിൽ കഴിയണം.എന്നാൽ ഇത്തരം ആളുകൾ ഗുരുതരാവസ്ഥയിലെത്തും വരെ കാത്തുനിന്നിട്ട് ആശുപത്രികളിലെ ഐസിയു കിടക്കകൾക്കായി മുറവിളി കൂട്ടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കർണ്ണാടകയിൽ ഇന്നലെ മാത്രം കർണാടകയിൽ 39,047 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 14.39 ലക്ഷമായി ഉയരുകയും ചെയ്തു.രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്ര കഴിഞ്ഞാൽ രണ്ടാമത് കർണാടകയാണ്.

കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൊവ്വാഴ്ച രാത്രി മുതൽ സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. 14 ദിവസത്തേക്കാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് മെയ് 12ന് അവസാനിക്കും.

ഇതോടൊപ്പം രാത്രി 9 മുതൽ രാവിലെ 6 വരെയുള്ള കർഫ്യുവും തുടരും. എന്നാൽ പച്ചക്കറി തുടങ്ങിയ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ 6 മുതൽ 10 വരെ തുറക്കാൻ അനുമതിയുണ്ട്.