കൊറോണയിൽ വിറങ്ങലിച്ച് ലോകം : മരണസംഖ്യ 11,000 കടന്നു ; ഇറ്റലിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 627 പേർ

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകത്തെ ഭീതിയിലാക്കി കൊറോണ വൈറസ് ബാധ നിരവധി പേരിലേക്ക് വ്യാപിക്കുകയാണ്. ലോകത്ത് കൊറോണ വൈറസ് ബാധിച്ചുള്ള മരണം 11,385 ആയി. ലൈനയ്ക്ക് പുറമെ രോഗം ലോകത്ത് ഏറെ നാശം വിതച്ച ഇറ്റലിയിൽ മാത്രം മരണം 4000 കവിഞ്ഞിട്ടുണ്ട്. ഇറ്റലിയിൽ മാത്രം രോഗത്തെ തുടർന്ന് 24 മണിക്കൂറിനിടെ മരിച്ചത് 627 പേരാണ്. അതേസമയം ഇറ്റലിയിൽ 5986 പേർക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ എണ്ണം 47,021 ആയി ഉയർന്നിരിക്കുകയാണ്. സ്‌പെയിനിൽ 1093 പേരും, ഇറാനിൽ 1433 പേരും […]

വിസയുടെ പണം നൽകാതെ നാട്ടിലേക്ക് അയക്കില്ല ; ഭക്ഷണവും വെള്ളവും നൽകില്ല ; കോവിഡ് 19 ബാധയെ തുടർന്ന് ഇറാനിൽ കുടുങ്ങിയ കേരളത്തിൽ നിന്നും മത്സ്യത്തൊഴിലാളികൾക്ക് സ്‌പോൺസറുടെ ഭീഷണി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊവിഡ് 19 ബാധയുടെ ഭീതിയെ തുടർന്ന് ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് നേരെ സ്‌പോൺസറുടെ ഭീഷണി. വിസയുടെ ബാക്കി പണം നൽകാതെ നാട്ടിലേക്ക് അയക്കില്ലെന്നാണ് സ്‌പോൺസർ ഭീഷണി മുഴക്കിയിരിക്കുന്നത്. കൂടാതെ ഭക്ഷണവും വെള്ളവും പോലും നൽകില്ലെന്ന് സ്‌പോൺസർ ഭീഷണിപ്പെടുത്തിയതായും തൊഴിലാളികൾ അറിയിച്ചു. കേരളത്തിൽനിന്നും മത്സ്യബന്ധനത്തിനായി പോയ 23 തെഴിലാളികളാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ 17 പേർ മലയാളികളാണ്. പൊഴിയൂർ, വിഴിഞ്ഞം, മരിയനാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവർ. നാല് മാസങ്ങൾക്ക് മുൻപാണ് മത്സ്യബന്ധന വിസയിൽ ഇവർ ഇറാനിലേക്ക് പോയത്. എന്നാൽ കോവിഡ്19 ഭീഷണിയെ […]

കോവിഡ് 19 : സൗദിയിൽ നിന്നും എത്തിയ കൊയിലാണ്ടി സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ റിയാദ്: സൗദി അറേബ്യയിൽ നിന്നും എത്തിയ യുവാവിന് കോവിഡ് 19 എന്ന് സംശയം. ഇതേ തുടർന്ന് കൊയിലാണ്ടി സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗദിയിൽ നിന്നും എത്തിയ ഇയാൾക്ക് പനി ബാധിച്ചതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതായിരുന്നു. വൈറസ് ബാധ സംശയത്തെ തുടർന്ന് ഇയാളെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാമ്പിൾ ചൊവാഴ്ച പരിശോധനക്ക് അയക്കും. സംസ്ഥാനത്ത് നിലവിൽ കോവിഡ് 19 സംശയത്തെത്തുടർന്ന് 206 പേരാണ് നിരീക്ഷണത്തിലുളളത്. ഇവരിൽ 193 പേർ വീടുകളിലും 13 പേർ ആശുപത്രികളിലുമാണ് […]