കൊറോണ വൈറസ് മനുഷ്യ നിർമിതം ; വുഹാനിലെ ലാബിൽ നിന്ന് ചോർന്നത് ; കണ്ട കാര്യങ്ങൾ ഭയപ്പെടുത്തുന്നത് ; വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞൻ

ന്യൂഡൽഹി : മനുഷ്യ ജീവിതങ്ങൾ താറുമാറാക്കിയ കൊറോണ വൈറസിന്റെ ഉത്ഭവത്തെ പറ്റി അന്വേഷണങ്ങളും ഗവേഷണങ്ങളും പുരോഗമിക്കെ നിർണായകമായേക്കാവുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഒരു അമേരിക്കൻ ശാസ്ത്രജ്ഞൻ. കോവിഡിനു കാരണമായ കൊറോണ വൈറസ് ‘മനുഷ്യനിർമിതം’ ആണെന്നാണ് യുഎസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞന്റെ അവകാശവാദം. വുഹാനിലെ ലാബിൽ നിന്ന് വൈറസ് ചോരുകയായിരുന്നെന്നാണ് അമേരിക്കക്കാരനായ ശാസ്ത്രജ്ഞൻ ആൻഡ്രൂ ഹഫ് പറയുന്നത്. ഹഫിനെ ഉദ്ധരിച്ച് ബ്രിട്ടീഷ് ദിനപത്രമായ ദി സൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ‘ദി ട്രൂത്ത് എബൗട്ട് വുഹാൻ’ എന്ന തന്റെ പുസ്തകത്തിൽ ഹഫ് ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. […]

വാക്സിൻ ചലഞ്ചിലേയ്ക്ക് അരലക്ഷം രൂപയിലധികം സംഭാവന ചെയ്തു; മാതൃകയായി കോട്ടയത്തെ പഞ്ചായത്തുകളിലെ താൽക്കാലിക ഡ്രൈവർമാർ

സ്വന്തം ലേഖകൻ    കോട്ടയം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ വാക്സിൻ ചലഞ്ചിലേയ്ക്ക് കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ സേവനമനുഷ്ഠിക്കുന്ന താൽക്കാലികക്കാരായ ഡ്രൈവർമാർ അവരുടെ വേതനത്തിൽ നിന്നും52000രൂപ സമാഹരിച്ച് ഡ്രാഫ്റ്റ് ആയി സി പി എം കോട്ടയം ജില്ലാ സെക്രട്ടറി എം വി റസലിന് കൈമാറി.   ഡ്രൈവർമാരായ അജയൻ, സുജിത്ത്, രാജേഷ്, ബിജു, റിജോ, ബിനു എന്നിവർ ചേർന്നാണ് ഡ്രാഫ്റ്റ് കൈമാറിയത്. പ്രളയവും കോവിഡും നേരിട്ട മുൻ വർഷങ്ങളിലും ഇവർ ദുരിതാശ്വാസനിധിയിലേയ്ക്ക് തുക കൈമാറിയിരുന്നു.

കരാറടിസ്ഥാനത്തില്‍ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ഡ്രൈവര്‍മാരേ വേണം ; ശമ്പളം പതിനെണ്ണായിരം രൂപയും ബാറ്റയും; അപേക്ഷാ ഫോമിന് അന്‍പത്തിയൊന്ന് രൂപ ഗൂഗിൾ പേ ചെയ്യണം ; ചതിയിൽ വീണത് ആയിരക്കണക്കിന് സാധുക്കൾ ;തേർഡ് ഐ ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തിയത് വൻ തട്ടിപ്പ്

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം: കേരളത്തിലെ വിവിധ ജില്ലകളിലെ ആരോഗ്യ സ്ഥാപങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നതായി വ്യാജ പരസ്യം. പാസഞ്ചര്‍ കാര്‍ ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്നും സ്വന്തമായി വാഹനമില്ലാത്തവര്‍ക്ക് ഹെല്‍ത് ഡിപ്പാര്‍ട്ട്‌മെന്റ് വാഹനത്തില്‍ നിയമനം ലഭിക്കുമെന്നുമാണ് പരസ്യത്തില്‍ പറയുന്നത്. എട്ടാംക്ലാസ് യോഗ്യതയും എല്‍എംവി ലൈസന്‍സുമുള്ള 24- മുതല്‍ 37 വയസ്സ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങള്‍ക്ക് ഇളവുകളും ലഭ്യമാണത്രേ. സംസ്ഥാനത്ത് ഉടനീളം 176 ഒഴിവുകള്‍ ഉണ്ടെന്നും അപേക്ഷാ ഫോമിനായി 51 രൂപ ജി പേ, പേടിഎം, […]

ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞ് പിറന്നു; ജനിച്ച് അഞ്ചാം ദിവസം അമ്മയും പത്താം ദിവസം അച്ഛനം കോവിഡ് ബാധിച്ച് മരിച്ചു; കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും വളരെ വേഗം രോഗമുക്തി നേടി;അനാഥയായ നവജാതശിശുവിനെ ഏറ്റെടുത്തോളാമെന്ന് അമ്മയുടെ സഹോദരന്‍

സ്വന്തം ലേഖകന്‍ ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയില്‍ അച്ഛനും അമ്മയും വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതോടെ പത്ത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് അനാഥയായി. ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും ശേഷമാണ് മാതാപിതാക്കളായ മമതയ്ക്കും നഞ്ചേന്ദുഗൗഡയ്ക്കും കുഞ്ഞുപിറന്നത്. നവജാത ശിശുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും വളരെ വേഗം തന്നെ രോഗമുക്തി നേടി. നിര്‍ഭാഗ്യവശാല്‍ അഞ്ച് ദിവസം മുന്‍പാണ് കുഞ്ഞിന്റെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചത്. അമ്മ കുഞ്ഞ് പിറന്ന് അഞ്ചാം ദിവസം വൈറസ് ബാധിച്ച് മരിച്ചു. ഇപ്പോള്‍ മാണ്ഡ്യ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിനെ ഏറ്റെടുക്കാമെന്ന് മമതയുടെ […]

കോവിഡ് രോഗിയായ അമ്മയെ ലൈംഗികമായി പീഡിപ്പിച്ചു; അമ്മയുടെ മരണത്തിന് പിന്നാലെ വെളുപ്പെടുത്തലുമായി മകള്‍; പീഡനം നടന്നത് അത്യാസന്ന നിലയില്‍ ഐസിയുവില്‍ കിടക്കുമ്പോള്‍; ആശുപത്രി ജീവനക്കാരുടെ ക്രൂരതയ്‌ക്കെതിരെ വന്‍പ്രതിഷേധം

സ്വന്തം ലേഖകന്‍ പട്ന: കോവിഡ് ബാധിച്ച് മരിച്ച 45കാരി ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ലൈംഗികാതിക്രമത്തിന് ഇരയായതായി മകള്‍. അമ്മയുടെ മരണത്തിന് പിന്നാലെ മകള്‍ സോഷ്യല്‍മീഡിയയിലുടെയാണ് സംഭവവം പുറംലോകത്തെ അറിയിക്കുന്നത്. പറ്റ്നയിലെ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കേയാണ് സംഭവം. ആശുപത്രിയിലെ മൂന്നോ നാലോ ജീവനക്കാര്‍ ചേര്‍ന്ന് തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്ന് 45 കാരി പറഞ്ഞതായാണ് മകളുടെ വെളിപ്പെടുത്തല്‍. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന അമ്മ ബുധനാഴ്ചയാണ് മരിച്ചത്. പറ്റ്നയിലെ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കേയാണ് സംഭവം. മെയ് 15നാണ് 45കാരിയെ കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ […]

സംസ്ഥാനത്ത് ഇന്ന് 97 കോവിഡ് മരണങ്ങൾ ; 50വയസ്സിൽ താഴെയുള്ളവരുടെ മരണ നിരക്ക് ഉയരുന്നത് ആശങ്കയേറ്റുന്നു ; 31,337 പേര്‍ക്ക് ഇന്ന്‌ കോവിഡ്-19 സ്ഥിരീകരിച്ചു; നിയന്ത്രണങ്ങൾ തുടരും

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന്‌ 31,337 പേര്‍ക്ക് ഇന്ന്‌ കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍ 2312, കോട്ടയം 1855, കണ്ണൂര്‍ 1374, പത്തനംതിട്ട 1149, ഇടുക്കി 830, കാസര്‍ഗോഡ് 739, വയനാട് 631 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പുതുപ്പള്ളി അതിവേഗം ബഹുദൂരം മുന്നില്‍; ആരോഗ്യ സ്ഥാപനങ്ങളില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍; എല്ലാ വാര്‍ഡുകളിലും ‘കോവിഡ് റിലീഫ് @ പുതുപ്പള്ളിയുടെ’ രണ്ടുവീതം വോളണ്ടിയര്‍മാര്‍; ഭക്ഷണവും മരുന്നും വീട്ടിലെത്തും; സ്വന്തം മണ്ഡലത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്ത് സൂക്ഷിക്കുന്ന ഉമ്മന്‍ചാണ്ടി ഉള്ളപ്പോള്‍ ഞങ്ങളെന്തിന് പേടിക്കണമെന്ന് പുതുപ്പള്ളിക്കാര്‍; ഈ OC ആവുക ഈസിയല്ലാട്ടോ..!

സ്വന്തം ലേഖകന്‍ പുതുപ്പള്ളി:കോട്ടയം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും നിയുക്ത എംഎല്‍എമാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടായിരുന്നുവെങ്കിലും പുതുപ്പള്ളിയില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നില്ല. ഇതിരെതിരെ പുതുപ്പള്ളിയിലെ ജനങ്ങള്‍ക്കിടയിൽ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. നിയുക്ത എംഎല്‍എ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പുതുപ്പള്ളിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ച് തേര്‍ഡ് ഐ ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ, ആരെയും അതിശയിപ്പിക്കുന്ന തരത്തില്‍ എംഎല്‍എയും സംഘവും സജീവമായി രംഗത്തിറങ്ങുകയായിരുന്നു. ഇപ്പോഴിതാ,ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ അതിവേഗം ബഹുദൂരം താണ്ടിയിരിക്കുകയാണ് പുതുപ്പള്ളി നിയോജക മണ്ഡലം. […]

സംസ്ഥാനത്ത് ഇന്ന് 97കോവിഡ് മരണം ; 39,955 പേര്‍ക്ക് രോഗബാധ; എറണാകുളത്തും മലപ്പുറത്തും 5000കടന്ന് രോഗികളുടെ എണ്ണം; ലോക്ക്ഡൗൺ നീട്ടിയേക്കാം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍ 2261, പത്തനംതിട്ട 1301, ഇടുക്കി 1236, കാസര്‍ഗോഡ് 883, വയനാട് 787 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, […]

ചങ്ങനാശ്ശേരിയിലെ വാക്‌സിന്‍ തിരിമറി; പുലര്‍ച്ചെ 4.30 മുതല്‍ ടോക്കണ്‍ കൊടുത്തിരുന്നതായും, നൂറ് കണക്കിന് ആളുകള്‍ തടിച്ച് കൂടിയിരുന്നതായും വിവരം; ബുക്ക് ചെയ്ത് വരുന്നവരെ വഞ്ചച്ച് സൗജന്യ വാക്സിൻ മറിച്ചുവിറ്റിരുന്നതായും സംശയം; അട്ടിമറിക്ക് പിന്നില്‍ മൂവര്‍ സംഘം

സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി: വാഴപ്പള്ളി പഞ്ചായത്തിലെ ചെത്തിപ്പുഴ സര്‍ഗ്ഗ ക്ഷേത്ര എന്ന സ്ഥാപനത്തിലെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ വാക്‌സിന്‍ തിരിമറി നടത്തിയ വ്യാജ വോളന്റീയര്‍മാര്‍മാരുടെ കൂടുതല്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്ത്. പുലര്‍ച്ചെ 4.30 മുതല്‍ ബന്ധുക്കള്‍ക്കും ഇഷ്ടക്കാര്‍ക്കും വാക്‌സിനേഷന് വേണ്ടിയുള്ള ടോക്കണ്‍ ഇവര്‍ വിതരണം ചെയ്ത് തുടങ്ങും. ഒടുവില്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് വരുന്നവര്‍ക്ക് വാക്‌സിന്‍ സ്‌റ്റോക്കില്ലെന്നും നിങ്ങള്‍ ഇന്നത്തെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പറഞ്ഞ് തിരിച്ചയയ്ക്കുകയുമായിരുന്നു മൂവര്‍ സംഘത്തിന്റെ പതിവ്. ആരൊക്കെ വരണമെന്നും ആര്‍ക്കൊക്കെ വാക്‌സിന്‍ കൊടുക്കണമെന്നും തീരുമാനിച്ചിരുന്നത് ഈ മൂന്നംഗ സംഘമായിരുന്നു. ഓണ്‍ലൈന്‍ വഴി […]

‘നിര്‍ത്തിയങ്ങ് അപമാനിക്കുവാണോന്ന് കൊറോണ..!’; ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ആലപ്പുഴ നഗരസഭയിലെ ധൂമസന്ധ്യ; അപരാജിത ധൂമചൂര്‍ണ്ണം പുകച്ച് അണുനശീകരണം നടത്തിയത് അന്‍പതിനായിരത്തിലധികം വീടുകളില്‍; അശാസ്ത്രീയത പരത്തിയ നഗരസഭയ്‌ക്കെതിരെ നടപടി എടുക്കേണ്ടത് നാടിന്റെ ആവശ്യം

സ്വന്തം ലേഖകന്‍ ആലപ്പുഴ: ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് അണുനശീകരണം എന്ന പേരില്‍ ആയുര്‍വേദ മരുന്നുകള്‍ പുകച്ച് ആലപ്പുഴ നഗരസഭ. അപരാജിത ധൂമ ചൂര്‍ണ്ണം എന്ന് പേരിട്ട ഈ ഔഷധക്കൂട്ടുകള്‍ ആന്റി ബാക്ടീരിയലും ആന്റി വൈറലുമാണെന്നാണ് നഗരസഭയുടെ അവകാശ വാദം. നഗരസഭാ പരിധിയിലുള്ള അമ്പതിനായിരം വീടുകളില്‍ ഇന്നലെ വൈകിട്ട് അപരാജിത ചൂര്‍ണ്ണം പുകച്ചു. ധൂമസന്ധ്യ എന്ന് പേരിട്ട പരിപാടിയിലൂടെ വായുവിലൂടെ പകരുന്ന എല്ലാ പകര്‍ച്ച വ്യാധിയും തടയാമെന്നാണ് അവകാശ വാദം. പുകച്ച് പുറത്ത് ചാടിക്കാന്‍ കൊറോണ വൈറസ്, കൊതുകോ മുപ്ലി വണ്ടോ വിളക്ക് പ്രാണിയോ അല്ല […]