മാസ്‌ക് വീട്ടിലും വേണ്ടിവരും; വൈറസിന്റെ പുതിയ വകഭേദം അടച്ചിട്ട മുറികളില്‍ വായുവിലൂടെ വ്യാപിക്കാന്‍ സാധ്യത; ലോകാര്യോഗ സംഘടനയുടെ പരിഷ്‌കരിച്ച റിപ്പോര്‍ട്ടില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍

മാസ്‌ക് വീട്ടിലും വേണ്ടിവരും; വൈറസിന്റെ പുതിയ വകഭേദം അടച്ചിട്ട മുറികളില്‍ വായുവിലൂടെ വ്യാപിക്കാന്‍ സാധ്യത; ലോകാര്യോഗ സംഘടനയുടെ പരിഷ്‌കരിച്ച റിപ്പോര്‍ട്ടില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍

സ്വന്തം ലേഖകന്‍

കോട്ടയം: കോവിഡ് 19 വൈറസിന്റെ പുതിയ വകഭേദം അടച്ചിട്ട മുറികളില്‍ വായുവിലൂടെ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പരിഷ്‌കരിച്ച റിപ്പോര്‍ട്ട്. ഇന്‍ഡോര്‍, വായുസഞ്ചാരമില്ലാത്ത ഇടുങ്ങിയ സ്ഥലങ്ങളില്‍ കോവിഡ് വായുവിലൂടെ പകരാനുള്ള സാധ്യതയാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

രോഗം ബാധിച്ച ആരെങ്കിലും വീട്ടില്‍ ഉണ്ടെങ്കിലോ, ഒരു പ്രദേശത്ത് നിരവധി ആളുകള്‍ക്ക് രോഗം ഉണ്ടെങ്കിലോ വീടിനുള്ളില്‍ പോലും മാസ്‌ക് ധരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് -19 ടാസ്‌ക് ഫോഴ്സ് നിര്‍ദേശിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാര്‍സ്-കോവ്-2 ന്റെ ഓരോ പുതിയ വകഭേദവും മുന്‍പത്തേതിനേക്കാള്‍ കൂടുതല്‍ പകര്‍ച്ചവ്യാധിയാണെന്നും കണ്ടെത്തിയിരിക്കുന്നു. കൊറോണ വൈറസ് വായുവിലൂടെ വ്യാപിക്കാമെന്ന് നിരവധി ശാസ്ത്രജ്ഞര്‍ നേരത്തെ വാദിച്ചിരുന്നെങ്കിലും സാര്‍സ്-കോവ്-2 നെ കുറിച്ച് ശാസ്ത്ര സമൂഹത്തിന് ഇപ്പോഴും പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത.

 

ഈ റിപ്പോര്‍ട്ട് പ്രകാരം സാമൂഹ്യ അകലം പാലിക്കാനുള്ള ആറടി നിയമം ഇനി സാധുവായിരിക്കില്ല എന്നാണ് പറയുന്നത്.

ഇന്ത്യയില്‍ നേരത്തെ തന്നെ വൈറസ് വ്യാപനം വായുവിലൂടെ സംഭവിക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍കരുതല്‍ വേണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

Tags :