രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു; കേരളത്തിൽ മരണനിരക്ക് ഉയരുന്നു

ന്യൂഡൽഹി: രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 3000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3061 പുതിയ കേസുകൾ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മുതൽ കൊവിഡ് കേസുകളിൽ 40 ശതമാനമാണ് വർധന ഉണ്ടായത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനമായും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.71 ശതമാനമായും രേഖപ്പെടുത്തി. 24 മണിക്കൂറിനുള്ളിൽ 14 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ മരണസംഖ്യ 5,30,862 ആയി ഉയർന്നു. ഇതിൽ 8 മരണം കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്നു മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിൽ നിന്നും, […]

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു

സ്വന്തം ലേഖകൻ കോട്ടയം: നീണ്ട ഇടവേളക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച ചികിത്സ തേടുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. തിങ്കളാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ആശുപത്രിയിൽ കോവിഡിനെതിരെ ചികിത്സ തേടിയിരിക്കുന്നത് എണ്ണം ഏഴായി. ഇതിൽ നാല് പേർ അത്യാഹിത വിഭാഗം കെട്ടിടത്തിൻ്റെ മുകളിൽ കോവിഡ് വാർഡിലും മൂന്നുപേർ ഗൈനക്കോളജി വിഭാഗത്തിലും ചികിത്സയിലാണ്. ശസ്ത്രക്രിയയ്ക്ക് മുൻപായി നടത്തുന്ന പരിശോധനയിലും കോവിഡ് സ്ഥിരീകരിക്കുന്ന രോഗികളുണ്ട്. എന്നാൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയെ കുറിച്ച് ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ […]

കണ്ണൂരിൽ കോവിഡ് ബാധിതൻ മരിച്ചു

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മുഴപ്പിലങ്ങാട് സ്വദേശി ടി കെ മാധവൻ (89) മരിച്ചു. കോവിഡിനൊപ്പം മറ്റു രോഗങ്ങളും ഇയാൾക്ക് ഉണ്ടായിരുന്നതായി ഡിഎംഓ നാരായണ നായിക് പറഞ്ഞു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു. കണ്ണൂരിൽ കോവിഡ് കേസ് അവസാനമായി റിപ്പോർട്ട് ചെയ്തത് 9 മാസങ്ങൾക്കു മുൻപായിരുന്നു. മാധവന്റെ മരണത്തിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് ഡിഎംഒ പറഞ്ഞു. ഇപ്പോൾ ജില്ലയിൽ മൂന്ന് പേരാണ് കോവിഡ് ചികിത്സയിൽ ഉള്ളത്. ജാഗ്രത തുടരുന്നതായും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഡിഎംഒ വ്യക്തമാക്കി. 0.03 […]

സംസ്ഥാനത്ത് 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടി പി ആർ 4.1 %

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടി പി ആർ 4.1 ശതമാനമാണ്. ഇപ്പൊൾ കേരളത്തിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1026 ആയി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കൊവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യവകുപ്പിന്റെ കൊവിഡ് അവലോകന യോഗം രാവിലെ 11 മണിക്ക് നടക്കും. അതേസമയം രാജ്യത്ത് കൊവിഡ് -19, ഇന്‍ഫ്ളുവന്‍സ അണുബാധ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജനങ്ങളോട് ആവശ്യപ്പെട്ടു. തീരദേശത്ത് കൊറോണ വൈറസ് ബാധിത കേസുകളുടെ […]

കോവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ; നാലു മാസങ്ങൾക്ക് ശേഷം പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 700 മുകളിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാറിന്റെ മുന്നറിയിപ്പ്. കേരളത്തിനു പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചത്. കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുകയാണെന്നും പരിശോധന, ചികിത്സ, നിരീക്ഷണം, വാക്സിനേഷൻ എന്നിവ കർശനമാക്കണമെന്നും കത്തിൽ പറയുന്നു. ‘ചില സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപന സാഹചര്യം നിലനിൽക്കുന്നുണ്ട്. ഇതുവരെ നേടിയ നേട്ടങ്ങൾ നഷ്ടപ്പെടുത്താതെ മഹാമാരിക്കെതിരെ പോരാടേണ്ടതുണ്ട്. അണുബാധ നിയന്ത്രിക്കാനും അപകടസാധ്യത വിലയിരുത്താനുമുള്ള നടപടികൾ സ്വീകരിക്കണം’ ആരോഗ്യ സെക്രട്ടറി കത്തിൽ […]

ലോകത്തെ ഞെട്ടിച്ച് ഇസ്രായേലിൽ കോവിഡിന്റെ അജ്ഞാത വകഭേദം; ലോകത്ത് മറ്റൊരിടത്തും പുതിയ വകഭേദം നിലവിൽ സ്ഥിരീകരിച്ചിട്ടില്ല

സ്വന്തം ലേഖകൻ ടെൽ അവീവ്: കോവിഡിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തതായി വാർത്തകൾ പുറത്തുവരുന്നു. അജ്ഞാത വേരിയന്റിന്റെ രണ്ടു പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ ഈ വകഭേദം ലോകത്ത് മറ്റ് ഒരു രാജ്യത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അടുത്തിടെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ എത്തിയ രണ്ട് വ്യക്തികളില്‍ നടത്തിയ പിസിആര്‍ പരിശോധനയിലാണ് BA.1, BA.2 എന്നീ പേരുകളില്‍ അറിയപ്പെടുന്ന വൈറസിന്റെ ഒമൈക്രോണ്‍ പതിപ്പിന്റെ രണ്ട് ഉപ വകഭേദങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ വകഭേദം കണ്ടെത്തിയതെന്ന് ഇസ്രായേലിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ കണ്ടെത്തിയ ഈ സംയോജിത […]

രണ്ടാമതും ബൂസ്റ്റർ ഡോസ് എടുക്കേണ്ടതില്ല ;ഒന്നാമത്തേത് ഒന്ന് കൊടുത്ത് തീർത്തോട്ടെ : കേന്ദ്ര സർക്കാർ ;ഇന്ത്യയിലെ ആകെ കോവിഡ് കേസ് 4.46 കോടി പിന്നിട്ടു. ഇതുവരെ 5.30 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെട്ടു .

സ്വന്തം ലേഖകൻ ന്യൂഡൽഹി :കോവിഡ് തരംഗം വീണ്ടുമെത്തുന്നതിനിടയിൽ വാക്സിൻ എടുക്കുന്നതിനെ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ആശങ്ക നിലനിൽക്കുന്നു. ബൂസ്റ്റർ ഡോസ് വീണ്ടുമെടുക്കണോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്. രണ്ടാം ബൂസ്റ്റർ ഡോസ് എടുക്കേണ്ടതില്ലെന്നും ഒന്നാം ഡോസ് എല്ലാവർക്കും കൊടുത്തു തീർക്കട്ടെ എന്നുമാണ് കേന്ദ്ര സർക്കാർ നിലപാട്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വീണ്ടും കോവിഡ കൂടിയ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂർ മാണ്ഡവ്യൻ ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ പ്രതിരോധനടപടികൾ വിലയിരുത്തി . കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുപ്രകാരം ചൊവ്വാഴ്ച 134 കേസുകളാണ് റിപ്പോർട്ട് ചെയ്തത് ചികിത്സയിൽ […]

കൊവിഡ് വ്യാപനം ; വാക്സിൻ സ്വീകരിക്കുന്ന ഉപഭോക്താക്കൾക്ക് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനികളുടെ പുതിയ ഓഫർ..!

സ്വന്തം ലേഖകൻ ഡൽഹി : കൊവിഡ് വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരും പ്രതിരോധ നടപടികള്‍ ഈര്‍ജിതമാക്കിയിട്ടുണ്ട്. കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനികള്‍ പുതിയ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. കൊവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക്, ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ പ്രീമിയത്തില്‍ 2.5 ശതമാനം ഡിസ്‌കൗണ്ട് അനുവദിക്കുമെന്ന് റിലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി പ്രഖ്യാപിച്ചു. റിലയന്‍സ് ഹെല്‍ത്ത് ഇന്‍ഫിനിറ്റി ഇന്‍ഷൂറന്‍സ് പോളിസി എടുത്ത ഉപഭോക്താക്കള്‍ക്കാണ് ഈ ഡിസ്‌കൗണ്ട് ലഭിക്കുക. പുതിയതായി ഈ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പോളിസി എടുക്കുന്നവര്‍ക്കും […]

കൊവിഡ് ആശങ്ക; വാക്സിനേഷന്‍ ആദ്യഡോസ് പോലും എടുക്കാത്തത് അഞ്ചു ശതമാനംപേര്‍; ബൂസ്റ്റര്‍ ഡോസിനോടും മമതയില്ല; ജില്ലയിൽ വാക്‌സിനേഷൻ ഉർജിതമാക്കാൻ ആരോഗ്യ വകുപ്പ്

കോട്ടയം : കൊവിഡ് ഭീതി വീണ്ടും ഉയരുമ്പോൾ ഇതുവരെയും പ്രതിരോധ വാക്സിനേഷന്‍ ആദ്യഡോസ് പോലും എടുക്കാത്തത് 5 ശതമാനംപേരെന്ന് കണക്കുകൾ . ബൂസ്റ്റർ ഡോസ് എടുക്കുന്നതിലും ആർക്കും കാര്യമായ ശ്രദ്ധയില്ല. അതിനാൽ തന്നെ വീണ്ടും വാക്സിനേഷന്‍ ഉൗര്‍ജ്ജിതമാക്കാന്‍ ഒരുങ്ങുകയാണ് ആരോഗ്യ വിഭാഗം. മാസങ്ങളായി ജില്ലയിലെ മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും വാക്സിന്‍ ആര്‍ക്കും വേണ്ടാത്ത നിലയിലായിരുന്നു. വാക്സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. എന്നാല്‍ കരുതല്‍ ഡോസ് സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ജില്ലയില്‍ 18 വയസിന് മുകളില്‍ 30.85 % പേര്‍ മാത്രമാണ് ഇതുവരെ കരുതല്‍ […]

വീണ്ടും കൊവിഡ് തരംഗം: രാജ്യത്ത് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്രസർക്കാർ ;കൊവിഡ് ഇതുവരെയും അവസാനിച്ചിട്ടില്ലെന്നും ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി

ന്യൂഡൽഹി: ചൈനയിൽ കൊവിഡ് കേസുകൾ വർധിച്ച പശ്ചാത്തലത്തിൽ ഇന്ത്യയിലും ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം. രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം . പൊതുഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും തുടരണമെന്നും നിർദേശമുണ്ട്. രാജ്യത്തെ കോവിഡ് സാഹചര്യം മുൻനിർത്തി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വിളിച്ചുചേർത്ത യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ എടുത്തിരിക്കുന്നത്. കൊവിഡ് ഇതുവരെയും അവസാനിച്ചിട്ടില്ലെന്നും ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഏതു സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്ന് മന്ത്രി അറിയിച്ചു. ആൾക്കൂട്ടം ഉള്ള ഇടങ്ങളിൽ അകത്തും പുറത്തും മാസ്ക് ധരിക്കുന്നത് […]