സംസ്ഥാനത്ത് വെന്റിലേറ്ററുകളും ഐസിയുകളും നിറഞ്ഞു; സഹായമഭ്യർഥിച്ച് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു ; ഓക്‌സിജന്‍ ക്ഷാമത്തിലേക്ക് കേരളവും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനം ഓക്‌സിജന്‍ ക്ഷാമത്തിലേക്ക്. അടിയന്തര സഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.
സംസ്ഥാനത്തെ പ്രധാന ആശുപത്രികളില്‍ ഒന്നായ ശ്രീചിത്രയില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ നടത്താനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ന്യൂറോ, കാര്‍ഡിയാക് വിഭാഗങ്ങളിലെ 10 ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജില്ലാകളക്ടര്‍ക്ക് ശ്രീചിത്രാ ആശുപത്രി അധികൃതര്‍ കത്തുനല്‍കി.
ആദ്യം കോവിഡ് ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ ഉറപ്പാക്കിയ ശേഷം മറ്റ് ആശുപത്രികള്‍ക്ക് നല്‍കാമെന്ന് നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതാണ് സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയായ ശ്രീചിത്രയിലെ ഓക്‌സിജന്‍ ക്ഷാമത്തിലേക്ക് നയിച്ചത്. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് രാവിലെ നിശ്ചയിച്ചിരുന്ന 10 ശസ്ത്രക്രിയകള്‍ നടത്താനായില്ല.
ന്യൂറോ, കാര്‍ഡിയക്ക് വിഭാഗങ്ങളിലെ ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്. മാറ്റിവയ്‌ക്കേണ്ടി വന്നത് അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകള്‍ ആയതിനാല്‍ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി.
തിങ്കളാഴ്ചയും സമാനമായ സാഹചര്യത്തില്‍ ശ്രീചിത്ര ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന സാഹചര്യം ഉണ്ടായിരുന്നു. അപ്പോള്‍ ജില്ലാ കളക്ടര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിന് പിന്നാലെയാണ് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് കൂടുതല്‍ ശസ്ത്രക്രിയകള്‍ മാറ്റിവയ്‌ക്കേണ്ടി വന്നത്.
ഇതേ സ്ഥിതി തന്നെയാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍
ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജനില്‍ ചുരുങ്ങിയത് ആയിരം മെട്രിക് ടണ്‍ കേരളത്തിന് അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്ന വിഹിതത്തില്‍ നിന്ന് 500 മെട്രിക് ടണ്‍ ആദ്യഗഡുവായി കേരളത്തിന് അനുവദിക്കണം. അടുത്ത ഘട്ടത്തില്‍ 500 ടണ്‍ കൂടി സംസ്ഥാനത്തിന് നീക്കിവെക്കണം. കേരളത്തിനടുത്തുള്ള ഏതെങ്കിലും സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് 500 ടണ്‍ അനുവദിക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. ഇറക്കുമതിചെയ്യുന്ന ഓക്‌സിജനില്‍ നിന്ന് 1000 ടണ്‍ കേരളത്തിന് നല്‍കുന്നതിന് വിദേശ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേരളത്തിന് കഴിയാവുന്നത്ര ഓക്‌സിജന്‍ ടാങ്കറുകള്‍, പിഎസ് എ പ്ലാന്റുകള്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയും മുന്‍ഗണനാടിസ്ഥാനത്തില്‍ അനുവദിക്കണം.
സംസ്ഥാനത്തിന് 50 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 25 ലക്ഷം ഡോസ് കോ വാക്‌സിനും അനുവദിക്കണം. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നീക്കി വെക്കുമ്പോള്‍ രണ്ടാം ഡോസിന് കാത്തിരിക്കുന്നവരുടെയും ഒന്നാം ഡോസിന് രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നവരുടെയും എണ്ണം കണക്കിലെടുക്കണം.
കേന്ദ്ര സര്‍ക്കാറുമായി യോജിച്ചുകൊണ്ട് കോവിഡ് മഹാമാരി ക്കെതിരായ പോരാട്ടത്തില്‍ കേരളം മുന്‍നിരയില്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി