ഉപാധികളോടെ രഹ്ന ഫാത്തിമയുടെ വിലക്ക് നീക്കി സുപ്രീം കോടതി,കേസുമായി ബന്ധപ്പെട്ടും മതവികാരം വ്രണപ്പെടുത്തുന്ന കാര്യങ്ങളിലും ഒരു പ്രതികരണവും പാടില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി വിലക്ക് നീക്കിയത്

സ്വന്തം ലേഖകൻ ഡല്‍ഹി: സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കാനുള്ള രഹ്ന ഫാത്തിമയുടെ വിലക്ക് നീക്കി സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ടും മതവികാരം വ്രണപ്പെടുത്തുന്ന കാര്യങ്ങളിലും ഒരു പ്രതികരണവും പാടില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി വിലക്ക് നീക്കിയത്. രഹ്ന ഫാത്തിമയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തീര്‍പ്പാക്കി. എന്നാല്‍ ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട കേസില്‍ രഹ്ന ഫാത്തിമയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചിരുന്നു. രഹ്ന പലതവണ ജാമ്യവ്യവസ്ഥ ലംഘിച്ചതായി സര്‍ക്കാര്‍ സമര്‍പ്പിച്ച […]

കഞ്ചാവ് കേസിലെ പ്രതികൾക്ക് ജാമ്യം ലഭിച്ചു; പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കഞ്ചാവ് കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതില്‍ പൊലീസിന് കോടതിയുടെ വിമർശനം. അന്വേഷണത്തില്‍ അലംഭാവം കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന സംസ്ഥാന പൊലീസ് മേധാവിയോട് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നിര്‍ദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടെ പിഴവ് കൊണ്ടാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച സംഭവിച്ചിരിക്കുന്നത്. 2022 ജൂലൈ 16നാണ് 200.6 കിലോ കഞ്ചാവുമായി മൂന്ന് പ്രതികളെ വെഞ്ഞാറമൂട് പൊലീസും റൂറല്‍ ഡാന്‍സാഫ് ടീമും പിടികൂടിയത്. പ്രതികളായ പുനലാല്‍ സ്വദേശി […]

ബിൽക്കിസ് ബാനു കേസ്: പുനഃപരിശോധനാ ഹർജി തള്ളി; പ്രതികളുടെ മോചനം സംബന്ധിച്ച് തീരുമാനം ഗുജറാത്തിൻ്റേത്.

2002ലെ ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ട ബലാത്സംഗം ചെയ്യുകയും കുടുംബത്തെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളുടെ മോചനവും ആയി ബന്ധപ്പെട്ട് ബിൽക്കിസ് ബാനു നൽകിയ പുനഃപരിശോധന ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ്മാരായ അജയ് രസ്തോഗി, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് പുനപരിശോധന ഹർജി പരിഗണിച്ച് തള്ളിയത്. മോചനം ആവശ്യപ്പെട്ട് പ്രതികൾ നൽകിയ അപേക്ഷ പരിഗണിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രീംകോടതി മെയ് 13ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നൽകിയ പുനഃപരിശോധന ഹർജി ആണ് സുപ്രീംകോടതി തള്ളിയത്. കുറ്റകൃത്യം നടന്ന സംസ്ഥാനത്തിലെ നിയമത്തിൻറെ അടിസ്ഥാനത്തിൽ മോചനം […]

പ്രായപൂർത്തിയാവാത്ത മകൻ ബൈക്ക് ഓടിച്ചു : കുട്ടിയുടെ അമ്മയ്ക്ക് 25000 രൂപ പിഴയും തടവും ; മകന് ആയിരം രൂപ പിഴ

സ്വന്തം ലേഖകൻ കാസർകോട്: പ്രായപൂർത്തിയാകാത്ത മകൻ ബൈക്ക് ഓടിച്ചതിന് വാഹന ഉടമയായ മാതാവിന് പിഴയും തടവും. മാതാവിന് ഒരു ദിവസം തടവും കാൽ ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പ്രായപൂർത്തിയാവാത്ത കുട്ടിയ്ക്ക് അറിവോടുകൂടി വാഹനം നൽകിയതിനാണ് അമ്മയ്‌ക്കെതിരെ നടപടിയെടുത്തത്. കുണ്ടംകുഴി വേളാഴി സ്വദേശിയായ വിദ്യാർത്ഥിയുടെ മാതാവിനാണ് കാൽ ലക്ഷം രൂപ പിഴയും കോടതി പിരിയുന്നത് വരെ തടവുശിക്ഷയും വിധിച്ചത്. അേേതസമയം മാതാവിനൊപ്പം വിദ്യാർത്ഥിക്ക് 1000 രൂപ പിഴയും വിധിച്ചു.2020 മാർച്ച് 17 നാണ് സംഭവം. കുണ്ടംകുഴി മാവിനക്കല്ല് പ്രദേശത്ത് വാഹന പരിശോധനയ്ക്കിടെ […]

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനെട്ടുകാരിയെ കടത്തിക്കൊണ്ട് പോയത് ക്വട്ടേഷന്‍ ഗുണ്ട; ഒരു വണ്ടി ഗുണ്ടകളുമായി വന്ന കാമുകന്‍ മജിസ്‌ട്രേറ്റിന് നേരെ തട്ടിക്കയറി; വനിതാ പൊലീസിനെ അസഭ്യം പറഞ്ഞു; പത്തനംതിട്ട ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

സ്വന്തം ലേഖകന്‍ പത്തനംതിട്ട: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനെട്ടുകാരിയെ കടത്തിക്കൊണ്ട് പോയത് ക്വട്ടേഷന്‍ ഗുണ്ട. കാമുകനൊപ്പം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നാടകീയ രംഗങ്ങള്‍. കാമുകന്‍ ക്രിമിനല്‍ ആണെന്ന് മനസിലാക്കിയ കോടതി പെണ്‍കുട്ടിയെ ഒപ്പം വിടാന്‍ മടിച്ചു. കൂടല്‍ സ്വദേശിയായ പതിനെട്ടുകാരിയെയാണ് ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട തൃശൂര്‍ സ്വദേശി വിപിന്‍ കടത്തിക്കൊണ്ടു പോയത്. യുവതിയെ കാണാനില്ലെന്ന് കാണിച്ച് നാലു ദിവസം മുന്‍പ് ബന്ധുക്കള്‍ തൃശൂര്‍ കൂടല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് തൃശൂരില്‍ നിന്ന് വിപിനെയും യുവതിയെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ചു. വിപിന്‍ മോഷണം, പിടിച്ചു പറി, വധശ്രമക്കേസുകളില്‍ […]

ഫാ. ജോസ് പൂതൃക്കയിലും ശിക്ഷിക്കപ്പെടണം; അഭയയുടെ ശ്വാസകോശത്തില്‍ കിണറ്റിലെ വെള്ളമുണ്ടായിരുന്നു; അത്രയ്ക്ക് കഷ്ടതയനുഭവിച്ചാണ് മരിച്ചത് : മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി.തോമസ് പ്രതികരിക്കുന്നു

സ്വന്തം ലേഖകന്‍ കോട്ടയം: ‘അഭയാകേസില്‍ വിചാരണയില്‍ നിന്ന് ഒഴിവാക്കപ്പെട്ട പ്രതി ഫാ.ജോസ് പൂതൃക്കയിലും ശിക്ഷിക്കപ്പെടണം. ശക്തമായ ശാസ്ത്രീയ തെളിവുകളും മറ്റുമുള്ളതിനാല്‍ പ്രതികള്‍ രക്ഷപ്പെടില്ല. വിചാരണയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയ റിവ്യൂ പെറ്റീഷന്‍ കോടതി പരിഗണനയിലുണ്ട്. അതിലും അനുകൂല വിധി ഉണ്ടാകും. സമാനമായ ശിക്ഷ തന്നെ ലഭിക്കുമെന്നാണ് വിശ്വാസം’ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പി. വര്‍ഗീസ് തോമസ് ശിക്ഷാവിധി അറിഞ്ഞ ശേഷം പ്രതികരിച്ചു. ഇത് ദൈവ ശിക്ഷയാണ്. ഒരു തെറ്റും ചെയ്യാതെ ഒരു സാധു കന്യാസ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തി. കൊല്ലപ്പെട്ടുവെന്ന് കരുതിയാണ് കിണറ്റിലേക്ക് എറിഞ്ഞത്. […]

സിസ്റ്റര്‍ അഭയക്കൊലക്കേസിലെ നിര്‍ണ്ണായക നാള്‍ വഴികള്‍ ഇങ്ങനെ

  തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയ 1992 മാര്‍ച്ച് 27 – പയസ് ടെന്‍ത് കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏപ്രില്‍ 14 – കേസ് ക്രൈംബ്രാഞ്ചിനു കൈമാറി 1993 ജനുവരി 30 – അഭയയുടെ മരണം ആത്മഹത്യയാണ് എന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതിയില്‍. 1993 മാര്‍ച്ച് 29 – കേസ് സി.ബി.ഐ ഏറ്റെടുക്കുന്നു. സി.ബി.ഐ ഡിവൈ.എസ്.പി വര്‍ഗീസ് പി.തോമസിനു അന്വേഷണ ചുമതല. 1993 – ആത്മഹത്യ എന്ന വാദം തെറ്റാണ് എന്നു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. 1994 ജനുവരി […]

കാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞുങ്ങളെ റോഡരുകിലെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം ;യുവതിക്ക് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും

സ്വന്തം ലേഖകൻ മഞ്ചേരി: പുത്തനത്താണിയിൽ സ്വന്തം കുഞ്ഞുങ്ങളെ അമ്മ റോഡരുകിലെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയ്ക്ക് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും കോടതി ശിക്ഷവിധിച്ചു. പുന്നത്താണിയിൽ ചേറൂരാൽപറമ്പ് പന്തൽപറമ്പിൽ ആയിഷ (30)യെയാണ് ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. മക്കളായ മുഹമ്മദ് ഷെബീൽ (9), ഫാത്തിമ റഷീദ (7) എന്നിവരെയാണ് യുവതി കൊലപ്പെടുത്തിയത്. 2013 ഡിസംബർ നായിരുന്നു സംഭവം. കുട്ടികളെ മദ്രസയിൽ കൊണ്ടുപോകുന്ന വഴി റോഡരികിലെ കിണറ്റിൽ തള്ളിയിട്ടാണ് കൊലപ്പെടുത്തിയത്. വീട്ടിലെത്തി കൈയിലെ ഞരമ്പുമുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. അതേസമയം […]

ബൈക്ക് യാത്രക്കാരെ കമ്പിവടികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം ; പ്രതികൾക്ക് നാലുവർഷം തടവും പിഴയും

  സ്വന്തം ലേഖകൻ കൊല്ലം : ബൈക്ക് യാത്രക്കാരെ കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതികൾക്ക് കോടതി നാലുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാമ്പള്ളിക്കുന്നം ലേഖാസദനത്തിൽ വസന്തകുമാർ, അമൽഭവനിൽ മധു, അമൽ എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. കൊല്ലം പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതികൾ മൂന്നുമാസം അധിക തടവ് അനുഭവിക്കേണ്ടി വരും. 2016 ഫെബ്രുവരി 12ന് രാത്രി പന്ത്രണ്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . ചാത്തന്നൂർ മീനാട് മാമ്ബള്ളിക്കുന്നത്തുവെച്ച് ബൈക്ക് […]

രാഹുലിനെതിരായ മാനനഷ്ടക്കേസ് ; ഡിസംബർ പത്തിലേക്ക് മാറ്റി

  സ്വന്തം ലേഖിക ന്യൂഡൽഹി: എല്ലാ കള്ളന്മാരുടെ പേരിനൊപ്പം മോദി എന്ന് ഉണ്ടായത് എങ്ങനെയെന്ന പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെയെടുത്ത മാനനഷ്ടക്കേസ് ഡിസംബർ പത്തിലേക്ക് മാറ്റി. അഹമ്മദാബാദ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിചാരണയ്ക്കായി കോടതിയിൽ രാഹുൽ ഇന്ന് നേരിട്ടെത്തിയിരുന്നു. ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് മാനനഷ്ടക്കേസ് നൽകിയത്. എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ടെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അപകീർത്തിയുണ്ടാക്കിയെന്നായിരുന്നു പൂർണേഷ് മോദിയുടെ വാദം. തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയിൽവാദിച്ച രാഹുൽ ഗാന്ധി വിചാരണയ്ക്കായി നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ചു. ഇതിന് പിന്നാലെ കേസ് ഡിസംബറിൽ പരിഗണിക്കുമ്പോൾ […]