പ്രായപൂർത്തിയാവാത്ത മകൻ ബൈക്ക് ഓടിച്ചു : കുട്ടിയുടെ അമ്മയ്ക്ക് 25000 രൂപ പിഴയും തടവും ; മകന് ആയിരം രൂപ പിഴ

പ്രായപൂർത്തിയാവാത്ത മകൻ ബൈക്ക് ഓടിച്ചു : കുട്ടിയുടെ അമ്മയ്ക്ക് 25000 രൂപ പിഴയും തടവും ; മകന് ആയിരം രൂപ പിഴ

Spread the love

സ്വന്തം ലേഖകൻ

കാസർകോട്: പ്രായപൂർത്തിയാകാത്ത മകൻ ബൈക്ക് ഓടിച്ചതിന് വാഹന ഉടമയായ മാതാവിന് പിഴയും തടവും. മാതാവിന് ഒരു ദിവസം തടവും കാൽ ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.

പ്രായപൂർത്തിയാവാത്ത കുട്ടിയ്ക്ക് അറിവോടുകൂടി വാഹനം നൽകിയതിനാണ് അമ്മയ്‌ക്കെതിരെ നടപടിയെടുത്തത്. കുണ്ടംകുഴി വേളാഴി സ്വദേശിയായ വിദ്യാർത്ഥിയുടെ മാതാവിനാണ് കാൽ ലക്ഷം രൂപ പിഴയും കോടതി പിരിയുന്നത് വരെ തടവുശിക്ഷയും വിധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അേേതസമയം മാതാവിനൊപ്പം വിദ്യാർത്ഥിക്ക് 1000 രൂപ പിഴയും വിധിച്ചു.2020 മാർച്ച് 17 നാണ് സംഭവം. കുണ്ടംകുഴി മാവിനക്കല്ല് പ്രദേശത്ത് വാഹന പരിശോധനയ്ക്കിടെ വിദ്യാർത്ഥിയെ പൊലീസ് പിടികൂടിയായിരുന്നു.

എന്നാൽ ബൈക്ക് ഓടിച്ചിരുന്ന വിദ്യാർത്ഥിയ്ക്ക് പ്രായപൂർത്തിയാകാത്തതിനാൽ ആർസി ഉടമയായ മാതാവിനെതിരെ കേസെടുക്കുകയായിരുന്നു. സംഭവത്തിൽ ബേഡകം പൊലീസാണ് കേസെടുത്തത്.

കുട്ടിക്ക് വാഹനം നൽകിയതിന് വാഹന ഉടമയായ അമ്മയ്ക്ക് 25000 രൂപ പിഴയും കോടതി പിരിയുന്നത് വരെ തടവും വിധിച്ചത് കാസർകോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ കോടതിയാണ്.