play-sharp-fill
കാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞുങ്ങളെ റോഡരുകിലെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം ;യുവതിക്ക് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും

കാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞുങ്ങളെ റോഡരുകിലെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം ;യുവതിക്ക് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും

സ്വന്തം ലേഖകൻ

മഞ്ചേരി: പുത്തനത്താണിയിൽ സ്വന്തം കുഞ്ഞുങ്ങളെ അമ്മ റോഡരുകിലെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയ്ക്ക് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും കോടതി ശിക്ഷവിധിച്ചു. പുന്നത്താണിയിൽ ചേറൂരാൽപറമ്പ് പന്തൽപറമ്പിൽ ആയിഷ (30)യെയാണ് ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.


മക്കളായ മുഹമ്മദ് ഷെബീൽ (9), ഫാത്തിമ റഷീദ (7) എന്നിവരെയാണ് യുവതി കൊലപ്പെടുത്തിയത്. 2013 ഡിസംബർ നായിരുന്നു സംഭവം. കുട്ടികളെ മദ്രസയിൽ കൊണ്ടുപോകുന്ന വഴി റോഡരികിലെ കിണറ്റിൽ തള്ളിയിട്ടാണ് കൊലപ്പെടുത്തിയത്. വീട്ടിലെത്തി കൈയിലെ ഞരമ്പുമുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. അതേസമയം കേസിലെ മറ്റൊരു പ്രതി ഒട്ടോറിക്ഷാ ഡ്രൈവറായ ബാവപ്പടി പുന്നത്തല കക്കാട് ഷാഫിയെ വെറുതെവിട്ടു. ആത്മഹത്യാശ്രമത്തിന് ആയിഷ ആറ് മാസംകൂടി തടവ് അനുഭവിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group