സിസ്റ്റര്‍ അഭയക്കൊലക്കേസിലെ നിര്‍ണ്ണായക നാള്‍ വഴികള്‍ ഇങ്ങനെ

സിസ്റ്റര്‍ അഭയക്കൊലക്കേസിലെ നിര്‍ണ്ണായക നാള്‍ വഴികള്‍ ഇങ്ങനെ

 

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ

കോട്ടയ

1992 മാര്‍ച്ച് 27 – പയസ് ടെന്‍ത് കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തി.

ഏപ്രില്‍ 14 – കേസ് ക്രൈംബ്രാഞ്ചിനു കൈമാറി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1993 ജനുവരി 30 – അഭയയുടെ മരണം ആത്മഹത്യയാണ് എന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതിയില്‍.

1993 മാര്‍ച്ച് 29 – കേസ് സി.ബി.ഐ ഏറ്റെടുക്കുന്നു. സി.ബി.ഐ ഡിവൈ.എസ്.പി വര്‍ഗീസ് പി.തോമസിനു അന്വേഷണ ചുമതല.

1993 – ആത്മഹത്യ എന്ന വാദം തെറ്റാണ് എന്നു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

1994 ജനുവരി 19 – അഭയ ആത്മഹത്യ ചെയ്തതാണ് എന്നു റിപ്പോര്‍ട്ട് നല്‍കാന്‍ സി.ബി.ഐ നിര്‍ബന്ധിക്കുന്നതായി വര്‍ഗീസ് പി.തോമസ് എന്ന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.

1194 മാര്‍ച്ച് 17 – സി.ബി.ഐ ഫോറന്‍സിക് പരിശോധനയും, ഡമ്മി പരിശോധനയും. മരണം കൊലപാതകം എന്നു കണ്ടെത്തല്‍.

1996 നവംബര്‍ 26 കേസ് എഴുതിത്ത്ള്ളണമെന്നു സി.ബി.ഐ ആവശ്യം കോടതിയില്‍

199 ജൂലൈ 12 – കൊലപാതകമെന്നും, പൊലീസ് തെളിവ് നശിപ്പിച്ചതിനാല്‍ പ്രതിയെ പിടികൂടാനായില്ലെന്നും സി.ബി.ഐ

1999 ജൂലൈ 12: കൊലപാതകമെന്ന് സി.ജെ.എം കോടതിയില്‍ സി.ബി.ഐ റിപ്പോര്‍ട്ട്. നിര്‍ണായക തെളിവുകളെല്ലാം പൊലീസ് നശിപ്പിച്ചതിനാല്‍ പ്രതികളെ പിടിക്കാനായില്ലെന്നും വാദം.

2001ജൂണ്‍ 23: പുനരന്വേഷണത്തിന് പുതിയ ടീമിനെ നിയമിക്കാന്‍ സി.ബി.ഐയ്ക്ക് കോടതി നിര്‍ദ്ദേശം. ബ്രെയ്ന്‍ ഫിംഗര്‍ പ്രിന്റിംഗ് അടക്കം നൂതന കുറ്റാന്വേഷണ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും ഉത്തരവ്.

2001മേയ് 18: കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ സി.ബി.ഐയോട് ഹൈക്കോടതി.

2001 ആഗസ്റ്റ് 16: സി.ബി.ഐ ഡി.ഐ.ജി നന്ദകിഷോറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം പുനരന്വേഷണത്തിന് കോട്ടയത്ത്

2007 ഏപ്രില്‍-മേയ്: അഭയയുടെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ നടന്നുവെന്ന വെളിപ്പെടുത്തലോടെ കേസ് വീണ്ടും സജീവമാകുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരുന്ന രജിസ്റ്ററില്‍ നിന്ന് അഭയയുടെ റിപ്പോര്‍ട്ട് കാണാതായെന്ന് കോടതിയില്‍ പൊലീസ് സര്‍ജന്റെ റിപ്പോര്‍ട്ട്.

2007മേയ് 22- ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ തിരുത്തല്‍ നടന്നതായി തുരുവനന്തപുരം സി.ജെ.എം കോടതി.

2008 ഒക്ടോബര്‍ 23: അഭയക്കേസ് സി.ബി.ഐയുടെ കേരള ഘടകം അന്വേഷിക്കണമെന്ന് ഹൈക്കോടതി

2008 നവംബര്‍ 18: സഞ്ജു മാത്യു വിശദമായ മൊഴി നല്‍കി.

2008 നവം. 18: കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരും രണ്ടാം പ്രതി ഫാ. ജോസ് പൂത്തൃക്കയിലും കസ്റ്റഡിയില്‍.

2008 നവംബര്‍ 19: കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫി കസ്റ്റഡിയില്‍.

2008 നവംബര്‍ 19: അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനായി സി.ബി.ഐ കസ്റ്റഡിയില്‍.

2008 നവംബര്‍ 24: അഭയക്കേസ് അന്വേഷിച്ച മുന്‍ എ.എസ്.ഐ വി.വി. അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു. ആത്മഹത്യാക്കുറിപ്പില്‍ സി.ബി.ഐ. മര്‍ദ്ദിച്ചതായി ആരോപണം.

2008 ഡിസംബര്‍ 29: പ്രതികളുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് തള്ളിക്കളയുന്നു.

2008 ഡിസംബര്‍ 2: പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വയ്ക്കാന്‍ മുഖ്യജുഡിഷ്യല്‍ മജിസ്ട്രേറ്റ് തീരുമാനിക്കുന്നു.

2020 ഡിസംബര്‍ 22: പ്രതികള്‍ കുറ്റക്കാരെന്ന് സി.ബി.ഐ പ്രത്യേക കോടതി.