10വയസ്സുകാരിയെ പീഡിപ്പിച്ച 26കാരന്‍ പിടിയില്‍; സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നു

സ്വന്തം ലേഖകന്‍ കോതമംഗലം: 10 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഇരമല്ലൂര്‍ റേഷന്‍കടപ്പടി മുണ്ടയ്ക്കക്കുടി വിഷ്ണുവാണ്(26) കോതമംഗലം പൊലീസിന്റെ പിടിയിലായത്. മാതാവിനൊപ്പം ഇഞ്ചത്തൊട്ടി തൂക്കുപാലം സന്ദര്‍ശിക്കവേ നവംബര്‍ രണ്ടിനാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. കുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസം നല്‍കിയ പരാതിയെത്തുടര്‍ന്ന് എസ്.ഐ ശ്യാംകുമാര്‍, എ.എസ്.ഐമാരായ ജയ്‌സന്‍, രഘുനാഥ്, മുഹമ്മദ്, സി.പി.ഒമാരായ അനൂപ്, നിഷാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ വകുപ്പ് ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.  

‘അടിക്കല്ലേ അച്ഛാ..’ കുട്ടികളുടെ കണ്ണീര്‍ തുടച്ച് നാടും, പൊലീസും; കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോയില്‍ കുട്ടികളെ മര്‍ദിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കില്‍ ഇയാളെ കണ്ടെത്താനായി പോസ്റ്റ് ഇട്ടിരുന്നു. ദൃശ്യങ്ങളിലെ ആളിനെക്കുറിച്ച് ചിലര്‍ നല്‍കിയ സൂചനകളില്‍നിന്നും ഇയാള്‍ ആറ്റിങ്ങല്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. ആറ്റിങ്ങല്‍ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പിതാവിന്റെ ക്രൂരത പുറംലോകത്തെ കാണിക്കാന്‍ അമ്മ തന്നെയാണ് ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.    

‘അടിക്കല്ലേ അച്ഛാ…’ കുട്ടികളുടെ കണ്ണീര്‍ തുടയ്ക്കാന്‍ നാട്; ക്രൂരനായ അച്ഛനെ തേടി പോലീസ്

സ്വന്തം ലേഖകന്‍ തിരുവന്തപുരം: കുട്ടികളെ അച്ഛന്‍ ക്രൂരമായി ഉപദ്രവിക്കുന്ന ദ്യശ്യങ്ങളോടെ വൈറലായ വീഡിയോയില്‍, മര്‍ദ്ദിച്ച വ്യക്തിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി കേരളാ പോലീസ്. പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നവര്‍ ഈ പേജില്‍ അറിയിക്കാനാണ് പോലീസിന്റെ നിര്‍ദ്ദേശം. അച്ഛനെന്ന് കരുതുന്ന ആള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. കുട്ടികളെയും അമ്മയെയും ഇയാള്‍ മര്‍ദ്ദിക്കുന്നുണ്ട്. മദ്യക്കുപ്പി കാണാത്തതാണ് കാരണം എന്ന് പ്രാഥമിക സൂചനകള്‍. ഹൃദയഭേദകമായ നിലവിളികള്‍ക്കിയടയില്‍ ലൈറ്റ് ഓഫാക്കിയും ഇയാള്‍ ഉപദ്രവം തുടരുന്നുണ്ട്. സഹായം അഭ്യര്‍ത്ഥിച്ച് […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി വിദേശത്തുള്ള പിതാവിന് അയച്ചു കൊടുത്തു ; ബന്ധു അറസ്റ്റിൽ

  സ്വന്തം ലേഖിക വിശാഖപട്ടണം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി വിദേശത്തുള്ള പെൺകുട്ടിയുടെ പിതാവിന് അയച്ചു കൊടുത്ത ബന്ധുവായ യുവാവിനെ പൊലീസ് പിടികൂടി. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. ആന്ധ്രപ്രദേശിലെ ശ്രീകാകുളം സ്വദേശിയായ 28-കാരനായ യുവാവിനെയാണ് പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് പിടികൂടിയത്. ദിവസങ്ങൾക്ക് മുമ്പ്് നടന്ന സംഭവം മാതാപിതാക്കൾ കഴിഞ്ഞദിവസം പൊലീസിൽ പരാതി നൽകിയതോടെയാണ് പുറത്തറിഞ്ഞത്. പതിനാലുവയസ്സുകാരിയായ പെൺകുട്ടിയെ പ്രതി വീടിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത് പറയുന്നു.തുടർന്ന് പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വിദേശത്തായിരുന്ന പെൺകുട്ടിയുടെ പിതാവിന് അയച്ചുനൽകുകയും […]

മൂന്നു വയസ്സുകാരിയ്ക്ക് പീഡനം ; മുത്തശ്ശൻ അറസ്റ്റിൽ

  സ്വന്തം ലേഖിക ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ ഭൈരവപട്ടണം ഗ്രാമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ മുത്തശ്ശൻ പിടിയിൽ.മൂന്ന് വയസ്സുകാരിയായ ചെറുമകളെ പീഡിപ്പിച്ച ഗംഗാ പ്രസാദ് എന്നയാളാണ് കുട്ടിയുടെ അമ്മയുടെ പരാതിയിൽ അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.കുട്ടിയെ മുത്തശ്ശനടുത്താക്കി അമ്മ പുറത്തു പോയിരുന്നു.ഈ സമയത്താണ് ഗംഗാ പ്രസാദ് കുട്ടിയെ പീഡിപ്പിച്ചത്.വീട്ടിൽ തിരിച്ചെത്തിയ അമ്മ മകൾ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി.ശേഷം കുഞ്ഞിനെ വൈദ്യപരിശോധനക്കായി ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു.തുടർന്നാണ് പരാതിയുമായി സമീപിച്ചതെന്നു മണ്ഡവല്ലി പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ജയകുമാർ പറഞ്ഞു.സംഭവത്തിൽ പോലീസ് തുടരന്വേഷണം ആരംഭിച്ചു.

കോട്ടയം ജില്ലയിൽ പോക്‌സോ കേസുകൾ വർദ്ധിക്കുന്നു ; ഈ വർഷം മാത്രം രജിസ്റ്റർ ചെയ്ത് 138 കേസുകൾ

  സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ ഓരോ ദിവസം പോകുംതോറും പോക്‌സോ കേസുകളുടെ എണ്ണം വർദ്ധിച്ച് വരുകയാണ്. അഞ്ചു വർഷത്തിനിടെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകൾ രണ്ടിരട്ടിയായ് വർദ്ധിച്ചു. വീടുകളിൽ പോലും കുട്ടികൾ സുരക്ഷിതരല്ലെന്നാണ് ബാലക്ഷേമ സമിതിയുടെ കണ്ടെത്തൽ. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകളിൽ സംസ്ഥാനത്ത് നാലാമതാണ് കോട്ടയം. 2013 ൽ 34 കേസാണ് രജിസ്റ്റർ ചെയ്തതെങ്കിൽ ഈ വർഷം മാത്രം 138 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എരുമേലി , മുണ്ടക്കയം , വൈക്കം , കുമരകം , ഈരാറ്റുപേട്ട , കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലാണ് പോക്‌സോ കേസുകൾ കൂടുതലായി […]

സ്വകാര്യ ബസിൽ ബാലികയ്ക്ക് പീഡനം ; പോലീസ് അന്വേഷണം ആരംഭിച്ചു

  സ്വന്തം ലേഖിക മലപ്പുറം : മലപ്പുറം തിരൂരിൽ സ്വകാര്യ ബസിൽ ബാലികക്ക് പീഡനം. ലൈംഗികാതിക്രമം സഹയാത്രിക മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തി പൊലീസിനു കൈമാറി. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകാൻ തയ്യാറായിട്ടില്ല. എന്നാൽ ദൃശ്യം പരിശോധിച്ച് തുടർ നടപടികളെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെയാണ് സംഭവം നടന്നത്. സ്വകാര്യ ബസിൽ വച്ച് പതിനഞ്ച് വയസിന് താഴേയുള്ള പെൺകുട്ടിയോട് കണ്ടക്ടർ മോശമായി പെരുമാറുകയായിരുന്നു. ഇത് പലതവണ ആവർത്തിച്ചപ്പോൾ തൊട്ടടുത്തുണ്ടായിരുന്ന സഹയാത്രിക ദൃശ്യങ്ങൾ ഫോണിൽ പകർത്തി. ശേഷം വിദേശത്തുള്ള അവരുടെ ഭർത്താവിന് ദൃശ്യങ്ങൾ അയച്ചുകൊടുത്തു. തുടർന്ന് […]

സ്‌കൂളിലും രക്ഷയില്ല ; എട്ടാം ക്ലാസ് വിദ്യാർത്ഥിനികളെ ക്ലാസ് മുറിയിൽ പീഡിപ്പിക്കാൻ ശ്രമിച്ച പ്യൂൺ അറസ്റ്റിൽ

സ്വന്തം ലേഖിക പയ്യന്നൂർ: വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്യൂൺ അറസ്റ്റിൽ. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാൾ അറസ്റ്റിലായത്. കാറമേലിലെ തെക്കേവീട്ടിൽ പ്രഭാകരനെയാണു പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. എട്ട്, ഒൻപത് ക്ലാസുകളിലെ വിദ്യാർഥിനികളെ ക്ലാസ് മുറിയിൽവച്ച് ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിന്മേലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിദ്യാർഥിനികൾ രക്ഷിതാക്കളോടു വിവരം പറഞ്ഞതിനെത്തുടർന്ന് ചൈൽഡ്ലൈൻ പ്രവർത്തകർ വിദ്യാർഥിനികളിൽനിന്നു വിവരം ശേഖരിച്ചിരുന്നു.വിദ്യാർഥിനികളിൽ നിന്നു മൊഴിയും രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

അഞ്ചു വയസ്സുകാരി സ്‌കൂളിൽ ബലാത്സംഗത്തിനിരയായി : ജീവനക്കാരൻ അറസ്റ്റിൽ ; പിടിയിലായത് മൂന്നു പെൺകുട്ടികളുടെ പിതാവ്

സ്വന്തം ലേഖിക ന്യുഡൽഹി: ദക്ഷിണ ഡൽഹിയിലെ ഒരു സ്വകാര്യ സ്‌കൂളിൽ പ്രൈമറി ക്ലാസ് വിദ്യാർത്ഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ തൂപ്പുകാരൻ അറസ്റ്റിൽ. അഞ്ചു വയസ്സുകാരി പീഡന വിവരം വീട്ടിൽ തുറന്നുപറഞ്ഞതോടെ സ്‌കൂൾ അധികൃതർ നടത്തിയ കൗൺസിലിംഗിലാണ് മൂന്നു പെൺകുട്ടികൾ പീഡനത്തിന് ഇരയായ വിവരം പുറത്തുവന്നത്. 2008 മുതൽ സ്‌കൂളിൽ തൂപ്പുകാരനായി ജോലി ചെയ്യുന്ന വിജയ് കുമാർ (45) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പെൺകുട്ടികളെ ശുചിമുറിയിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും എത്തിച്ചാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. മുൻപ് ഒരിക്കലും ഇത്തരമൊരു ആക്ഷേപം ഇയാൾക്കെതിരെ ഉയർന്നിട്ടില്ലാത്തതിനാൽ സ്‌കൂൾ അധികൃതരും […]