പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്; അറസ്റ്റിലായ പ്രതികളിലൊരാള്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹി

സ്വന്തം ലേഖകന്‍ മുണ്ടക്കയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹി. മുണ്ടക്കയം കരിനിലം പള്ളിപ്പറമ്പില്‍ സേവ്യര്‍, കോരുത്തോട് മടുക്ക ആതിരഭവനില്‍ അജയ് എന്നിവരെയാണ് മുണ്ടക്കയം സി.ഐ വി. ഷിബുകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് മാസമായി പെണ്‍കുട്ടി നിരന്തരമായി പീഡനത്തിന് ഇരയാവുകയായിരുന്നു. കുട്ടിയുടെ വീട്ടില്‍ വച്ചും അടുത്ത വീട്ടില്‍ വച്ചുമാണ് പീഡനം നടന്നത്. അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയില്‍ എത്തിച്ച പെണ്‍കുട്ടി തുടര്‍പരിശോധനയില്‍ രണ്ട് മാസം ഗഭിണിയാണെന്ന് അറിയുകയായിരുന്നു. ശേഷം പൊലീസിനെ വിവരമറിയിച്ചു. വീട്ടുകാരുടെ പരാതിയെ […]

ആറും ഒന്‍പതും വയസ്സ് പ്രായമുള്ള സഹോദരങ്ങളായ പെണ്‍കുഞ്ഞുങ്ങളെ പീഡിപ്പിച്ച 65കാരന്‍ അറസ്റ്റില്‍; പ്രതി കുട്ടികളുടെ അമ്മൂമ്മയുടെ സുഹൃത്ത്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : മംഗലപുരത്തിനടുത്ത് മുരുക്കുംപുഴയില്‍ ആറും ഒന്‍പതും വയസ്സ് പ്രായമുള്ള വിദ്യാര്‍ഥിനികളായ സഹോദരങ്ങളെ പീഡിപ്പിച്ച കേസില്‍ അറുപത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. മുരുക്കുംപുഴ സ്വദേശിയായ വിക്രമനെയാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്. അമ്മയുടെ അമ്മയോടൊപ്പം വാടകവീട്ടില്‍ കഴിയുന്നതിനിടെയാണ് പീഡനം. കുട്ടികളുടെ അമ്മുമ്മയോട് പരിചയം നടിച്ച് വീട്ടിലെത്തിയ ശേഷമായിരുന്നു പീഡനം. കുട്ടികള്‍ അയല്‍ക്കാരോട് പറഞ്ഞതോടെയാണ് വിവരം പുറം ലോകമറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. നാല് മാസത്തിനിടെ പലപ്പോഴായി ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്.

മുട്ട വില്‍പ്പനയ്‌ക്കെത്തി പ്ലസ്ടുകാരിയെ പ്രണയകെണിയില്‍ വീഴ്ത്തി; താലികെട്ട് കഴിഞ്ഞതോടെ താമസം ഭാര്യവീട്ടിലാക്കി; പണിക്ക് പോകാതെ മുഴുവന്‍ സമയവും ഫോണില്‍ കളി; ഒടുവിൽ മൂന്നാം ക്ലാസുകാരനായ അളിയനെ പീഡിപ്പിച്ച 19 വയസ്സുകാരന്‍ അകത്ത്

സ്വന്തം ലേഖകന്‍ കൊച്ചി: ചട്ടുകം പഴുപ്പിച്ചും തേപ്പുപെട്ടി ചൂടാക്കിയും മൂന്നാം ക്ലാസ്സുകാരനെ പൊള്ളലേല്‍പ്പിച്ച് പീഡിപ്പിച്ച അങ്കമാലി ചമ്പാനൂര്‍ കൈതാരത്ത് പ്രിന്‍സ് അരുണ്‍ (19) കുട്ടിയുടെ സഹോദരിയെ വിവാഹം കഴിച്ചത് ഭീഷണിപ്പെടുത്തിയെന്ന് പൊലീസ്. മരട് ഭാഗത്ത് മുട്ട വില്‍പ്പനയ്‌ക്കെത്തിയ ഇയാള്‍ പെണ്‍കുട്ടി പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് പിന്നാലെ നടന്ന് പാട്ടിലാക്കുകയായിരുന്നു. തുടക്കത്തില്‍ സ്‌നേഹപൂര്‍വ്വം പെരുമാറിയിരുന്ന ഇയാള്‍ പിന്നീട് നിസ്സാര കാര്യങ്ങള്‍ക്ക് പോലും ദേഷ്യപ്പെടാന്‍ തുടങ്ങി. ഈ ഘട്ടമെത്തിയപ്പോള്‍ പ്രണയം അവസാനിപ്പിക്കാന്‍ പെണ്‍കുട്ടി തീരുമാനിച്ചു. ഇത് അറിയിച്ചപ്പോള്‍ ഇരുവരും ഒപ്പമുള്ള ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും അമ്മയുടെ […]

ഓട്ടിസം ബാധിച്ച പതിനാലുകാരി സംരക്ഷണ കേന്ദ്രത്തില്‍ മരിച്ച സംഭവം; അയല്‍വാസിയും അച്ഛനും പീഡിപ്പിച്ചെന്ന പോക്‌സോ കേസ് പാതിവഴിയില്‍; കുട്ടി മരിച്ചപ്പോള്‍ ശിശുക്ഷേമ സമിതി അംഗത്തിനെതിരെ പരാതിയുമായി കുടുംബം

സ്വന്തം ലേഖകന്‍ ആലുവ: പോക്‌സോ കേസില്‍ ഇരയായ ഓട്ടിസം വെല്ലുവിളികള്‍ നേരിടുന്ന പതിന്നാല്കാരി സംരക്ഷണ കേന്ദ്രത്തില്‍ മരിച്ച സംഭവത്തില്‍ ശിശുക്ഷേമ സമിതി അംഗത്തിനെതിരെ പരാതിയുമായി കുടുംബം. ആലുവ സ്വദേശിനിയായ പെണ്‍കുട്ടിയെ 2019 മാര്‍ച്ചില്‍ അയല്‍വാസി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇതിന് പിന്നാലെ ശിശുക്ഷേമ സമിതിയംഗം പെണ്‍കുട്ടിയെ ചിറ്റേത്തുകരയിലെ അഗതി മന്ദിരത്തിലേക്ക് മാറ്റി. കുട്ടിയുടെ അച്ഛനെതിരെയും പൊലീസ് പീഡനത്തിന് കേസെടുത്തിരുന്നു. എന്നാല്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് അച്ഛനെതിരെയുള്ള വിചാരണ നിര്‍ത്തി വച്ചിരിക്കുകയാണ്. ഓട്ടിസം ബാധിച്ച കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലാക്കിയതിനുശേഷം തിരിഞ്ഞു നോക്കിയില്ലെന്നാണ് ആക്ഷേപം. നടപടി ആവശ്യപ്പെട്ട് കുടുംബം […]

‘കുട്ടികളെ നോക്കാന്‍ ആളില്ലാത്തത് കൊണ്ട് വേറെ വിവാഹം കഴിച്ചു, മതനിയമപ്രകാരം രണ്ടാം വിവാഹം നിയമപരം’; ഭര്‍ത്താവിന്റെ വാദത്തെ എതിര്‍ത്ത് ജമാഅത്ത് കമ്മിറ്റി; കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ വീണ്ടും വഴിത്തിരിവ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ ഭര്‍ത്താവിന്റെ രണ്ടാം വിവാഹം മതനിയമപ്രകാരം തെറ്റല്ലെന്ന വാദത്തിനെതിരെ ജമാഅത്ത് കമ്മിറ്റി രംഗത്ത്. രണ്ടാം വിവാഹം നിയമപരമല്ലെന്നും ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടില്ലന്നും കമ്മിറ്റി പ്രസിഡന്റ് പറഞ്ഞു. രണ്ടാം വിവാഹത്തെ എതിര്‍ത്ത് കോടതിയില്‍ പോയതിന് പിന്നാലെയാണ് കുട്ടികളെ ഏറ്റെടുക്കാന്‍ ഭര്‍ത്താവ് മുന്നോട്ട് വന്നതും കുട്ടികളുടെ അമ്മയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതും. കുട്ടികളെ ഉപേക്ഷിച്ചു പോയ അമ്മയാണെന്നും കുട്ടികളെ നോക്കാന്‍ ആളില്ലാത്തത് കൊണ്ട് വേറെ വിവാഹം കഴിച്ചെന്നും മതനിയമപ്രകാരം രണ്ടാം വിവാഹം നിയമപരമെന്നുമാണ് ഇയാളുടെ വാദം. ആദ്യഭാര്യയെ […]

ദത്തെടുത്ത പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ അറുപത്കാരന്‍ അറസ്റ്റില്‍; പീഡനത്തെ തുടര്‍ന്ന് അനാഥാലയത്തിലേക്ക് തിരിച്ച് പോയ കുട്ടിയെ വീണ്ടും ദത്തെടുക്കാന്‍ ശ്രമിച്ചു

സ്വന്തം ലേഖകന്‍ കണ്ണൂര്‍: കൂത്തുപറമ്പില്‍ ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറുപതുകാരന്‍ അറസ്റ്റില്‍. കണ്ടംകുന്ന് ചമ്മനാപ്പറമ്പില്‍ സി.ജി.ശശികുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫോസ്റ്റര്‍ കെയര്‍ പദ്ധതി വഴി താത്ക്കാലിക സംരക്ഷണത്തിനാണ് ഇയാള്‍ പെണ്‍കുട്ടിയെ ദത്തെടുത്തത്. താത്കാലിക പരിരക്ഷയുടെ കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ പെണ്‍കുട്ടി അനാഥാലയത്തിലേക്ക് മടങ്ങുകയും ചെയ്തു. 2017ല്‍ നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറംലോകമറിയുന്നത്. കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടിയുടെ സഹോദരിയാണ് പീഡന വിവരം പുറത്തു പറഞ്ഞത്. പീഡന സമയത്ത് പെണ്‍കുട്ടിക്ക് 15 വയസ്സായിരുന്നതിനാല്‍ പോക്സോ നിയമപ്രകാരമാണ് കേസ്. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി അനാഥാലയത്തിലേക്ക് തിരിച്ചു പോയി. […]

‘അമ്മയ്‌ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ സഹോദരനെ നിര്‍ബന്ധിച്ചു’; കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ ഇളയകുട്ടിയുടെ വെളിപ്പെടുത്തല്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കടക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. അമ്മയ്‌ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ സഹോദരനെ നിര്‍ബന്ധിച്ചിരുന്നതായി ഇളയകുട്ടി. 17ഉം 14ഉം 11ഉം വയസുള്ള മൂന്ന് ആണ്‍കുട്ടികളും 6 വയസുള്ള പെണ്‍കുട്ടിയുമാണ് കുറ്റാരോപിതയായ യുവതിക്കുള്ളത്. ദമ്പതികളുടേത് പ്രണയവിവാഹമായിരുന്നെങ്കിലും നിരന്തര പീഡനമായതോടെ മൂന്ന് വര്‍ഷമായി ഇരുവരും വേര്‍പെട്ടാണ് താമസിക്കുന്നത്. ഇതോടെ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചു. അതിന് ശേഷം മൂന്ന് കുട്ടികളെ ഭര്‍ത്താവിനൊപ്പം കൊണ്ടുപോയി. ഭാര്യയ്‌ക്കെതിരെ പരാതിയുമായെത്തിയ ഭര്‍ത്താവ് നിയമപരമായി വിവാഹമോചനം നേടാതെയാണ് മറ്റൊരു വിവാഹം കഴിച്ചതെന്നും ആരോപണമുണ്ട്. ഭര്‍ത്താവിന്റെ രണ്ടാംവിവാഹത്തെ […]

പതിനേഴുകാരിയെ 32കാരൻ വിവാഹം കഴിച്ചു ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച് പീഡിപ്പിച്ച 32കാരനും കല്യാണത്തിന് ഒത്താശ ചെയ്ത പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ

സ്വന്തം ലേഖകൻ ചാലക്കുടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മധ്യവയസ്‌കന് വിവാഹം ചെയ്തു നൽകിയ പെൺകുട്ടിയുടെ അമ്മ പൊലീസ് പിടിയിൽ. മാടായിക്കോണം സ്വദേശിയായ യുവതിയാണ് പതിനേഴുകാരിയായ തന്റെ മകളെ 32 വയസുകാരന് വിവാഹം ചെയ്ത് നൽകിയത്. 17 കാരിയെ വിവാഹം ചെയ്യുകയും തുടർന്ന് പീഡനത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ സിത്താരനഗർ പണിക്കവീട്ടിൽ വിപിനെ ( 32) കഴിഞ്ഞ ദിവസം ചാലക്കുടി എസ്‌ഐ കെ.കെ. ബാബുവും സംഘവും അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച എലിഞ്ഞപ്രയ്ക്കു സമീപമുള്ള ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. എന്നാൽ ശൈശവ വിവാഹം നടക്കുന്നതായി തൃശൂരിലെ […]

അതിക്രൂരമായി പീഡിപ്പിച്ച് കെട്ടിത്തൂക്കിയ വാളയാറിലെ പെണ്‍കുഞ്ഞുങ്ങള്‍; ആദ്യ അന്വേഷണം വെറുപ്പുളവാക്കുന്നതെന്ന് ഹൈക്കോടതി; പ്രതികളെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കി, വാളയാര്‍ കേസില്‍ പുനരന്വേഷണത്തിന് സാധ്യത; പോക്‌സോ കോടതി ജഡ്ജിമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും

സ്വന്തം ലേഖകന്‍ കൊച്ചി: സര്‍ക്കാരിന്റെയും കുട്ടികളുടെ അമ്മയുടെയും അപ്പീല്‍ അംഗീകരിച്ച് വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണകോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. പാലക്കാട് പോക്‌സോ കോടതിയുടെ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. വാളയാര്‍ കേസില്‍ പുനര്‍വിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. വിചാരണയില്‍ വീഴ്ചയുണ്ടെന്നും അതിനാല്‍ വിധി റദ്ദാക്കണമെന്നും സര്‍ക്കാരും നിലപാട് എടുത്തിരുന്നു. അതു കൊണ്ട് തന്നെ പുനര്‍വിചാരണയ്ക്ക് മുമ്പ് പുനരന്വേഷണത്തിന് സാധ്യതയുണ്ട്. ഇതിനുള്ള നിയമവശങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. സിബിഐ അന്വേഷണമെന്ന ആവശ്യത്തിനും സാധ്യത കൂടും. ഇതിലും സര്‍ക്കാര്‍ തീരുമാനം നിര്‍ണ്ണായകമാകും. കേസ് സിബിഐ അന്വേഷിക്കണമെന്നാണ് സമര […]

ആദിവാസി ബാലികമാരെ പീഡിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍; കുട്ടികളെ പീഡിപ്പിച്ചത് പുതുവര്‍ഷ തലേന്ന് മൈസൂരിലെ ലോഡ്ജിലെത്തിച്ച്

സ്വന്തം ലേഖകന്‍ വയനാട്: കമ്പളക്കാട് ആദിവാസി ബാലികമാരെ പീഡിപ്പിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കമ്പളക്കാട് സ്വദേശി മുഹമ്മദ് നൗഫല്‍, കണിയാമ്പറ്റ ഷമീം എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളും സുഹൃത്തുക്കളാണ്. ഇവരുമായി നൗഫലും ഷമീമും ഫോണില്‍ വിളിച്ചും മറ്റും ബന്ധം സ്ഥാപിക്കുകയായിരുന്നു. പുതുവത്സര തലേന്ന് ഇവര്‍ പെണ്‍കുട്ടികളുമായി മൈസൂരിലേക്ക് കടന്നു. ശേഷം മൈസൂരിലെ ലോഡ്ജില്‍ മുറിയെടുത്ത് കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. ഇതില്‍ ഒരു പെണ്‍കുട്ടിയെ കാണാനില്ലെന്ന രക്ഷിതാവിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. പ്രതികളില്‍ ഒരാള്‍ക്ക് പതിനെട്ടും മറ്റൊരാള്‍ക്ക് പത്തൊമ്പത് വയസുമാണ് പ്രായം. […]