കോട്ടയം ജില്ലയിൽ പോക്‌സോ കേസുകൾ വർദ്ധിക്കുന്നു ; ഈ വർഷം മാത്രം രജിസ്റ്റർ ചെയ്ത് 138 കേസുകൾ

കോട്ടയം ജില്ലയിൽ പോക്‌സോ കേസുകൾ വർദ്ധിക്കുന്നു ; ഈ വർഷം മാത്രം രജിസ്റ്റർ ചെയ്ത് 138 കേസുകൾ

 

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ ഓരോ ദിവസം പോകുംതോറും പോക്‌സോ കേസുകളുടെ എണ്ണം വർദ്ധിച്ച് വരുകയാണ്. അഞ്ചു വർഷത്തിനിടെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകൾ രണ്ടിരട്ടിയായ് വർദ്ധിച്ചു. വീടുകളിൽ പോലും കുട്ടികൾ സുരക്ഷിതരല്ലെന്നാണ് ബാലക്ഷേമ സമിതിയുടെ കണ്ടെത്തൽ.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകളിൽ സംസ്ഥാനത്ത് നാലാമതാണ് കോട്ടയം. 2013 ൽ 34 കേസാണ് രജിസ്റ്റർ ചെയ്തതെങ്കിൽ ഈ വർഷം മാത്രം 138 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എരുമേലി , മുണ്ടക്കയം , വൈക്കം , കുമരകം , ഈരാറ്റുപേട്ട , കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലാണ് പോക്‌സോ കേസുകൾ കൂടുതലായി രേഖപ്പെടുത്തിയത്. ജൂലൈയിൽ മാത്രം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 22 കേസുകളാണ്.

പോക്‌സോ കേസുകളുടെ എണ്ണത്തിൽ 2013ൽ പതിനൊന്നാം സ്ഥാനത്തായിരുന്ന കോട്ടയം 2019 ആയപ്പോൾ നാലാമതെത്തി. കിടങ്ങൂരിൽ പതിമൂന്ന് വയസുകാരി അഞ്ചു പേരുടെ ലൈംഗികാതിക്രമത്തിനിരയായതാണ് ജില്ലയിലെ ഒടുവിലത്തെ പോക്‌സോ കേസ്. ബോധവൽക്കരണം ശക്തമാക്കിയതോടെയാണ് കൂടുതൽ പരാതികൾ എത്തിത്തുടങ്ങിയതെന്നാണ് പൊലീസും ജില്ലാ ബാലക്ഷേമ സമിതിയും പറയുന്നത്.