play-sharp-fill

ജോലിക്ക് വരാതെ ദിവസങ്ങളോളം ഒപ്പിട്ട് ശമ്പളം വാങ്ങിയ സിഐടിയു സംസ്ഥാന നേതാവായ വനിത ഉദ്യോഗസ്ഥയ്ക്ക് സസ്‌പെൻഷൻ;

ദിവസങ്ങളോളം ഓഫീസിൽ ജോലിക്ക് ഹാജരാകാതെ രജിസ്റ്ററിൽ ഒപ്പിട്ട് ശമ്പളം കൈപ്പറ്റിയ വനിത ജീവനക്കാരിക്ക് സസ്‌പെൻഷൻ. ബവ്‌കോ തൃശൂർ വെയർഹൗസിലെ ലേബലിംഗ് തൊഴിലാളിയായ കെ വി പ്രതിഭയെ ആണ് ബവ്‌കോ ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്തത്. ഇവർ ബവ്‌കോയിലെ സിഐടിയു തൊഴിലാളി സംഘടനയുടെ സംസ്ഥാന ഭാരവാഹിയാണ്. സി ഐ ടി യു ബവ്‌കോ യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ് പ്രതിഭ. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നിരവധി ദിവസങ്ങളിൽ ജോലിക്ക് ഹാജരാകാതെ ഉദ്യോഗസ്ഥ ശമ്പളം കൈപ്പറ്റിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2020 ഡിസംബർ 26,28,29 തീയതികളിലും, കഴിഞ്ഞ വർഷം സെപ്തംബർ […]

ഈ ജനപ്രിയ ബ്രാൻഡുകളെല്ലാം ആവശ്യം പോലെ ബാറിലുണ്ട്, എന്നാൽ സർക്കാർ ഔട്ട്‌ലെറ്റുകളിലുള്ളത് വില കൂടിയതും ചാത്തൻ ബ്രാൻഡുകളും, ബാർ മുതലാളിമാർക്ക് വേണ്ടി ആര് ഇതിനായി ചരട് വലിക്കുന്നു?സംസ്ഥാന ഖജനാവിന്റെ നട്ടെല്ലായ ബെവ്‌കോയ്ക്ക് പൂട്ട് വീഴുമോ?

വിദേശ മദ്യ വ്യാപാരികളുടെ ഒത്തുകളിയെ തുടർന്ന് സർക്കാർ ഔട്ട് ലെറ്റുകളായ ബെവ്‌കോയിലും കൺസ്യൂമർഫെഡിലും പോപ്പുലർ ബ്രാൻഡ് മദ്യങ്ങളില്ല. വിൽപ്പനക്കുള്ളതാകട്ടെ, തീരെ ചാത്തൻ ബ്രാൻഡുകളും വൻ വിലയുള്ളവയും മാത്രം. ഹെർക്കുലീസ്, ഹണീബി, ഓൾഡ് മങ്ക്, ഒ,സി.ആർ, എം.സി.ബി, വൈറ്റ് മിസ് ചീഫ് തുടങ്ങി സാധാരണ ബ്രാൻഡുകളാണ് ഔട്ട് ലെറ്റുകളിൽ ഇല്ലാത്തത്. വാർഷിക വിൽപ്പന അനുസരിച്ച് സർക്കാർ നികുതി ഏർപ്പെടുത്തിയതോടെ പ്രമുഖ ബ്രാൻഡഡ് കമ്പനികൾ സർക്കാർ ഔട്ട് ലെറ്റുകൾക്ക് മദ്യം കൊടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായി പറയുന്നത്. വിൽപ്പന കുറവുള്ള കമ്പനികൾ അവരുടെ മദ്യം വിൽക്കാൻ ഈ അവസരം […]

സംസ്ഥാനത്തെ ബെവ്‌കോ പ്രീമിയം കൗണ്ടറുകളില്‍ മോഷണം വര്‍ധിക്കുന്നു; രണ്ട് മാസത്തിനിടെ നഷ്ടം 42, 868 രൂപ; സ്വയം മദ്യം തെരഞ്ഞെടുക്കാവുന്ന പ്രീമിയം കൗണ്ടറുകള്‍ ബെവ്കോയ്ക്ക് തലവേദനയായിരിക്കുകയാണ്.

സംസ്ഥാനത്തെ ബെവ്കോ പ്രീമിയം കൗണ്ടറുകളിലെ മോഷണം വര്‍ധിക്കുന്നു. രണ്ട് മാസത്തിനിടെ 42,868 രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വിവിധ ഔട്ട്‌ലെറ്റുകളില്‍ നിന്നായി ജവാനും ബെക്കാര്‍ഡിയുമാണ് കൂടുതലും മോഷണം പോയിരിക്കുന്നത്. 36 കേസുകള്‍ ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വയം മദ്യം തെരഞ്ഞെടുക്കാവുന്ന പ്രീമിയം കൗണ്ടറുകള്‍ ബെവ്കോയ്ക്ക് തലവേദനയായിരിക്കുകയാണ്. ഔട്ട്‌ലെറ്റുകള്‍ക്കു മുന്നിലെ നീണ്ട നിര ഒഴിവാക്കാനാണ് പ്രീമിയം കൗണ്ടറുകള്‍ ആരംഭിച്ചത്. എന്നാല്‍ ഇവിടങ്ങളില്‍ മതിയായ സുരക്ഷാ സംവിധാനമില്ലെന്ന് ആരോപണമുണ്ട്. വനിതാ ജീവനക്കാരുള്ള ഔട്ട്‌ലെറ്റുകളിലും വേണ്ടത്ര സുരക്ഷ ഏര്‍പ്പെടുത്തിയിട്ടില്ല. ഇത് മുതലെടുത്താണ് മോഷണം വര്‍ധിക്കുന്നത്. അതാത് ഔട്ട്‌ലെറ്റുകളാണ് ഇത് സംബന്ധിച്ച് […]

ഇരുപത്തി രണ്ട് ലിറ്റര്‍ വിദേശമദ്യവുമായി പന്തളത്ത് യുവാവ് പിടിയില്‍…

കൊല്ലം ശൂരനാട് പാലക്കടവ് പുള്ളിക്കുളം അനില്‍ ഭവനില്‍ അനില്‍കുമാര്‍ (38) ആണ് വ്യാഴാഴ്ച രാവിലെ പിടിയിലായത്. പന്തളം കുന്നിക്കുഴി മുക്കിലുള്ള ബിവറേജസില്‍ നിന്നും 22 ലിറ്റര്‍ വിദേശമദ്യം വാങ്ങി പോകുന്ന വഴിക്കാണ് പോലീസ് പിടിയിലായത്. അനില്‍കുമാര്‍ ഇതിന് മുമ്പും പലതവണ പന്തളത്തെ ബിവറേജില്‍ നിന്നും മദ്യം വാങ്ങിയിട്ടുണ്ട് ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍. ജില്ലാ ഡാന്‍സാഫ് ടീമും പന്തളം പോലീസും ചേര്‍ന്നാണ് പിടികൂടിയത്. ജില്ലാ ഡാന്‍സാഫ് സംഘത്തിലെ എസ്‌ഐ അജി സാമുവേല്‍, സി പി ഒ അഖില്‍, പന്തളം എസ് ഐ […]

ബെവ്ക്യൂ അപ്പ് പുനരാരംഭിക്കുന്നു; ലോക്ക് ഡൗണില്‍ മദ്യവിതരണം എങ്ങനെ? ഹോം ഡെലിവറി ഉണ്ടാകുമോ? ; മദ്യവിതരണത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുത്ത് എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദന്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ലോക്ക്ഡൗണില്‍ ബെവ്ക്യൂ അപ്പ് പുനരാരംഭിക്കുന്നു എന്ന സുപ്രധാന തീരുമാനവുമായി എക്സൈസ് മന്ത്രി എംവി ഗോവിന്ദന്‍. മദ്യം തല്‍ക്കാലം ഹോം ഡെലിവറിയായി എത്തിക്കേണ്ടെന്നാണ് തീരുമാനം. മദ്യ വിതരണം എങ്ങനെ നടത്താനാകുമെന്നത് സംബന്ധിച്ച് എംവി ഗോവിന്ദന്‍ ബെവ്കോ എംഡിയുമായി ചര്‍ച്ച നടത്തി. ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യണമെങ്കില്‍ കേരള വിദേശമദ്യ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണം. ഒപ്പം അബ്കാരി ഷോപ്പ് ഡിസ്പോസല്‍ റൂളിലും ഭേദഗതി വേണം. ഇതുസംബന്ധിച്ച് ബെവ്കോ എംഡിയുടെ മുന്നില്‍ ഏതെങ്കിലും കമ്പനിയുടെ അപേക്ഷ എത്തിയാല്‍ അത് എക്സൈസ് കമ്മിഷണര്‍ക്കു കൈമാറും. […]

ആറ്റിങ്ങല്‍ വെയര്‍ഹൗസില്‍ മോഷണം, അമ്പത് കെയ്‌സ് മദ്യം കാണാനില്ല

സ്വന്തം ലേഖകൻ    ആറ്റിങ്ങല്‍: ബിവറേജസ് കോര്‍പ്പറേഷന്റെ ആറ്റിങ്ങല്‍ വെയര്‍ഹൗസില്‍ മോഷണം. അമ്പതിലധികം കേസ് മദ്യം നഷ്ടപ്പെട്ടതായാണ് സൂചന. കഴിഞ്ഞയൊരു മാസമായി കോവിഡിനെ തുടര്‍ന്ന് മദ്യനീക്കം നിലച്ചിരിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് വ്യാജമദ്യം പരിസരത്ത് വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. തുടര്‍ന്നു എക്‌സൈസ് നടത്തിയ അന്വേഷണത്തിലാണ് ആറ്റിങ്ങല്‍ പരിസരത്ത് നിന്നും വിദേശമദ്യം പിടിച്ചെടുത്തത്. ഇതില്‍ എക്‌സൈസിന്റെ പരിശോധന മുദ്രയില്ലെന്ന വിവരമാണ് പരിശോധന ആറ്റിങ്ങല്‍ വെയര്‍ഹൗസിലേക്ക് വ്യാപിപിച്ചത്.   ഗോഡൗണ്‍ പരിശോധിക്കുന്നതിനായി വെയര്‍ഹൗസ് മാനേജരെ വിളിച്ചു വരുത്തി നടത്തിയ അന്വേഷണത്തിലാണ് അമ്പതിലധികം കെയ്‌സ് മദ്യത്തിന്റെ കുറവ് കണ്ടെത്തിയത്. മെയ് 9 നാണ് […]

മദ്യം നിങ്ങളുടെ വീട്ടിൽ എത്തും…! ബെവ്‌കോ ഹോം ഡെലിവറിയ്ക്ക് അടുത്തയാഴ്ച തുടക്കമാകും ; ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക പ്രീമിയം ബ്രാൻഡുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബിറവറേജുകൾ അടച്ചിരുന്നു. ഈ സാഹചര്യത്തിൽ ആവശ്യക്കാർക്ക് മദ്യം വീട്ടിലെത്തിക്കാനുള്ള ബെവ്‌കോയുടെ ഹോം ഡെലിവറിയ്ക്ക് അടുത്തയാഴ്ച തുടക്കമാകും. ആദ്യഘട്ടമെന്നോണം തിരുവനന്തപുരത്തും എറണാകുളത്തുമായിരിക്കും പദ്ധതി നടപ്പിലാക്കുക. അതോടൊപ്പം ആവശ്യക്കാർക്ക് മദ്യം ബെവ്‌കോ തന്നെ വീട്ടിലെത്തിക്കുമോ അതോ സ്വകാര്യ സേവന കമ്പനികളെ ആശ്രയിക്കണമോ എന്ന കാര്യത്തിലും ഉടൻ തീരുമാനമാകും. ഇതുമായി ബന്ധപ്പെട്ടുള്ള വിശദ റിപ്പോർട്ട് ഈ ആഴ്ച തന്നെ സർക്കാരിനു കൈമാറിയേക്കും. കോവിഡ് രണ്ടാംവരവ് കടുത്തതോടെയാണ് ഹോം ഡെലിവറിയുടെ സാധ്യതകൾ ബിറവേറജസ് കോർപ്പറേഷൻ പരിശോധിച്ചത്. പ്രീമിയം ബ്രാൻഡുകളായിരിക്കും […]

നാഗമ്പടം ബിവ്‌റേജ് ഔട്ട്‌ലെറ്റ് കോവിഡ് വിതരണ കേന്ദ്രമായി മാറി; ബിവ്‌റേജിലെത്തുന്നവരില്‍ ഭൂരിഭാഗവും അന്യസംസ്ഥാന തൊഴിലാളികള്‍; തല്ലാനും തലോടാനുമാകാതെ ഗതികെട്ട് പൊലീസ്

സ്വന്തം ലേഖകന്‍ കോട്ടയം: നാഗമ്പടം ബിവ്‌റേജില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടംകൂടി. കോവിഡ് വ്യാപനവും പരിണിത ഫലങ്ങളും ഓര്‍ക്കാതെ ഔട്ട്ലെറ്റ് പരിസരവും കടന്ന് നാഗമ്പടം ബസ് സ്റ്റാന്‍ഡിന് സമീപം വരെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യൂ നീണ്ടു. വാര്‍ത്തകളിലൂടെ രാജ്യത്തെ കോവിഡിന്റെ ഭീകരാവസ്ഥ തിരിച്ചറിഞ്ഞ മലയാളികളില്‍ ഭൂരിഭാഗവും കോവിഡ് നിയന്ത്രണങ്ങള്‍ അനുസരിച്ചാണ് മുന്നോട്ട് പോകുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുന്ന നാട്ടുകാരുടെ ജീവന് ഭീഷണിയായി മാറുകയാണ് അന്യസംസ്ഥാന തൊഴിലാളികളില്‍ അധികവും. നാഗമ്പടം ബെവ്‌കോയില്‍ ഇന്ന് അനുഭവപ്പെട്ട തിരക്കിന് പിന്നിലും ഇവര്‍ തന്നെയായിരുന്നു. പൊലീസിന്റെ […]

വാക്‌സിന്‍ കേന്ദ്രങ്ങളേക്കാള്‍ തിരക്ക് നാഗമ്പടം ബിവ്‌റേജസില്‍; ഞങ്ങളുടെ വാക്‌സിന്‍ ഇതാണെന്ന് കുടിയന്മാര്‍; പാഞ്ഞ് നടന്ന് പെറ്റിയടിക്കുന്ന ഏമാന്‍മാര്‍ ബിവ്‌റേജസിലെ തിരക്ക് കണ്ടില്ലേ? ; ‘ബെവ്‌കോയുടെ വാക്‌സിന്‍’ വാങ്ങാന്‍ സാമൂഹിക അകലം വേണ്ട, മാസ്‌ക് വേണ്ട, രജിസ്‌ട്രേഷനും വേണ്ട

സ്വന്തം ലേഖകന്‍ കോട്ടയം: നാഗമ്പടം ബിവ്‌റേജസ് ഔട്ട്‌ലറ്റില്‍ നിയന്ത്രണാതീതമായ തിക്കും തിരക്കും. ഔട്ട്‌ലറ്റ് പരിസരവും കടന്ന് നാഗമ്പടം ബസ് സ്റ്റാന്‍ഡിന് സമീപം വരെ ക്യൂ നീണ്ടു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് ഉറപ്പ് വരുത്താന്‍ നഗരത്തിന് തലങ്ങും വിലങ്ങും പാഞ്ഞ് നടക്കുന്ന പൊലീസ് നാഗമ്പടം ബിവ്‌റേജസിലെ തിരക്ക് കണ്ടിട്ടും നടപടിയെടുത്തില്ല. ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍ ഉള്‍പ്പെടെയുള്ള കോട്ടയത്തെ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ നിയന്ത്രണാതീതമായ തിരക്ക് അനുഭവപ്പെട്ടതും അവിടെ പൊലീസ് ഇടപെട്ടതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തേര്‍ഡ് ഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വാക്‌സിന്‍ വിതരണ […]

സംസ്ഥാനത്ത് മദ്യവില വര്‍ധിപ്പിക്കും; ലിറ്ററിന് മിനിമം 100 രൂപയെങ്കിലും വില വര്‍ദ്ധന ഉറപ്പായി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂട്ടേണ്ടി വരുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബിവറേജസ് കോര്‍പറേഷന്റേതായിരിക്കും. അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയ സാഹചര്യത്തിലാണ് പുതിയ നീക്കമെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ധനയാണ് ഇപ്പോള്‍ നിര്‍ദ്ദേശം വന്നിരിക്കുന്നതെന്നും ടി പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. മദ്യവിലയുടെ കാര്യത്തില്‍ ബെവ്‌കോയുടെ തീരുമാനം സര്‍ക്കാര്‍ ഉടന്‍ അംഗീകരിക്കുമെന്നാണ് സൂചന. ആനുപാതികമായി നികുതിയും കൂടുന്നതോടെ മദ്യത്തിന് ലിറ്ററിന് കുറഞ്ഞത് നൂറു രൂപയെങ്കിലും വില വര്‍ദ്ധന ഉറപ്പായി. മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള […]