ജോലിക്ക് വരാതെ ദിവസങ്ങളോളം ഒപ്പിട്ട് ശമ്പളം വാങ്ങിയ സിഐടിയു സംസ്ഥാന നേതാവായ വനിത ഉദ്യോഗസ്ഥയ്ക്ക് സസ്‌പെൻഷൻ;

ജോലിക്ക് വരാതെ ദിവസങ്ങളോളം ഒപ്പിട്ട് ശമ്പളം വാങ്ങിയ സിഐടിയു സംസ്ഥാന നേതാവായ വനിത ഉദ്യോഗസ്ഥയ്ക്ക് സസ്‌പെൻഷൻ;

ദിവസങ്ങളോളം ഓഫീസിൽ ജോലിക്ക് ഹാജരാകാതെ രജിസ്റ്ററിൽ ഒപ്പിട്ട് ശമ്പളം കൈപ്പറ്റിയ വനിത ജീവനക്കാരിക്ക് സസ്‌പെൻഷൻ. ബവ്‌കോ തൃശൂർ വെയർഹൗസിലെ ലേബലിംഗ് തൊഴിലാളിയായ കെ വി പ്രതിഭയെ ആണ് ബവ്‌കോ ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്തത്. ഇവർ ബവ്‌കോയിലെ സിഐടിയു തൊഴിലാളി സംഘടനയുടെ സംസ്ഥാന ഭാരവാഹിയാണ്. സി ഐ ടി യു ബവ്‌കോ യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ് പ്രതിഭ.

കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നിരവധി ദിവസങ്ങളിൽ ജോലിക്ക് ഹാജരാകാതെ ഉദ്യോഗസ്ഥ ശമ്പളം കൈപ്പറ്റിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2020 ഡിസംബർ 26,28,29 തീയതികളിലും, കഴിഞ്ഞ വർഷം സെപ്തംബർ 25 നും ഇവർ ജോലിക്കെത്തിയില്ല. എന്നാൽ രജിസ്റ്ററിൽ പിന്നീട് ഒപ്പിട്ടിരുന്നു. പത്ത് മാസം മുൻപ് തൃശൂർ ജില്ലാ ഓഡിറ്റ് വിഭാഗം ഇത് കണ്ടെത്തി റിപ്പോർട്ട് നൽകിയെങ്കിലും രാഷ്ട്രീയ സമ്മർദത്തെത്തുടർന്ന് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി എടുക്കാൻ വൈകുകയായിരുന്നു.

Tags :