സംസ്ഥാനത്തെ ബെവ്‌കോ പ്രീമിയം കൗണ്ടറുകളില്‍ മോഷണം വര്‍ധിക്കുന്നു; രണ്ട് മാസത്തിനിടെ നഷ്ടം 42, 868 രൂപ; സ്വയം മദ്യം തെരഞ്ഞെടുക്കാവുന്ന പ്രീമിയം കൗണ്ടറുകള്‍ ബെവ്കോയ്ക്ക് തലവേദനയായിരിക്കുകയാണ്.

സംസ്ഥാനത്തെ ബെവ്‌കോ പ്രീമിയം കൗണ്ടറുകളില്‍ മോഷണം വര്‍ധിക്കുന്നു; രണ്ട് മാസത്തിനിടെ നഷ്ടം 42, 868 രൂപ; സ്വയം മദ്യം തെരഞ്ഞെടുക്കാവുന്ന പ്രീമിയം കൗണ്ടറുകള്‍ ബെവ്കോയ്ക്ക് തലവേദനയായിരിക്കുകയാണ്.

സംസ്ഥാനത്തെ ബെവ്കോ പ്രീമിയം കൗണ്ടറുകളിലെ മോഷണം വര്‍ധിക്കുന്നു. രണ്ട് മാസത്തിനിടെ 42,868 രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വിവിധ ഔട്ട്‌ലെറ്റുകളില്‍ നിന്നായി ജവാനും ബെക്കാര്‍ഡിയുമാണ് കൂടുതലും മോഷണം പോയിരിക്കുന്നത്. 36 കേസുകള്‍ ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വയം മദ്യം തെരഞ്ഞെടുക്കാവുന്ന പ്രീമിയം കൗണ്ടറുകള്‍ ബെവ്കോയ്ക്ക് തലവേദനയായിരിക്കുകയാണ്.

ഔട്ട്‌ലെറ്റുകള്‍ക്കു മുന്നിലെ നീണ്ട നിര ഒഴിവാക്കാനാണ് പ്രീമിയം കൗണ്ടറുകള്‍ ആരംഭിച്ചത്. എന്നാല്‍ ഇവിടങ്ങളില്‍ മതിയായ സുരക്ഷാ സംവിധാനമില്ലെന്ന് ആരോപണമുണ്ട്. വനിതാ ജീവനക്കാരുള്ള ഔട്ട്‌ലെറ്റുകളിലും വേണ്ടത്ര സുരക്ഷ ഏര്‍പ്പെടുത്തിയിട്ടില്ല. ഇത് മുതലെടുത്താണ് മോഷണം വര്‍ധിക്കുന്നത്. അതാത് ഔട്ട്‌ലെറ്റുകളാണ് ഇത് സംബന്ധിച്ച് പരാതി നല്‍കി കേസുമായി മുന്നോട്ട് പോകുന്നത്.

മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം വിലകുറഞ്ഞ മദ്യങ്ങള്‍ക്കായി പ്രീമിയം കൗണ്ടറുകളില്‍ ഔട്ട്‌ലെറ്റ്
മാതൃകയില്‍ പ്രത്യേകം കൗണ്ടറുകള്‍ ആരംഭിക്കുന്ന കാര്യം ബെവ്കോ ആലോചിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :