നാഗമ്പടം ബിവ്‌റേജ് ഔട്ട്‌ലെറ്റ് കോവിഡ് വിതരണ കേന്ദ്രമായി മാറി; ബിവ്‌റേജിലെത്തുന്നവരില്‍ ഭൂരിഭാഗവും അന്യസംസ്ഥാന തൊഴിലാളികള്‍; തല്ലാനും തലോടാനുമാകാതെ ഗതികെട്ട് പൊലീസ്

നാഗമ്പടം ബിവ്‌റേജ് ഔട്ട്‌ലെറ്റ് കോവിഡ് വിതരണ കേന്ദ്രമായി മാറി; ബിവ്‌റേജിലെത്തുന്നവരില്‍ ഭൂരിഭാഗവും അന്യസംസ്ഥാന തൊഴിലാളികള്‍; തല്ലാനും തലോടാനുമാകാതെ ഗതികെട്ട് പൊലീസ്

സ്വന്തം ലേഖകന്‍

കോട്ടയം: നാഗമ്പടം ബിവ്‌റേജില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടംകൂടി. കോവിഡ് വ്യാപനവും പരിണിത ഫലങ്ങളും ഓര്‍ക്കാതെ ഔട്ട്ലെറ്റ് പരിസരവും കടന്ന് നാഗമ്പടം ബസ് സ്റ്റാന്‍ഡിന് സമീപം വരെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യൂ നീണ്ടു.

വാര്‍ത്തകളിലൂടെ രാജ്യത്തെ കോവിഡിന്റെ ഭീകരാവസ്ഥ തിരിച്ചറിഞ്ഞ മലയാളികളില്‍ ഭൂരിഭാഗവും കോവിഡ് നിയന്ത്രണങ്ങള്‍ അനുസരിച്ചാണ് മുന്നോട്ട് പോകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുന്ന നാട്ടുകാരുടെ ജീവന് ഭീഷണിയായി മാറുകയാണ് അന്യസംസ്ഥാന തൊഴിലാളികളില്‍ അധികവും. നാഗമ്പടം ബെവ്‌കോയില്‍ ഇന്ന് അനുഭവപ്പെട്ട തിരക്കിന് പിന്നിലും ഇവര്‍ തന്നെയായിരുന്നു.

പൊലീസിന്റെ നിര്‍ദ്ദേശങ്ങളോട് സഹകരിക്കില്ലെന്ന വാശിയിലാണ് പലരുടെയും പെരുമാറ്റം. ഭൂരിഭാഗത്തിനും തിരിച്ചറിയല്‍ രേഖ പോലും കയ്യിലില്ല.

കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുന്ന പൊലീസിന് ചെവികൊടുക്കാന്‍ പോലും പലരും തയ്യാറല്ല. ഭാഷയും ആശയവിനിമയത്തിന് തടസ്സമാകുന്നുണ്ട്.

കൂട്ടമായി താമസിക്കുന്ന ഇവരില്‍ പലരും പല സ്ഥലങ്ങളിലാണ് ജോലി ചെയ്യുന്നത്. അത് കൊണ്ട് തന്നെ കോവിഡ് വ്യാപനത്തിന് സാധ്യതയും കൂടുതലാണ്.

സാമൂഹിക അകലം പാലിക്കാതെ, മാസ്‌ക് താടിയില്‍ തൂക്കിയാണ് അന്യസംസ്ഥാന തൊഴിലാളികളില്‍ പലരും ക്യൂ നിന്നത്. ഓരോരുത്തരുടെയും ഒപ്പം വന്നവര്‍ ചെറിയ കൂട്ടങ്ങളായി സമീപത്തും കൂട്ടം കൂടി നിന്നു.
ബെവ്കോ ഔട്ട്ലെറ്റിന് മുന്‍പില്‍ നിന്നും ആരംഭിച്ച് ക്യൂ നാഗമ്പടം ബസ് സ്റ്റാന്‍ഡിന് സമീപം വരെ നീണ്ടു.

Tags :