നാളെ മുതല്‍ നാല് ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല; അത്യാവശ്യ ഇടപാടുകള്‍ ഇന്ന് തന്നെ നടത്തണം; ബാങ്ക് പണിമുടക്ക് തിങ്കള്‍, ചൊവ്വ ദിനങ്ങളില്‍; ജീവനക്കാര്‍ ഇന്ന് പ്രതിഷേധ മസ്‌ക് ധരിച്ച് ജോലിക്കെത്തും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നാളെ മുതല്‍ നാലു ദിവസത്തേക്ക് രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം മുടങ്ങും. മാര്‍ച്ച് 13 രണ്ടാം ശനിയാഴ്ച ബാങ്ക് അവധി. പിറ്റേന്ന് ഞായര്‍. തുടര്‍ന്നുവരുന്ന മാര്‍ച്ച് 15, 16 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനം ചെയ്തിരിക്കുന്ന അഖിലേന്ത്യാ പണിമുടക്കാണ്. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് 10 ലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും 15, 16 തീയതികളില്‍ പണിമുടക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ഒമ്പത് യൂണിയനുകളുടെ ദേശീയ ഐക്യവേദിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പൊതുമേഖല, സ്വകാര്യ, […]

ബാങ്കുകളിൽ മിനിമം ബാലൻസ് നിലനിൽത്തണമെന്ന് നിബന്ധന ഒഴിവാക്കി ; ഏത് എടിഎമ്മിൽ നിന്നും പണം പിൻവലിച്ചാലും സർവീസ് ചാർജ്ജുകൾ ഈടാക്കില്ല

സ്വന്തം ലേഖകൻ കൊച്ചി : കൊറോണ വൈറസ് ബാധ രാജ്യത്ത് അതിവേഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ബാങ്കിംഗ്, സാമ്പത്തിക മേഖലകളിൽ ആശ്വാസ നടപടികൾ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. സേവിംഗ്‌സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തണം എന്ന നിബന്ധന ഒഴിവാക്കി. എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കുന്നതിന് അടുത്ത മൂന്ന് മാസത്തേക്ക് ചാർജുകൾ ഈടാക്കില്ല. ഏത് ബാങ്കിലെ ഏടിഎമ്മുകളിൽ നിന്നും ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിക്കാം. ഇതിന് യാതൊരുവിധ സർവീസ് ചാർജുകളും ഈടാക്കില്ല. 2018-19 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന […]

പണമിടപാട് നടത്തുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തണം, ഇടപാടിന് ശേഷം കൈകൾ വൃത്തിയായി കഴുകണം : ഇടപാടുകാർക്ക് മുന്നറിയിപ്പുമായി ബാങ്ക് ഉദ്യോഗസ്ഥ

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് രോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ പണമിടപാടുകാർക്ക് മുന്നറിയിപ്പുമായി ബാങ്ക് ഉദ്യോഗസ്ഥ. തൃശൂർ സ്വദേശിനിയായ അശ്വതി ഗോപനാണ് പണം ഇടപാടിന് ശേഷം താൻ ഉപയോഗിച്ച കൈയുറയുടെ ചിത്രം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. ഒരു ദിവസം ബാങ്കിലെ കൃഷ് കൗണ്ടറിൽ കൈയ്യുറ ഉപയോഗിച്ചപ്പോൾ കിട്ടിയ അഴുക്കാണെന്ന തലക്കെട്ടോടെയാണ് ഉദ്യോഗസ്ഥ ചിത്രം പങ്കുവച്ചിരിക്കുന്നത്. പണം ഇടപാട് നടത്തുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും,ഇടപാടിന് ശേഷം കൈകൾ വൃത്തിയായി കഴുകണമെന്നും അശ്വതി ഗോപന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലുണ്ട്. ബ്രക്ക് ദ് ചെയിൻ എന്ന ഹാഷ് ടാഗോടെ ഇട്ടചിത്രം […]

ദുബായിൽ തട്ടിപ്പ് നടത്തി ഇന്ത്യയിലെത്തി വിലസാമെന്ന് മലയാളികൾ ഇനി വിചാരിക്കണ്ട ; ഇന്ത്യാക്കാർക്കെതിരെ കർശന നടപടിയുമായി യു.എ.ഇ ബാങ്കുകൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ദുബായിൽ തട്ടിപ്പ് നടത്തി ഇന്ത്യയിലെത്തി വിലസമാമെന്ന് വിചാരിക്കണ്ട. വൻതുക വായ്പയെടുത്ത് നാട്ടിലേക്ക് മുങ്ങിയ മലയാളികളുൾപ്പെടെയുള്ളവർക്കെതിരെ കർശന നിയമ നടപടിയുമായി യു.എ.ഇ ബാങ്കുകൾ. ദുബായിൽ നിന്നും വായ്പയെടുത്തും ക്രെഡിറ്റ് കാർഡ് വഴിയും അഞ്ചുവർഷത്തിനിടെ 50,000 കോടി രൂപയിലേറെയാണ് യു.എ.ഇ. ബാങ്കുകൾക്ക് നഷ്ടമായത്. ഇതുവരെ മുങ്ങിയവരിൽ ഏറെയും മലയാളികളാണ്. യു.എ.ഇ കോടതി വിധികൾ ഇന്ത്യയിലും നടപ്പാക്കാനുള്ള കേന്ദ്രതീരുമാനം മുൻനിർത്തിയാണ് ബാങ്കുകളുടെ ഈ നീക്കം. വിവിധ സംസ്ഥാനങ്ങളിലെ പൊലിസ് സേനയുമായി സഹകരിച്ചാവും പ്രതികളെ കണ്ടെത്തുക. അതേസമയം ഖത്തറും ഒമാനും ആസ്ഥാനമായുള്ള ചില ബാങ്കുകൾകൂടി ഇവർക്കൊപ്പം […]

ബാങ്ക് രേഖകളിലും ഇനി മതം രേഖപ്പെടുത്തണം ; നടപടികൾക്കൊരുങ്ങി ബാങ്കുകൾ

  സ്വന്തം ലേഖകൻ കോട്ടയം : ബാങ്ക് രേഖകളിലും ഇനി മതം രേഖപ്പെടുത്തണം. നടപടികൾക്കൊരുങ്ങി ബാങ്കുകൾ. ബാങ്കുകളുടെ കെ.വൈ.സി ( Know your customer ) അപേക്ഷകളിൽ ഇനി മുതൽ മതം രേഖപ്പെടുത്തണം. ബാങ്കിന് നിക്ഷേപകൻ നൽകേണ്ട രേഖയാണ് നൊ യുവർ കസ്റ്റമർ അഥവാ കെ.വൈ.സി രേഖ. മതം ഏതെന്ന് രേഖപ്പെടുത്തുന്നതിന് കെ.വൈ.സി അപേക്ഷകളിൽ വൈകാതെ തന്നെ ബാങ്കുകൾ പുതിയ കോളം ഉൾപ്പെടുത്തും. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിൽ വരുത്തിയ ഭേദഗതിക്ക് അനുസരിച്ചുളള നടപടികൾക്കാണ് ബാങ്കുകൾ തയ്യാറെടുക്കുന്നത്. അയൽ രാജ്യങ്ങളിൽ നിന്ന് കുടിയേറിയ മുസ്ലീം […]

ബാങ്കുകളിലെ ഇൻഷുറൻസ് പരിധി ഉയർത്തും : നിർമലാ സീതാരാമൻ

സ്വന്തം ലേഖിക ന്യൂഡല്‍ഹി: ബാങ്കുകള്‍ തകര്‍ന്നാല്‍ അക്കൗണ്ട് ഉടമകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം ഉയര്‍ത്താന്‍ തീരുമാനിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഇന്‍ഷുറന്‍സ് പരിധി ഉയര്‍ത്തുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. മാത്രമല്ല പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇതിനുള്ള ബില്ല് കൊണ്ടു വരുമെന്നും അവര്‍ പറഞ്ഞു. നിലവില്‍ ബാങ്കുകളുടെ ഇന്‍ഷുറന്‍സ് പരിധി ഒരു ലക്ഷം രൂപയാണ്. എന്നാല്‍ പരമാവധി തുക അക്കൗണ്ട് ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് കമ്ബനി വഴി ലഭ്യമാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ആര്‍.ബി.ഐയുമായി ഇതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായും പ്രതിസന്ധിയിലായ പി.എം.സി ബാങ്കില്‍ നിന്ന് നിലവില്‍ 50,000 രൂപ വരെ […]

ഇന്ന് ബാങ്ക് പണിമുടക്ക് ; ഇടപാടുകാർ ശ്രദ്ധിക്കുക

സ്വന്തം ലേഖിക തിരുവനന്തപുരം : പൊതുമേഖലാ-സ്വകാര്യ വാണിജ്യ ബാങ്കുകളിലെ ജീവനക്കാർ ചൊവ്വാഴ്ച പണിമുടക്കും. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ എന്നിവ ആഹ്വാനം ചെയ്ത അഖിലേന്ത്യ ബാങ്ക് സമരത്തിന്റെ ഭാഗമായാണ് പണിമുടക്ക്. സഹകരണ -ഗ്രാമീണ ബാങ്കുകളെ ഒഴിവാക്കി.ഓഫീസർമാർ പണിമുടക്കുന്നില്ല. ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ജനവിരുദ്ധ ബാങ്കിങ് പരിഷ്‌കാരങ്ങൾ അവസാനിപ്പിക്കുക, ബാങ്ക് ലയന നയം ഉപേക്ഷിക്കുക, കുത്തകകളുടെ വൻകടങ്ങൾ തിരിച്ചുപിടിക്കുക, നിക്ഷേപങ്ങളുടെ പലിശ ഉയർത്തുക, സേവന ഫീസിന്റെ പേരിലും മറ്റും ഇടപാടുകാരെ […]

ഒക്ടോബറിൽ 11 ദിവസങ്ങൾ ബാങ്ക് അവധി, ഇടപാടുകാർ ശ്രദ്ധിക്കുക

സ്വന്തം ലേഖിക മുംബൈ: ഒക്ടോബർ മാസത്തിൽ രാജ്യത്തെ ബാങ്കുകൾക്ക് 11 അവധി ദിവസങ്ങൾ അവധിയായിരിക്കും. ചില സംസ്ഥാനങ്ങളിലെ ആഘോഷത്തിൽ ചെറിയ മാറ്റങ്ങളുണ്ടെങ്കിലും അവധിയുടെ ആഘോഷമാണ് ഈ മാസം. രണ്ടാം ശനി, ഞായർ, നാലാം ശനി, ദസറ, ദീപാവലി, ഗാന്ധി ജയന്തി തുടങ്ങിയവയാണ് അവധികൾ . ബാങ്കുകൾ അവധിയായതിനാൽ എ.ടി.എമ്മിലും കറൻസി ക്ഷാമം അനുഭവപ്പെട്ടേക്കാം. ഒക്ടോബർ 2 ഗാന്ധി ജയന്തി, ഒക്ടോബർ 6 ഞായർ, ഒക്ടോബർ 7 നവമി, ഒക്ടോബർ 8 ദസറ, ഒക്ടോബർ 12 രണ്ടാം ശനി, ഒക്ടോബർ 13 ഞായർ, ഒക്ടോബർ 20 […]