ഒക്ടോബറിൽ 11 ദിവസങ്ങൾ ബാങ്ക് അവധി, ഇടപാടുകാർ ശ്രദ്ധിക്കുക

ഒക്ടോബറിൽ 11 ദിവസങ്ങൾ ബാങ്ക് അവധി, ഇടപാടുകാർ ശ്രദ്ധിക്കുക

സ്വന്തം ലേഖിക

മുംബൈ: ഒക്ടോബർ മാസത്തിൽ രാജ്യത്തെ ബാങ്കുകൾക്ക് 11 അവധി ദിവസങ്ങൾ അവധിയായിരിക്കും. ചില സംസ്ഥാനങ്ങളിലെ ആഘോഷത്തിൽ ചെറിയ മാറ്റങ്ങളുണ്ടെങ്കിലും അവധിയുടെ ആഘോഷമാണ് ഈ മാസം. രണ്ടാം ശനി, ഞായർ, നാലാം ശനി, ദസറ, ദീപാവലി, ഗാന്ധി ജയന്തി തുടങ്ങിയവയാണ് അവധികൾ . ബാങ്കുകൾ അവധിയായതിനാൽ എ.ടി.എമ്മിലും കറൻസി ക്ഷാമം അനുഭവപ്പെട്ടേക്കാം.

ഒക്ടോബർ 2 ഗാന്ധി ജയന്തി, ഒക്ടോബർ 6 ഞായർ, ഒക്ടോബർ 7 നവമി, ഒക്ടോബർ 8 ദസറ, ഒക്ടോബർ 12 രണ്ടാം ശനി, ഒക്ടോബർ 13 ഞായർ, ഒക്ടോബർ 20 ഞായർ, ഒക്ടോബർ 26 നാലാം ശനി, ഒക്ടോബർ 27 ദീപാവലി, ഒക്ടോബർ 28 ഗോവർദ്ധൻ പൂജ, ഒക്ടോബർ 29 ഭായ് ഡൂജ് തുടങ്ങിയവയാണ് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ അവധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :