ബാങ്ക് രേഖകളിലും ഇനി മതം രേഖപ്പെടുത്തണം ; നടപടികൾക്കൊരുങ്ങി ബാങ്കുകൾ

ബാങ്ക് രേഖകളിലും ഇനി മതം രേഖപ്പെടുത്തണം ; നടപടികൾക്കൊരുങ്ങി ബാങ്കുകൾ

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം : ബാങ്ക് രേഖകളിലും ഇനി മതം രേഖപ്പെടുത്തണം. നടപടികൾക്കൊരുങ്ങി ബാങ്കുകൾ. ബാങ്കുകളുടെ കെ.വൈ.സി ( Know your customer ) അപേക്ഷകളിൽ ഇനി മുതൽ മതം രേഖപ്പെടുത്തണം. ബാങ്കിന് നിക്ഷേപകൻ നൽകേണ്ട രേഖയാണ് നൊ യുവർ കസ്റ്റമർ അഥവാ കെ.വൈ.സി രേഖ. മതം ഏതെന്ന് രേഖപ്പെടുത്തുന്നതിന് കെ.വൈ.സി അപേക്ഷകളിൽ വൈകാതെ തന്നെ ബാങ്കുകൾ പുതിയ കോളം ഉൾപ്പെടുത്തും. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിൽ വരുത്തിയ ഭേദഗതിക്ക് അനുസരിച്ചുളള നടപടികൾക്കാണ് ബാങ്കുകൾ തയ്യാറെടുക്കുന്നത്.

അയൽ രാജ്യങ്ങളിൽ നിന്ന് കുടിയേറിയ മുസ്ലീം ഇതര മതന്യൂനപക്ഷങ്ങൾക്ക് എൻ.ആർ.ഒ അക്കൗണ്ട് തുറക്കുന്നതിനും വസ്തുവകകൾ കൈവശം വെയ്ക്കുന്നതിനും അനുമതി നല്കവയാണ് ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിൽ ഭേദഗതികൾ കൊണ്ടുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള സിക്ക്, ബുദ്ധ, ജെയ്ൻ, ഹിന്ദു, പാർസി, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ഭൂമി, മറ്റ് തരം സ്വത്തുക്കൾ വാങ്ങാനും ബാങ്ക് അക്കൗണ്ട് തുറക്കാനും അനുവദിക്കുന്ന തരത്തിൽ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് റഗുലേഷനിൽ (ഫെമ) ഭേഗതിചെയ്യാനാണ് സർക്കാരിന്റെ നീക്കം.

പൗരത്വ ഭേദഗതി നിയമത്തിന് സമാനമായ വ്യവസ്ഥകളാണ് ഈ നിയമത്തിലും ഉൾപ്പെടുന്നത്. 2018ൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിൽ ഭേദഗതി വരുത്തിയത്.

തേർഡ് ഐ ന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FIEqmXdNSZIF8KeY5AYGv1

Tags :