ബാങ്കുകളിൽ മിനിമം ബാലൻസ് നിലനിൽത്തണമെന്ന് നിബന്ധന ഒഴിവാക്കി ; ഏത് എടിഎമ്മിൽ നിന്നും പണം പിൻവലിച്ചാലും സർവീസ് ചാർജ്ജുകൾ ഈടാക്കില്ല

ബാങ്കുകളിൽ മിനിമം ബാലൻസ് നിലനിൽത്തണമെന്ന് നിബന്ധന ഒഴിവാക്കി ; ഏത് എടിഎമ്മിൽ നിന്നും പണം പിൻവലിച്ചാലും സർവീസ് ചാർജ്ജുകൾ ഈടാക്കില്ല

സ്വന്തം ലേഖകൻ

കൊച്ചി : കൊറോണ വൈറസ് ബാധ രാജ്യത്ത് അതിവേഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ബാങ്കിംഗ്, സാമ്പത്തിക മേഖലകളിൽ ആശ്വാസ നടപടികൾ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. സേവിംഗ്‌സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തണം എന്ന നിബന്ധന ഒഴിവാക്കി.

എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കുന്നതിന് അടുത്ത മൂന്ന് മാസത്തേക്ക് ചാർജുകൾ ഈടാക്കില്ല. ഏത് ബാങ്കിലെ ഏടിഎമ്മുകളിൽ നിന്നും ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിക്കാം. ഇതിന് യാതൊരുവിധ സർവീസ് ചാർജുകളും ഈടാക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018-19 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തിയതി 2020 ജൂൺ 30 വരെ നീട്ടി. വൈകി അടയ്ക്കുമ്പോഴുള്ള പിഴപ്പലിശ 12 ശതമാനത്തിൽനിന്ന് ഒൻപത് ശതമാക്കി കുറച്ചു.

മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ ജി.എസ്.ടി റിട്ടേൺ ഫയൽ ചെയ്യാനുള്ള തിയതി ജൂൺ 30 വരെയാക്കി. ആധാറും പാൻ കാർഡടുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി ജൂൺ 30 ലേക്ക് നീട്ടി. കസ്റ്റംസ് ക്ലിയറൻസ് അവശ്യ സേവനങ്ങളുടെ പട്ടികയിൽപ്പെടുത്തി. ജൂൺ 30 വരെ കസ്റ്റംസ ്ക്ലിയറൻസ് എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും.