ദുബായിൽ തട്ടിപ്പ് നടത്തി ഇന്ത്യയിലെത്തി വിലസാമെന്ന് മലയാളികൾ ഇനി വിചാരിക്കണ്ട ; ഇന്ത്യാക്കാർക്കെതിരെ കർശന നടപടിയുമായി യു.എ.ഇ ബാങ്കുകൾ

ദുബായിൽ തട്ടിപ്പ് നടത്തി ഇന്ത്യയിലെത്തി വിലസാമെന്ന് മലയാളികൾ ഇനി വിചാരിക്കണ്ട ; ഇന്ത്യാക്കാർക്കെതിരെ കർശന നടപടിയുമായി യു.എ.ഇ ബാങ്കുകൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ദുബായിൽ തട്ടിപ്പ് നടത്തി ഇന്ത്യയിലെത്തി വിലസമാമെന്ന് വിചാരിക്കണ്ട. വൻതുക വായ്പയെടുത്ത് നാട്ടിലേക്ക് മുങ്ങിയ മലയാളികളുൾപ്പെടെയുള്ളവർക്കെതിരെ കർശന നിയമ നടപടിയുമായി യു.എ.ഇ ബാങ്കുകൾ. ദുബായിൽ നിന്നും വായ്പയെടുത്തും ക്രെഡിറ്റ് കാർഡ് വഴിയും അഞ്ചുവർഷത്തിനിടെ 50,000 കോടി രൂപയിലേറെയാണ് യു.എ.ഇ. ബാങ്കുകൾക്ക് നഷ്ടമായത്. ഇതുവരെ മുങ്ങിയവരിൽ ഏറെയും മലയാളികളാണ്.

യു.എ.ഇ കോടതി വിധികൾ ഇന്ത്യയിലും നടപ്പാക്കാനുള്ള കേന്ദ്രതീരുമാനം മുൻനിർത്തിയാണ് ബാങ്കുകളുടെ ഈ നീക്കം. വിവിധ സംസ്ഥാനങ്ങളിലെ പൊലിസ് സേനയുമായി സഹകരിച്ചാവും പ്രതികളെ കണ്ടെത്തുക. അതേസമയം ഖത്തറും ഒമാനും ആസ്ഥാനമായുള്ള ചില ബാങ്കുകൾകൂടി ഇവർക്കൊപ്പം ചേരുമെന്നാണു സൂചന. എന്നാൽ ഇന്ത്യാക്കാർക്കെതിരെ നിയമനടപടിക്കു നീങ്ങുന്നത് യു.എ.ഇ. ബാങ്കുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വിവിധ സ്ഥാപനങ്ങളുടെ പേരിൽ കോടിക്കണക്കിന് ദിർഹം വായ്പയെടുത്തു രക്ഷപ്പെട്ട ഇന്ത്യാക്കാരെയാണ് ബാങ്കുകൾ ലക്ഷ്യമിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :