നിയമം ലംഘിച്ച് ആലപ്പുഴയിൽ നിർമ്മിച്ചിരിക്കുന്നത് 212 കെട്ടിടങ്ങൾ ; ഉടമകൾ പരക്കംപാച്ചിലിൽ

നിയമം ലംഘിച്ച് ആലപ്പുഴയിൽ നിർമ്മിച്ചിരിക്കുന്നത് 212 കെട്ടിടങ്ങൾ ; ഉടമകൾ പരക്കംപാച്ചിലിൽ

Spread the love

സ്വന്തം ലേഖിക

ആലപ്പുഴ: മരടിലെ ഫ്‌ളാറ്റ് പൊളിക്കാൻ അന്തിമ തീരുമാനമായതോടെ തീരപരിപാലന നിയമം ലംഘിച്ച് ജില്ലയിൽ പടുത്തുയർത്തിയ കെട്ടിടങ്ങൾക്കും പിടിവീഴും. 212 കെട്ടിടങ്ങൾ നിയമം ലംഘിച്ച് നിർമ്മിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മരട് ഫ്‌ളാറ്റ് പൊളിക്കാൻ അന്തിമമായതോടെ ഉടമകൾ പരക്കംപാച്ചിലിലാണ്.

തീരത്തു നിന്ന് 50 മീറ്റർ അകലമില്ലാതെ നിർമ്മിച്ച എല്ലാ കെട്ടിടങ്ങൾക്കും പൂട്ട് വീഴും. പ്രളയം ഏറ്റവും അധികം ബാധിച്ച ജില്ലയാണ് ആലപ്പുഴയെന്നതും പ്രധാനമാണ്. അതീവ ദുർബല തീരമേഖലയായാണ് വേമ്പനാട് കായൽത്തീരത്തെ കണക്കാക്കിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനധികൃത കെട്ടിടങ്ങളിൽ പാണാവള്ളി പഞ്ചായത്തിലെ കാപ്പിക്കോ റിസോർട്ടും മഡ്ഢി റിസോർട്ടും പൊളിക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. റിസോർട്ടുകൾ കൂടാതെ മറ്റ് വാണിജ്യകെട്ടിടങ്ങളും തീരദേശവാസികൾ നിർമ്മിച്ച വീടുകളുമാണ് നടപടി നേരിടേണ്ടി വരുന്നത്. ഇവർക്ക് കേരള പഞ്ചായത്ത് രാജ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം നോട്ടീസ് നൽകിയിട്ടുണ്ട് . തീരനിയന്ത്രണനിയമം ബാധകമായ വേമ്പനാട് തീരമേഖലയുടെ അതിർത്തിയും ഉടമസ്ഥാവകാശവും വ്യക്തമാക്കുന്ന സമ്പൂർണ കെഡസ്ട്രൽ മാപ്പോ കൈയേറ്റം വ്യക്തമാക്കുന്ന സാറ്റലൈറ്റ് മാപ്പോ പഞ്ചായത്തുകൾക്ക് ലഭ്യമാക്കിയിട്ടില്ല.

ചില മേഖലകളുടെ കെഡസ്ട്രൽ മാപ്പ് മാത്രമാണ് ലഭിച്ചിട്ടുള്ളത്. തീരദേശ പരിപാലന നിയമ (സി.ആർ.ഇസെഡ്) പ്രകാരം കായൽത്തീരത്ത് നിന്ന് 50 മീറ്റർ അകലെ മാത്രമേ കെട്ടിടങ്ങൾ നിർമ്മിക്കാൻ അനുവദിക്കുകയുളളൂ. കേന്ദ്രസർക്കാർ ഇത് 20 മീറ്റർ ആക്കി ചുരുക്കിയെങ്കിലും സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.

പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ അനധികൃത കൈയേറ്റങ്ങൾ നടത്തിയവർക്കെതിരെയുള്ള പരിശോധനകൾ നടത്തിവരികയാണ്. ആലപ്പുഴയിൽ പുന്നമട, നെഹ്രുട്രോഫി,പള്ളാത്തുരുത്തി എന്നിവിടങ്ങളിൽ കായൽ നിരത്തി റിസോർട്ടുകളും വാണിജ്യ സ്ഥാപനങ്ങളും വീടുകളും പണിതുയർത്തിയിട്ടുണ്ട്. മുഹമ്മ,പാണാവള്ളി,തണ്ണീർമുക്കം ഭാഗങ്ങളിലാണ് കായൽ കൈയേറ്റം കൂുതൽ നടന്നിട്ടുള്ളത്.

കാപ്പിക്കോ റിസോർട്ട് അനധികൃതമായി നിർമ്മിച്ച കെട്ടിടമാണെന്ന് പാണാവള്ളി പഞ്ചായത്ത് കണ്ടെത്തിയെങ്കിലും പൊളിച്ച് മാറ്റാനായില്ല. കോടികൾ മുടക്കി പണിത കെട്ടിടം പൊളിക്കണമെങ്കിൽ വൻതുക വേണ്ടിവരും. അത് പഞ്ചായത്തിന് താങ്ങാനാവില്ല.സർക്കാർ ജില്ലാകളക്ടറെയാണ് ഇതിന്റെ മേൽനോട്ടം ഏൽപ്പിച്ചത്. വർഷങ്ങളായി ഇതിനെതിരെ കേസ് നടക്കുകയാണ്. 58 വില്ലകളാണ് ഇവിടെ ഉള്ളത്. കെട്ടിടം കാടുപിടിച്ച് നശിക്കുകയാണ്. സുപ്രീം കോടതിയുടെ വിധി വന്നാൽ മാത്രമേ മേൽ നടപടി പുനരാരംഭിക്കാൻ അധികൃതർക്ക് കഴിയുകയുള്ളൂ.