video
play-sharp-fill

വെയിലെന്തിന് പാഴാക്കുന്നു.? സോളാർ പമ്പുകൾ കൂടുതലായി ഉപയോഗിച്ചാൽ ലാഭം നേടാം ; നേതർലന്റ് രാജാവ് വില്യം അലക്സാണ്ടർ

വെയിലെന്തിന് പാഴാക്കുന്നു.? സോളാർ പമ്പുകൾ കൂടുതലായി ഉപയോഗിച്ചാൽ ലാഭം നേടാം ; നേതർലന്റ് രാജാവ് വില്യം അലക്സാണ്ടർ

Spread the love

 

ആലപ്പുഴ: കായല്‍ യാത്രയ്ക്കിടെ അഴീക്കല്‍ പാടശേഖരത്തിന്റെ കിഴക്കേച്ചിറ സന്ദര്‍ശിക്കാനിറങ്ങിയ നെതര്‍ലാന്‍ഡ് രാജാവ് വില്ല്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും കുട്ടനാട്ടിലെ കാര്‍ഷിക പാരമ്പര്യത്തെക്കുറിച്ചും കാര്‍ഷിക രീതികളെക്കുറിച്ചും ചോദിച്ചറിഞ്ഞു. കളക്ടര്‍ ഡോ. അദീല അബ്ദുള്ളയാണ് ഇരുവരുടെയും സംശയ നിവാരണത്തിന് ഒപ്പമുണ്ടായിരുന്നത്.

പാടശേഖരങ്ങളില്‍ വെള്ളം കയറ്റാനും ഇറക്കാനും പരമ്പരാഗതമായി കുട്ടനാട്ടില്‍ ഉപയോഗിച്ചു വരുന്ന പെട്ടിയും പറയും രീതികളെപ്പറ്റി കളക്ടര്‍ പറഞ്ഞപ്പോള്‍ സോളാര്‍ പാനലുകള്‍ ഉപയോഗിച്ചുകൂടേ എന്നായി രാജാവ്. നെതര്‍ലാന്‍ഡില്‍ സോളാര്‍ പാനലുകള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്.

കേരളത്തിൽ ഇത്രയും സുലഭമായി വെയില്‍ ലഭിക്കുന്ന കുട്ടനാട്ടിലും സോളാര്‍ മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ ലാഭം നേടാമെന്ന് രാജാവ് പറഞ്ഞു. രണ്ട് സീസണുകളിലായി കൃഷി ചെയ്യുമ്പോള്‍ രണ്ടു തരം വിത്തുകള്‍ ഉപയോഗിച്ചാല്‍ മികച്ച വിളവ് ഉണ്ടാക്കാനാകുമെന്നും രാജാവ് കളക്ടറോട് പറഞ്ഞു. വേമ്പനാട്, പുന്നമട കായല്‍ എന്നിവയെക്കുറിച്ചും കായലിന്റെ ചരിത്രത്തെക്കുറിച്ചും രാജാവ് ചോദിച്ചറിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാടശേഖരത്തിനു സമീപത്ത് പത്ത് മിനിട്ടോളം രാജാവും രാജ്ഞിയും ചെലവഴിച്ചു. ഇരുവരെയും കാണാനായി എസ്.എന്‍ ജെട്ടിയില്‍ തടിച്ചുകൂടിയ പ്രദേശവാസികളെ ബോട്ടിന്റെ മുകള്‍ തട്ടിലെത്തി അഭിവാദ്യം ചെയ്തു. ജില്ല പൊലീസ് മേധാവി കെ.എം.ടോമി, എ.ഡി.എം എം.വി. സുരേഷ് കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ സന്തോഷ്‌കുമാര്‍, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അഭിലാഷ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.