കുട്ടനാട്ടെ നെൽ കർഷകരെ കണ്ണീരിലാഴ്ത്തി തുലാമഴ; ഇത്തവണ കർഷകർക്ക്   നഷ്ടം 12.25 കോടി

കുട്ടനാട്ടെ നെൽ കർഷകരെ കണ്ണീരിലാഴ്ത്തി തുലാമഴ; ഇത്തവണ കർഷകർക്ക്   നഷ്ടം 12.25 കോടി

Spread the love

 

സ്വന്തം ലേഖകൻ

ആലപ്പുഴ: തുലാമഴയിൽ കുട്ടനാട്ടെ 35 പാടശേഖരങ്ങളിൽ കണ്ണെത്താ ദൂരം വിളഞ്ഞു പാകമായി നിന്ന നെല്ല് മുഴുവൻ നിലം പൊത്തി. കൊയ്ത്തു നടക്കേണ്ട നാളുകളിലെ പെരുമഴയാണ് കർഷകരെ കണ്ണീരിലാഴ്ത്തിയത്. കനത്ത മഴയിൽ 10,400 ഹെക്ടറിലെ നെല്ലിൽ ഒട്ടുമുക്കാലും വെള്ളത്തിൽ മുങ്ങിയതോടെ  കർഷകർക്ക് 12. 25 കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നാണ് പ്രാഥമികമായി  കണക്കാക്കുന്നത്.

കഴിഞ്ഞ വർഷത്തെ പ്രളയത്തിനുശേഷം നടന്ന പുഞ്ചക്കൃഷിയിൽ സ്വപ്നങ്ങൾക്കപ്പുറത്തേക്ക് നെല്ല് വിളഞ്ഞപ്പോൾ കുട്ടനാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിളവെടുപ്പാണ് നടന്നത്. എന്നാൽ ആ കരുത്തിൽ രണ്ടാം കൃഷിക്കിറങ്ങിയവരെയാണ്  ഈ തവണ മഴ ചതിച്ചത്. അമ്ല രസത്തെ മുഴുവൻ കഴുകിയിറക്കിയ പ്രളയത്തിൽ വന്നടിഞ്ഞ എക്കലായിരുന്നു പുഞ്ചക്കൃഷിക്ക് അനുഗ്രഹമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

500 ഹെക്ടറിൽ മാത്രമാണ് കൊയ്ത്ത് നടന്നത്. കഴിഞ്ഞ ആഴ്ചത്തെ മഴയിൽ 2828 ഹെക്ടറിലെ നെൽച്ചെടികൾ വീണു. ഈയാഴ്ച 7200 ഹെക്ടറിലേതും വീണതോടെ പ്രതീക്ഷയുടെ നാമ്പൊടിഞ്ഞു. തുലാമഴ സാധാരണ കുട്ടനാടിനെ അത്ര ബാധിക്കാറില്ല. എന്നാൽ, കണക്കുകൂട്ടൽ എല്ലാം തെറ്റിച്ചാണ്  കോരിച്ചൊരിഞ്ഞ മഴ എല്ലാം തകർത്തത്

കുട്ടനാടും വിളവും

* ഒരു ഏക്കറിൽ കൃഷിയിറക്കാൻ ചെലവ്: 35,000 രൂപ

* 2017 ലെ രണ്ടാംകൃഷിയിൽ ഒരേക്കറിൽ ലഭിച്ച നെല്ല്: 25 ക്വിന്റൽ

ലഭിച്ച വില :62000 രൂപ

* 2019ലെ പുഞ്ചക്കൃഷിയിൽ ഒരേക്കറിൽ ലഭിച്ച നെല്ല്: 50 ക്വിന്റൽ

*കിട്ടിയ വില: 1,25,000 രൂപ

* സിവിൽ സപ്‌ളൈസ് നൽകുന്ന വില: കിലോഗ്രാമിന് 25 രൂപ

* സ്വകാര്യ മില്ലുകൾ നൽകുന്ന വില: 19 രൂപ

*ഒരു ദിവസം കൊയ്ത്തുകൂലി: 600 രൂപ

* കൊയ്ത്ത് യന്ത്രത്തിന് ഒരു മണിക്കൂർ വാടക: 1750 രൂപ