play-sharp-fill
ആലപ്പുഴയിൽ കൊറോണ വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിലിരിക്കവെ ആശുപത്രിയിൽ നിന്നും മുങ്ങിയ വിദേശ ദമ്പതികളെ കണ്ടെത്തി

ആലപ്പുഴയിൽ കൊറോണ വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിലിരിക്കവെ ആശുപത്രിയിൽ നിന്നും മുങ്ങിയ വിദേശ ദമ്പതികളെ കണ്ടെത്തി

സ്വന്തം ലേഖകൻ

ആലപ്പുഴ : കൊറോണ വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിലിരിക്കവെ ആശുപത്രിയിൽ നിന്നും കടന്നുകളഞ്ഞ വിദേശ ദമ്പതികളെ വർക്കലയിൽ നിന്നും കണ്ടെത്തി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നാണ് ഇവരെ കാണാതായത്. ബ്രിട്ടനിൽ നിന്നും ദോഹ വഴിയാണ് ദമ്പതിമാർ ഇവർ കേരളത്തിൽ എത്തിയത്.

ദമ്പതികളിൽ യുവതിയ്ക്ക് പനിയും വയറിളക്കവും പിടിപ്പെട്ടതോടെയാണ് ഇവർ ആശുപത്രിയിലെത്തിയത്. എന്നാൽ ഇവർക്ക് കൊറോണ വൈറസിന്റെ രോഗലക്ഷണമുള്ളതിനാൽ ഐസലേഷൻ വാർഡിലേക്ക് മാറാൻ നിർദേശിക്കുകയായിരുന്നു. ഇതിനിടെയാണ് ഇവർ ആശുപത്രിയിൽനിന്ന് മുങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരിലും പ്രകടമായ രോഗലക്ഷണം കണ്ടതോടെ സ്രവപരിശോധനയ്ക്ക് സാമ്പിൾ എടുക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ ഇവർ ഇത് കൂട്ടാക്കിയില്ല. പൊലീസ് എയ്ഡ്‌പോസ്റ്റിനു സമീപം നിലകൊണ്ട ഇവരെ അൽപസമയത്തിനു ശേഷം കാണാതാവുകയായിരുന്നു .