പകൽ വീട്ടിൽ കയറി ഒളിച്ചിരുന്നു, രാത്രി മോഷണം, ബന്ധുവീട്ടിൽ കിടക്കാൻ പോയ   വീട്ടമ്മ മടങ്ങി എത്തിയപ്പോൾ കണ്ടത് തുറന്നിട്ട വാതിൽ ; ഒരുലക്ഷം രൂപയും സ്വർണവും മോഷ്ടിച്ച കേസിൽ  35 കാരി പിടിയിൽ

പകൽ വീട്ടിൽ കയറി ഒളിച്ചിരുന്നു, രാത്രി മോഷണം, ബന്ധുവീട്ടിൽ കിടക്കാൻ പോയ വീട്ടമ്മ മടങ്ങി എത്തിയപ്പോൾ കണ്ടത് തുറന്നിട്ട വാതിൽ ; ഒരുലക്ഷം രൂപയും സ്വർണവും മോഷ്ടിച്ച കേസിൽ 35 കാരി പിടിയിൽ

ഹരിപ്പാട്: തനിച്ചു താമസിച്ചിരുന്ന വീട്ടമ്മയുടെ വീട്ടിൽ മോഷണം നടത്തിയ കേസിൽ യുവതി പിടിയിൽ.പള്ളിപ്പാട് നടുവട്ടം കൊരണ്ടിപ്പള്ളിൽ ലക്ഷ്മിക്കുട്ടിയുടെ വീട്ടിൽ മോഷണം നടത്തിയ വീയപുരം വെള്ളംകുളങ്ങര പുത്തൻപുരയിൽ മായ കുമാരി(35) ആണ് പിടിയിലായത്. പ്രതി ലക്ഷ്മിക്കുട്ടിയമ്മയുടെ വീട്ടിൽ നിന്നും ഒരു ലക്ഷം രൂപയും സ്വർണാഭരണങ്ങളും മോഷ്ടിക്കുകയായിരുന്നു.

വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വൈകിട്ട് ലക്ഷ്മിക്കുട്ടിയമ്മ സമീപമുള്ള ക്ഷേത്രത്തിൽ പോയ സമയം പ്രതിയായ മായ സമീപമുള്ള വീടിന്റെ ഗേറ്റിനു മുൻവശം സ്കൂട്ടറിൽ എത്തുകയും തുടർന്ന് വീടിനുള്ളിൽ കയറി പതുങ്ങിയിരിക്കുകയും ചെയ്തു. രാത്രിയിൽ തനിച്ച് താമസിക്കുന്ന ലക്ഷ്മികുട്ടിയമ്മ വീട് പൂട്ടി സമീപത്തെ ബന്ധുവീട്ടിൽ ഉറങ്ങാൻ പോയി . ലക്ഷ്മിക്കുട്ടിയമ്മ പോയ തക്കത്തിന് പ്രതി മോഷണം നടത്തുകയായിരുന്നു.

പുലർച്ചെ എത്തി വീട് തുറന്ന് അകത്ത് കയറിയപ്പോഴാണ് അടുക്കള വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടിലെ മുറികളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും അര പവൻ തൂക്കമുള്ള കമ്മലും നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഹരിപ്പാട് പൊലീസും വിരലടയാള വിദഗ്ധരും നടത്തിയ പരിശോധനയിൽ സി സി ടി വിയിൽ പ്രതിയായ യുവതി പുലർച്ചെ 4.30ന് പ്ലാസ്റ്റിക് സഞ്ചിയുമായി വീട്ടിൽ നിന്നും ഇറങ്ങി പോകുന്നത് ശ്രദ്ധയിൽ പെടുകയും തുടർന്ന് പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയുടെ വീട്ടിൽ നിന്നും 35,000 രൂപയും സ്വർണാഭരണവും കണ്ടെടുത്തു. പ്രതിയെ മോഷണം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഹരിപ്പാട് എസ് എച്ച് ഒ ശ്യാംകുമാർ വി എസ്ന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.