ചേര്‍ത്തലയില്‍ ശ്രീനാരായണ ഗുരുമന്ദിരം അടിച്ചുതകര്‍ത്തു; നാല് പേര്‍ കസ്റ്റഡിയില്‍ ; അക്രമത്തിന് കാരണം ഭാരവാഹികളുമായുള്ള തര്‍ക്കം
സ്വന്തം ലേഖകൻ
ആലപ്പുഴ: മദ്യലഹരിയിൽ ചേര്‍ത്തലയിലെ ശ്രീനാരായണ ഗുരുമന്ദിരം അടിച്ചു തകർത്തു. ചേർത്തല വരാനാട് എസ്.എൻ.ഡി.പി ശാഖയുടെ കീഴിലുള്ള ഗുരുമന്ദിരമാണ് അടിച്ചു തകർത്തത്. അക്രമവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വരാനാട് സ്വദേശികളായ ജോൺ,ഗിരിധർ ദാസ്, സനത്ത്, ശ്രീജിത്ത് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പിടിയിലായവരിൽ ഗിരിധർ ദാസ്, സനത്ത്, ശ്രീജിത്ത് എന്നിവർ എസ്എൻഡിപി പ്രവർത്തകരാണ്. ഗുരുമന്ദിരത്തിലെ തേങ്ങയേറ് ചടങ്ങിനിടെ ക്രിസ്മസ് കരോൾ കഴിഞ്ഞെത്തിയ നാലംഗ സംഘം ഇവിടെയെത്തി. ഇതിനിടെ ഇവരും ഗുരുമന്ദിരം ഭാരവാഹികളും തമ്മിൽ വാക്കുതർക്കം ഉണ്ടായി. വാക്കുതർക്കം പിന്നീട് സംഘർഷത്തിലെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനു ശേഷം മടങ്ങിയ നാൽവർ സംഘം വീണ്ടും തിരിച്ചെത്തി ഗുരുമന്ദിരം തകർക്കുകയായിരുന്നു. ഗുരുമന്ദിരം തകർത്തതിനു പിന്നിൽ വ്യക്തിപരമായ തർക്കമാണെന്നും മദ്യലഹരിയിലാണ് ആക്രമണമെന്നും പോലീസ് വ്യക്തമാക്കി. നാലുപേരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.