‘അരിക്കൊമ്പന്റെ കാര്യത്തിൽ കേരള സർക്കാർ എടുത്ത നിലപാട് ശരിയാണെന്ന് തെളിഞ്ഞു, ആന കേരളത്തിലേക്ക് മടങ്ങിയെത്തില്ലെന്ന് ഉറപ്പു പറയാൻ കഴിയില്ല’ : എ കെ ശശീന്ദ്രൻ

സ്വന്തം ലേഖകൻ കോഴിക്കോട്: അരിക്കൊമ്പന്റെ കാര്യത്തിൽ കേരള സർക്കാർ എടുത്ത നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണ് നിലവിലെ സംഭവ വികാസങ്ങളെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. ഉൾവനത്തിലേക്ക് തുറന്നു വിട്ടാലും ആന ജനവാസ മേഖലയിലേക്ക് വരുമെന്ന് തെളിഞ്ഞു. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരിക്കും കേരളമായാലും തമിഴ്നാടായാലും തുടർനടപടികൾ സ്വീകരിക്കുകയെന്നും മന്ത്രി അറിയിച്ചു. അരിക്കൊമ്പൻ കേരളത്തിലേക്ക് മടങ്ങിയെത്തില്ലെന്ന് ഉറപ്പു പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ജനവാസ മേഖലയിലേക്ക് ഇറങ്ങിയതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെ തേനി പൂശാനംപട്ടിക്ക് സമീപത്ത് വച്ചാണ് അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വച്ചത്. എലഫന്റ് ആംബുലന്‍സില്‍ കയറ്റിയ […]

എരുമേലിയിലെ കാട്ടുപോത്ത് ആക്രമണം : മരിച്ചു പോയവരെ വച്ച് വിലപേശുന്ന ചിലർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു..! കെസിബിസിയുടെ പ്രസ്താവന പ്രകോപനപരം: മന്ത്രി ശശീന്ദ്രന്‍

സ്വന്തം ലേഖകൻ കോഴിക്കോട് : എരുമേലി കണമലയിലെ കാട്ടുപോത്ത് ആക്രമണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടപ്പോൾ കലക്ടർ സ്വീകരിച്ച നടപടികളോട് വനംവകുപ്പിന് വിയോജിപ്പില്ല. സാഹചര്യങ്ങൾക്കനുസരിച്ച് നിയമപരമായി പ്രവർത്തിക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മൃതദേഹം വെച്ചും അവരുടെ കുടുംബത്തെ വെച്ചും ചില സംഘടനകളും ചില ആളുകള് വിലപേശുന്ന സമീപനമാണ് കാണിച്ചത്. ഉ ആ കുടുംബത്തെയും മരിച്ചവരെയും അവഹേളിക്കുന്നതിന് തുല്യമാണ്. കാട്ടുപോത്ത് കാണിച്ച അതേ ക്രൂരത ചിലർ ഈ കുടുംബത്തോട് കാണിക്കുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇതിനെ […]

സഹായം തേടി ആര് വിളിച്ചാലും വനം ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കണം, ഇല്ലെങ്കില്‍ ക‍ര്‍ശന നടപടി-മന്ത്രി എകെ ശശീന്ദ്രന്‍

സ്വന്തം ലേഖകൻ കോഴിക്കോട്: വന്യമൃഗ ശല്യം ഉള്‍പ്പെടെ സഹായം തേടി ആര് വിളിച്ചാലും വനം ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍.വനവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും ഇത് പാലിക്കണം. ആനകളെ ആക്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. പിടി സെവനെ(ധോണി)എയര്‍ഗണ്‍ ഉപയോഗിച്ച്‌ വെടിവെച്ചത് ഗുരുതര തെറ്റ് ആണ്. വന്യജീവികളെ പ്രകോപിപ്പിച്ചാല്‍ പ്രതികാരബുദ്ധിയോടെ അവറ്റകള്‍ പ്രതികരിക്കും. ധോണി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്ന് വ്യാപക പരാതി ഉണ്ട്. ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടായാല്‍ ക‍ര്‍ശന നടപടി എടുക്കുമെന്നും […]

സഭയില്‍ ശശീന്ദ്രനെ ന്യായീകരിച്ച് മുഖ്യമന്ത്രി; ശശീന്ദ്രന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; പാര്‍ട്ടി പ്രശ്‌നമാണെന്ന് തെറ്റിദ്ധരിച്ചു; മന്ത്രി ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ നിലപാടുമായി പ്രതിപക്ഷം; മുട്ടില്‍ മരം മുറി, കരിപ്പൂര്‍ സ്വര്‍ണക്കടത്ത്, കോവിഡ് മരണസംഖ്യ എന്നീ വിഷയങ്ങളും ചര്‍ച്ചയായേക്കും

  സ്വന്തം ലേഖകന്‍ തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ആരംഭിച്ചു. ബജറ്റ് പാസാക്കാനുള്ള 20 ദിവസത്തെ സമ്മേളനത്തിനാണ് തുടക്കമായത്. എന്നാല്‍ വനം മന്ത്രി എ.കെ ശശീന്ദ്രന്റെ ഫോണ്‍ വിളി വിവാദം ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സഭയില്‍ ശശീന്ദ്രനെ ന്യായീകരിച്ച് മുഖ്യമന്ത്രി സംസാരിച്ചത് പുതിയ വിവാദങ്ങള്‍ക്ക് വഴിവച്ചു. ശശീന്ദ്രന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും പാര്‍ട്ടി വിഷയത്തിലാണ് ഇടപെട്ടതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. മന്ത്രിയുടെ രാജി ആവശ്യം മുഖ്യമന്ത്രി പിണറായി വിജയനും എന്‍.സി.പിയും തള്ളിയ പശ്ചാത്തലത്തില്‍ അടിയന്തര പ്രമേയം ഉള്‍പ്പടെ പ്രതിപക്ഷം കൊണ്ടുവരും. സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം […]

‘അത് നല്ല രീതിയില്‍ തീര്‍ക്കണം, മറ്റ് കാര്യങ്ങള്‍ നേരില്‍ പറയാം..’; എന്‍സിപി നേതാവിനെതിരെയുള്ള പീഡനപരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്റെ ഇടപെടല്‍; പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി ആവശ്യപ്പെട്ടത് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന പെണ്‍കുട്ടിയുടെ പിതാവിനോട്; ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്

സ്വന്തം ലേഖകന്‍ ആലപ്പുഴ: എന്‍സിപി സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം ജി പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടതായി ആരോപണം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു യുവതിയാണ് പരാതിക്കാരി. യുവതിയുടെ പിതാവിനെ ഫോണില്‍ വിളിച്ചാണ് മന്ത്രി ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ടത്. കുറച്ച് ദിവസമായി അവിടെ പാര്‍ട്ടിയില്‍ ചില പ്രശ്നങ്ങളുണ്ടെന്ന് കേള്‍ക്കുന്നു. അത് താങ്കള്‍ ഇടപെട്ട് നല്ല രീതിയില്‍ തീര്‍ക്കണമെന്നാണ് പരാതിക്കാരിയുടെ പിതാവിനോട് മന്ത്രി ശശീന്ദ്രന്‍ ഫോണില്‍ പറഞ്ഞത്. എന്റെ മകളെ ഗംഗാ ഹോട്ടലിന്റെ മുതലാളി പത്മാകരന്‍ കൈയ്ക്ക് കയറി പിടിച്ച […]

കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ; സമഗ്രസാമ്പത്തിക പാക്കേജുമായി സർക്കാർ

  സ്വന്തം ലേഖിക തിരുവനന്തപുരം: കെഎസ്ആർടിസി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി സമഗ്രസാമ്പത്തിക പാക്കേജുമായി സംസ്ഥാനസർക്കാർ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തി പാക്കേജ് സമയബന്ധിതമായി നടപ്പാക്കുമെന്നും ജീവനക്കാരുടെ ജനുവരിമാസത്തെ ശമ്പളം 5 ന് മുമ്പ് വിതരണം ചെയ്യുമെന്നും ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി. ഇതോടൊപ്പം ത്രികക്ഷികരാർ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി ശനിയാഴ്ച രാവിലെ നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. കെഎസ്ആർടിസിയുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ ബസുകൾ ഇറക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയിൽ നിന്നും ബജറ്റിൽ പറഞ്ഞതിനനുസൃതമായി സാമ്പത്തിക സഹായം സ്വീകരിച്ച് […]

എ.കെ ശശീന്ദ്രനെ എൻസിപി അധ്യക്ഷനാക്കി മാണി സി കാപ്പനെ മന്ത്രിയാക്കാൻ നീക്കം

  സ്വന്തം ലേഖിക തിരുവനന്തപുരം: എ.കെ. ശശീന്ദ്രനെ എൻസിപിയുടെ സംസ്ഥാന അധ്യക്ഷനാക്കിക്കൊണ്ട് മാണി സി. കാപ്പനെ മന്ത്രിയാക്കാൻ നീക്കം. തോമസ് ചാണ്ടിയുടെ വിയോഗത്തോടെ ടി.പി. പീതാംബരനെ താൽക്കാലിക അധ്യക്ഷനാക്കി പാർട്ടിയിലും മന്ത്രിസഭയിലും അഴിച്ചുപണിയാണ് എൻസിപി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. ഫെബ്രുവരി മാസത്തോടെ മാണി സി. കാപ്പൻ മന്ത്രിസഭയിലേക്ക് എത്താനുള്ള സാധ്യത ഇടതുമുന്നണി നേതൃത്വവും തള്ളിക്കളയുന്നില്ല. ജനുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന തോമസ് ചാണ്ടി അനുസ്മരണത്തിന് ശേഷം പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനം. പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുമ്പോൾ മന്ത്രിസഭയിലും അഴിച്ചുപണി […]