കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ; സമഗ്രസാമ്പത്തിക പാക്കേജുമായി സർക്കാർ

കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ; സമഗ്രസാമ്പത്തിക പാക്കേജുമായി സർക്കാർ

 

സ്വന്തം ലേഖിക

തിരുവനന്തപുരം: കെഎസ്ആർടിസി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി സമഗ്രസാമ്പത്തിക പാക്കേജുമായി സംസ്ഥാനസർക്കാർ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തി പാക്കേജ് സമയബന്ധിതമായി നടപ്പാക്കുമെന്നും ജീവനക്കാരുടെ ജനുവരിമാസത്തെ ശമ്പളം 5 ന് മുമ്പ് വിതരണം ചെയ്യുമെന്നും ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി. ഇതോടൊപ്പം ത്രികക്ഷികരാർ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി ശനിയാഴ്ച രാവിലെ നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. കെഎസ്ആർടിസിയുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ ബസുകൾ ഇറക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിഫ്ബിയിൽ നിന്നും ബജറ്റിൽ പറഞ്ഞതിനനുസൃതമായി സാമ്പത്തിക സഹായം സ്വീകരിച്ച് ബസുകൾ നിരത്തിലിറക്കും. കിഫ്ബി നിബന്ധനകളിൽ നിന്നും കെഎസ്ആർടിസിക്ക് ചില ഇളവുകൾ നൽകണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നേരത്തെ കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയെ തുടർന്ന് കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് ജനുവരി 20 മുതൽ അനിശ്ചിതകാല പണിമുക്ക് പ്രഖ്യാപിച്ചിരുന്നു. ഇത് മന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ടിഡിഎഫ് സമരം പിൻവലിച്ചിട്ടുണ്ട്.