സഹായം തേടി ആര് വിളിച്ചാലും വനം ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കണം, ഇല്ലെങ്കില്‍ ക‍ര്‍ശന നടപടി-മന്ത്രി എകെ ശശീന്ദ്രന്‍

സഹായം തേടി ആര് വിളിച്ചാലും വനം ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കണം, ഇല്ലെങ്കില്‍ ക‍ര്‍ശന നടപടി-മന്ത്രി എകെ ശശീന്ദ്രന്‍

സ്വന്തം ലേഖകൻ

കോഴിക്കോട്: വന്യമൃഗ ശല്യം ഉള്‍പ്പെടെ സഹായം തേടി ആര് വിളിച്ചാലും വനം ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍.വനവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും ഇത് പാലിക്കണം.

ആനകളെ ആക്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. പിടി സെവനെ(ധോണി)എയര്‍ഗണ്‍ ഉപയോഗിച്ച്‌ വെടിവെച്ചത് ഗുരുതര തെറ്റ് ആണ്. വന്യജീവികളെ പ്രകോപിപ്പിച്ചാല്‍ പ്രതികാരബുദ്ധിയോടെ അവറ്റകള്‍ പ്രതികരിക്കും. ധോണി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്ന് വ്യാപക പരാതി ഉണ്ട്. ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടായാല്‍ ക‍ര്‍ശന നടപടി എടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ഫോണ്‍ എടുക്കുന്നില്ലെന്ന പരാതി എംഎല്‍എമാര്‍ ഉള്‍പ്പെടെ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു