സഭയില്‍ ശശീന്ദ്രനെ ന്യായീകരിച്ച് മുഖ്യമന്ത്രി; ശശീന്ദ്രന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; പാര്‍ട്ടി പ്രശ്‌നമാണെന്ന് തെറ്റിദ്ധരിച്ചു; മന്ത്രി ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ നിലപാടുമായി പ്രതിപക്ഷം; മുട്ടില്‍ മരം മുറി, കരിപ്പൂര്‍ സ്വര്‍ണക്കടത്ത്, കോവിഡ് മരണസംഖ്യ എന്നീ വിഷയങ്ങളും ചര്‍ച്ചയായേക്കും

സഭയില്‍ ശശീന്ദ്രനെ ന്യായീകരിച്ച് മുഖ്യമന്ത്രി; ശശീന്ദ്രന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; പാര്‍ട്ടി പ്രശ്‌നമാണെന്ന് തെറ്റിദ്ധരിച്ചു; മന്ത്രി ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ നിലപാടുമായി പ്രതിപക്ഷം; മുട്ടില്‍ മരം മുറി, കരിപ്പൂര്‍ സ്വര്‍ണക്കടത്ത്, കോവിഡ് മരണസംഖ്യ എന്നീ വിഷയങ്ങളും ചര്‍ച്ചയായേക്കും

Spread the love

 

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ആരംഭിച്ചു. ബജറ്റ് പാസാക്കാനുള്ള 20 ദിവസത്തെ സമ്മേളനത്തിനാണ് തുടക്കമായത്. എന്നാല്‍ വനം മന്ത്രി എ.കെ ശശീന്ദ്രന്റെ ഫോണ്‍ വിളി വിവാദം ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സഭയില്‍ ശശീന്ദ്രനെ ന്യായീകരിച്ച് മുഖ്യമന്ത്രി സംസാരിച്ചത് പുതിയ വിവാദങ്ങള്‍ക്ക് വഴിവച്ചു. ശശീന്ദ്രന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും പാര്‍ട്ടി വിഷയത്തിലാണ് ഇടപെട്ടതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

മന്ത്രിയുടെ രാജി ആവശ്യം മുഖ്യമന്ത്രി പിണറായി വിജയനും എന്‍.സി.പിയും തള്ളിയ പശ്ചാത്തലത്തില്‍ അടിയന്തര പ്രമേയം ഉള്‍പ്പടെ പ്രതിപക്ഷം കൊണ്ടുവരും. സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന സര്‍ക്കാര്‍ മന്ത്രിയെ സംരക്ഷിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാകും അടിയന്ത്ര പ്രമേയ നോട്ടീസ് നല്‍കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രിയുടെത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും രാജിവച്ച് പുറത്ത് പോകണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ സംഘടനകളുടെ സമരം നിയമസഭയ്ക്ക് മുന്നില്‍ ഉണ്ടാകും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്ന് പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു.

പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച പരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്. അന്വേഷണം വൈകരുതെന്ന് പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

ശശീന്ദ്രന്‍ വിഷയത്തിന് പുറമെ മുട്ടില്‍ മരം മുറി, കരിപ്പൂര്‍ സ്വര്‍ണക്കടത്ത്, കോവിഡ് മരണസംഖ്യ എന്നിവയും സഭയില്‍ ചര്‍ച്ചയായേക്കും.