‘അരിക്കൊമ്പന്റെ കാര്യത്തിൽ കേരള സർക്കാർ എടുത്ത നിലപാട് ശരിയാണെന്ന് തെളിഞ്ഞു, ആന കേരളത്തിലേക്ക് മടങ്ങിയെത്തില്ലെന്ന് ഉറപ്പു പറയാൻ കഴിയില്ല’ : എ കെ ശശീന്ദ്രൻ

‘അരിക്കൊമ്പന്റെ കാര്യത്തിൽ കേരള സർക്കാർ എടുത്ത നിലപാട് ശരിയാണെന്ന് തെളിഞ്ഞു, ആന കേരളത്തിലേക്ക് മടങ്ങിയെത്തില്ലെന്ന് ഉറപ്പു പറയാൻ കഴിയില്ല’ : എ കെ ശശീന്ദ്രൻ

സ്വന്തം ലേഖകൻ

കോഴിക്കോട്: അരിക്കൊമ്പന്റെ കാര്യത്തിൽ കേരള സർക്കാർ എടുത്ത നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണ് നിലവിലെ സംഭവ വികാസങ്ങളെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. ഉൾവനത്തിലേക്ക് തുറന്നു വിട്ടാലും ആന ജനവാസ മേഖലയിലേക്ക് വരുമെന്ന് തെളിഞ്ഞു.

ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരിക്കും കേരളമായാലും തമിഴ്നാടായാലും തുടർനടപടികൾ സ്വീകരിക്കുകയെന്നും മന്ത്രി അറിയിച്ചു. അരിക്കൊമ്പൻ കേരളത്തിലേക്ക് മടങ്ങിയെത്തില്ലെന്ന് ഉറപ്പു പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ജനവാസ മേഖലയിലേക്ക് ഇറങ്ങിയതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെ തേനി പൂശാനംപട്ടിക്ക് സമീപത്ത് വച്ചാണ് അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വച്ചത്. എലഫന്റ് ആംബുലന്‍സില്‍ കയറ്റിയ അരിക്കൊമ്പനെ കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

മേഘമലയിലെ വെള്ളിമലയിലേക്ക് അരിക്കൊമ്പനെ കൊണ്ടുപോകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. മയക്കുവെടിയേറ്റ അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് തമിഴ്നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു.