play-sharp-fill

എച്ച്എൻഎൽ സ്വകാര്യ വത്കരണം: അനിശ്ചിത കാല സമരം അൻപതാം ദിവസത്തിലേയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: എച്ച്.എൻ.എൽ സ്വകാര്യ വത്കരത്തിനെതിരെ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹസമരം 50 ദിവസം പിന്നിട്ടു. അതിന്റെ ഭാഗമായി ഇന്നലെ കമ്പനി ഗേറ്റിൽ നടന്ന വിശദീകരണയോഗത്തിൽ എച്ച്എൻ എൽ സംരക്ഷണ സമിതി കൺവീനർ ടി.ബി മോഹനൻ, ഐഎൻടിയുസി സംസ്ഥാനപ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. കേന്ദ്രസർക്കാർ വിൽക്കുവാൻ വച്ചിരിക്കുന്ന എച്ച്എൻഎൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കുവാൻ സന്നദ്ധമാണെന്ന് അറിയിച്ചുള്ള കത്ത് കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി എ.സി മൊയ്തീൻ കേന്ദ്ര ഖന വ്യവസായ വകുപ്പ് മന്ത്രിക്ക് അയച്ചതായി സംരക്ഷണ സമിതി കൺവീനർ അറിയിച്ചു . എന്നാൽ, […]

പോലീസ് സർക്കാരിന് കളങ്കമുണ്ടാക്കുന്നു, ശക്തമായ നടപടിയുണ്ടാകും; കാനം

സ്വന്തം ലേഖകൻ കോട്ടയം: പോലീസ് സർക്കാരിന് കളങ്കമുണ്ടാക്കുന്നുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കാനം രാജേന്ദ്രൻ. ബ്രീട്ടീഷ് ഭരണത്തിന്റെ പിന്തുടരർച്ചയാണ് ഇവിടുത്തെ ക്യാമ്പ് ഫോളോവേഴ്സ്. അവരുടെ ദാസ്യവേലയുടെ കഥകൾകേട്ട് തരിച്ചിരുന്നു പോയിട്ടുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ക്യാമ്പ് ഫോളോവേഴ്സിനെ അടുക്കള ജോലിക്കാരാക്കരുതെന്ന് കോടിയേരി നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് 2008, 09, 10 കാലങ്ങളിലും ഈ ഉത്തരവ് ആവർത്തിച്ചു. എന്നാൽ മുതിർന്ന ഉദ്യോഗസ്ഥരോ തുടർന്നുവന്ന സർക്കാരോ ഈ ഉത്തരവ് പ്രാവർത്തികമാക്കാൻ ശ്രമിച്ചില്ല എന്നതാണ് വസ്തുത. 3000 നും 4000 നും ഇടയ്ക്ക് ക്യാമ്പ് ഫോളേവേഴ്സ് വേണ്ടിടത്ത് 1123 […]

പോലീസ് സർക്കാരിന് കളങ്കമുണ്ടാക്കുന്നു, ശക്തമായ നടപടിയുണ്ടാകും; കാനം

  സ്വന്തം ലേഖകൻ കോട്ടയം: പോലീസ് സർക്കാരിന് കളങ്കമുണ്ടാക്കുന്നുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കാനം രാജേന്ദ്രൻ. ബ്രീട്ടീഷ് ഭരണത്തിന്റെ പിന്തുടർച്ചയാണ് ഇവിടുത്തെ ക്യാമ്പ് ഫോളോവേഴ്സ്. അവരുടെ ദാസ്യവേലയുടെ കഥകൾകേട്ട് തരിച്ചിരുന്നു പോയിട്ടുണ്ട്. കഴിഞ്ഞ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ക്യാമ്പ് ഫോളോവേഴ്സിനെ അടുക്കള ജോലിക്കാരാക്കരുതെന്ന് കോടിയേരി നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് 2008, 09, 10 കാലങ്ങളിലും ഈ ഉത്തരവ് ആവർത്തിച്ചു. എന്നാൽ മുതിർന്ന ഉദ്യോഗസ്ഥരോ തുടർന്നുവന്ന സർക്കാരോ ഈ ഉത്തരവ് പ്രാവർത്തികമാക്കാൻ ശ്രമിച്ചില്ല എന്നതാണ് വസ്തുത. 3000 നും നാലായിരത്തിനും ഇടയ്ക്ക് ക്യാമ്പ് ഫോളേവേഴ്സ് വേണ്ടിടത്ത് 1123 […]

കെജ്‌രിവാളിന്റെ സമരത്തെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

സ്വന്തം ലേഖകൻ ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തിവന്ന സമരത്തെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഇത്തരമൊരു കുത്തിയിരിപ്പ് സമരം നടത്താൻ ആരാണ് അനുവാദം തന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ഒരാഴ്ചയിലധികമായി നീളുന്ന കെജ്രിവാളിന്റെ സമരത്തിനെതിരായി ബി.ജെ.പി നേതാവ് വിജേന്ദർ ഗുപ്ത സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി ഇപ്രകാരം ചോദിച്ചത്. ലഫ്. ഗവർണറുടെ വീട്ടിൽ നടത്തുന്ന ധർണയെ സമരമെന്ന് വിളിക്കാനാകില്ല. ആരുടെയെങ്കിലും ഓഫീസിലോ വീട്ടിലോ കയറിച്ചെന്ന് സമരംചെയ്യാൻ അധികാരമില്ലെന്നും കോടതി പറഞ്ഞു. വ്യക്തിപരമായ തീരുമാനത്തിന്റെ പുറത്താണ് സമരം എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, ആരാണ് അതിന് അധികാരം […]

ബി.ഡി.ജെ.എസ് മഹിളാ സേന

സ്വന്തം ലേഖകൻ കോട്ടയം: ഭാരത് ധർമ്മ മഹിളാ സേന കോട്ടയം ജില്ലാ പ്രവർത്തക ക്യാമ്പ് ജൂൺ 23 ശനിയാഴ്ച രാവിലെ 9 മണി മുതൽ കോട്ടയം കുമാരനല്ലൂർ മുൻസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്. ബി.ഡി.എം.എസ്. ജില്ലാ പ്രസിഡന്റ് ശ്രീമതി ഇന്ദിരാ രാജപ്പൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റും ബി.ഡി.ജെ.എസ്.സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ.സംഗീത വിശ്വനാഥൻ ക്യാമ്പ് ഉദ്ഘാടനവും സംഘടനാ ക്ലാസ്സും നിർവ്വഹിക്കുന്നതേടൊപ്പം ബി.ഡി.ജെ.എസ്.സംസ്ഥാന ട്രഷറർ ശ്രീ.ഏ.ജി.തങ്കപ്പൻ സംഘടനാ സന്ദേശവും ജില്ലാ പ്രസിഡൻറ് ശ്രീ.എം.പി.സെൻ മുഖ്യ പ്രസംഗവും സംസ്ഥാന സെക്രട്ടറി ശ്രീ.എൻ.കെ. നീലകണ്ഠൻ […]

കെ. സുധാകരനെ ഐ.ഗ്രൂപ്പ് പുറത്താക്കി

സ്വന്തം ലേഖകൻ കെ സുധാകരനെ ഐ ഗ്രൂപ്പിൽ നിന്നും പുറത്താക്കി. സുധാകരനുമായി സഹകരിക്കേണ്ടതില്ലെന്ന് ഐ ഗ്രൂപ്പ് നേതൃത്വം താഴെ തട്ടിലേക്ക് നിർദേശം നൽകി. കെ.മുരളീധരനെ ഗ്രൂപ്പ് ചർച്ചകളിൽ നിന്ന് ഒഴിവാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.  എറണാകുളം ഡി സി സി ഓഫീസിലെ ശവപ്പെട്ടി പ്രതിഷേധത്തിന് പിന്നിൽ സുധാകരൻ എന്നാണ് കണ്ടെത്തൽ. കെ പി സി സി നേതൃ സ്ഥാനത്ത് എത്താൻ കെ സുധാകരൻ തരം താണ കളികൾ കളിക്കുന്നു എന്നാണ് ചെന്നിത്തല ഉൾപ്പെടെ ഐ ഗ്രൂപ്പിലെ പ്രബല നേതാക്കളുടെ വിലയിരുത്തൽ. എറണാകുളം ഡി സി സി ഓഫീസിൽ […]

മിസോറാം ഗവർണർ കുമ്മനം രാജശേഖരന്റെ ജില്ലയിലെ സന്ദർശനം രണ്ടാം ദിവസത്തിലേക്ക് : മള്ളിയൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തി; പ്രസ് ക്ലബിൽ സ്വീകരണം നൽകി

  സ്വന്തം ലേഖകൻ കോട്ടയം: മിസോറാം ഗവർണറായ ശേഷം ആദ്യമായി ജില്ലയിലെത്തിയ കുമ്മനം രാജശേഖരന് ജില്ലയിൽ രണ്ടാം ദിവസവും സ്വീകരണം നൽകി. തിങ്കളാഴ്ച രാവിലെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലും, തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി. ഇവിടെ ക്ഷേത്രം ഭാരവാഹികൾ ചേർന്ന് അദേഹത്തെ സ്വീകരിച്ചു. തുടർന്നു മള്ളിയൂർ ഗണപതി ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തി. ക്ഷേത്ര ഭാരവാഹികൾ ചേർന്ന് പൊന്നാടയണിയിച്ച് സ്വീകരിച്ചു. 11.30 ന് കോട്ടയം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപത്തെ പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകർ […]

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ആർ ടി എഫുകാർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

സ്വന്തം ലേഖകൻ കൊച്ചി: വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ പ്രതികളായ മൂന്ന് ആർ ടി എഫുകാർക്ക് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആർ ടി എഫ് ഉദ്യോഗസ്ഥരായ സന്തോഷ്, ജിതിൻരാജ്, സുമേഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തീർപ്പാക്കിയത്. രണ്ടുലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും ജില്ലയിൽ പ്രവേശിക്കരുതെന്നും ആഴ്ചയിൽ രണ്ടുദിവസം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി ഒപ്പുവയ്ക്കണമെന്നുമാണ് ജാമ്യ വ്യവസ്ഥ.

പൾസറിന്റെ വക്കാലത്ത് ആളൂർ ഒഴിഞ്ഞു; ഞെട്ടലോടെ പ്രോസിക്യൂഷൻ, കരുക്കൾ നീക്കി ദിലീപ്‌

സ്വന്തം ലേഖകൻ കൊച്ചി: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്ത് ജൂലൈ നാലിന് വിധി പറയാൻ ഇരിക്കുന്ന സാഹചര്യത്തിൽ നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ വക്കാലത്ത് ആളൂർ ഒഴിഞ്ഞു. ദിലീപുമായി ഏറ്റവും അടുത്ത ബന്ധം ഉള്ള നാദിർഷ, സിദ്ദിഖ് എന്നിവരുമായി ഏറെ അടുപ്പമുള്ള എറണാകുളം ബാർ അസോസിയേഷനിലെ അഡ്വ. നവാസ് വലിയവീട്ടിൽ സുനിയുടെ വക്കാലത്ത് ഇല്ലാതെയും ആളൂരിന്റെ സമ്മതം ഇല്ലാതെയും പൾസർ സുനിയുമായി ശനിയാഴ്ച രഹസ്യ ചർച്ച നടത്തിയിരുന്നു. ആളൂരിന്റെ സ്റ്റാഫിനോട് മോശമായി പെരുമാറിയതിന് ഇദ്ദേഹത്തിനെതിരെ എറണാകുളം സെൻട്രൽ […]

ഐ പി എസുകാരുടെ ദാസ്യപ്പണി; കൂടുതൽ നടപടി ഉണ്ടാകും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐപിഎസുകാരുടെ ദാസ്യപ്പണിയിൽ കൂടുതൽ നടപടി. എസ്എപി ക്യാംപ് ഡെപ്യൂട്ടി കമാൻഡന്റ് പി.വി.രാജു വീട്ടിൽ ടൈൽസ് പണിക്ക് ക്യാമ്പ് ഫോളോവർമാരെ ഉപയോഗിച്ചിരുന്നു. രാജുവിനെതിരെ ഡിജിപി ഇന്ന് അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. അതേസമയം, ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ വീട്ടിൽ പോലീസുകാർക്ക് അടിമപ്പണി ചെയ്യേണ്ടി വരുന്നതായി കണ്ടെത്തിയ സംഭവത്തിൽ പോലീസിലെ 6000 പേരോളം ചെയ്യുന്നത് കാക്കി കുപ്പായമിട്ട് ചെയ്യരുതാത്ത കാര്യങ്ങളാണെന്ന് റിപ്പോർട്ട്. പോലീസ് യൂണിഫോമിൽ പോലീസിന്റേതല്ലാത്ത ജോലി ചെയ്യേണ്ടി വരുന്ന ഇത്തരക്കാർ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആണെന്നും വർഷംതോറും സേനയിൽ ഏഴു പോലീസുകാർ വീതം ആത്മഹത്യ […]